Panchayati Raj System in India Malayalam

പഞ്ചായത്തീരാജ് സംവിധാനം,പഞ്ചായത്തീ രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം,

 വികസനം ഗ്രാമ തലങ്ങളിൽ എത്തിക്കുന്നതിനും രാഷ്ട്ര ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നടപ്പാക്കുന്ന ജനാധിപത്യ സംവിധാനമാണ് പഞ്ചായത്തീ രാജ്. അധികാര വികേന്ദ്രീകരണം സാധ്യമാക്കി താഴെ തട്ടിലും വികസനം എത്തിക്കുകയാണ് പഞ്ചായത്തി രാജിന്റെ ഉദ്ദേശം.

     ഓരോ ഗ്രാമവും സ്വയംപര്യാപ്തത നേടുന്ന തരത്തിൽ വികേന്ദ്രീകൃതമായ ഒരു ഭരണകൂടം ആയിരുന്നു ഗാന്ധിജിയുടെ സ്വപ്നം. അതിന് അദ്ദേഹം നൽകിയ പേരാണ് ഗ്രാമസ്വരാജ്. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ഇപ്പോൾ പഞ്ചായത്തീരാജ് എന്ന സംവിധാനത്തിലൂടെ നടപ്പാക്കപ്പെടുന്നു.

Kerala PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ.

പഞ്ചായത്തീരാജ് സംവിധാനം

1. ഇന്ത്യയിൽ പഞ്ചായത്തീ രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
🟥 രാജസ്ഥാൻ.

2. ജവഹർലാൽ നെഹ്‌റു പഞ്ചായത്തീ രാജ് ഉദ്‌ഘാടനം ചെയ്തതെന്ന്?
🟥  1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ.

3. പഞ്ചായത്തീ രാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം
🟥 ആന്ധ്രാപ്രദേശ് (1959)
🌐 (പഞ്ചായത്തീ രാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനവും - ആന്ധ്രാപ്രദേശ് തന്നെ.)

4. കൗടില്യന്റെ ഏത് കൃതിയിലാണ് ഗ്രാമസഭകളെ കുറിച്ച് പരാമർശമുള്ളത്?
🟥 അർത്ഥശാസ്ത്രത്തിൽ.

5. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടക്കമിട്ട ബ്രിട്ടീഷ് വൈസ്രോയി ആര്?
🟥 റിപ്പൺ പ്രഭു.
🌐 ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് - റിപ്പൺ പ്രഭു.

6. പ്രാദേശിക സ്വയംഭരണത്തെ പ്രോത്സാഹിപ്പിച്ച ബ്രിട്ടീഷ് ഇന്ത്യയിലെ നിയമം?
🟥 1919-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്. (മൊണ്ടേഗു ചെംസ്ഫോർഡ് ഭരണ പരിഷ്കാരങ്ങൾ.)


7. ത്രിതല പഞ്ചായത്തീ രാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി?
🟥 ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ ശുപാർശപ്രകാരം.

8. പഞ്ചായത്തീരാജിന്റെ പിതാവെന്നറിയപ്പെടുന്നതാര്?
🟥 ബൽവന്ത് റായ് മേത്ത.

9. പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
🟥 അനുച്ഛേദം 40.

10. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി ഏത്?
🟥    73-ാം ഭേദഗതി, 1992 .

11. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നതെന്ന്?
🟥  1993 ഏപ്രിൽ 24 ന്.

12. ദേശീയ പഞ്ചായത്തീ രാജ് ദിനം എന്ന്?
🟥 ഏപ്രിൽ 24 (2011 മുതൽ).

13. പഞ്ചായത്തുകളുടെ അധികാരങ്ങളും ചുമതലകളും ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക ഏത്?
🟥  11 -ാം പട്ടിക 

14. പഞ്ചായത്തി രാജ് നിയമം ഭരണഘടനയുടെ ഏത് ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു?
🟥 ഭാഗം IX. 
18. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം?
🟥 കില (KILA)

19. കിലയുടെ പൂർണ്ണരൂപം എന്താണ്?
🟥 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ.

20. കിലയുടെ ആസ്ഥാനം? 
🟥 മുളങ്കുന്നത്തുകാവ് (തൃശൂർ).

21. പഞ്ചായത്തീരാജിന് ഭരണാഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?
🟥 എൽ. എം. സിംഗ്‌വി കമ്മിറ്റി.

22. എൽ. എം. സിംഗ്‌വി കമ്മിറ്റിയെ നിയമിച്ച പ്രധാനമന്ത്രി ആര്?
🟥 രാജീവ് ഗാന്ധി.

23. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ തലവൻ ആര്?
🟥 പി.കെ.തുംഗൻ.

24. പഞ്ചായത്ത് രാജ് നിയമം പാസ്സാക്കിയ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
🟥 നരസിംഹറാവു.

25. 'കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ്' എന്നറിയപ്പെടുന്നത്?
🟥 അശോക് മേത്ത കമ്മിറ്റി.

26. മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചതാര്?
🟥 അശോക് മേത്താ കമ്മിറ്റി.

27. അശോക് മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി ആര്?
🟥  ഇ. എം. എസ്.

28. ഇന്ത്യയിൽ പഞ്ചായത്തീരാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനുവേണ്ടി 1985-ൽ പ്ലാനിങ് കമ്മീഷൻ നിയമിച്ച കമ്മിറ്റിയേത്? 
🟥 ജി. വി. കെ. റാവു കമ്മിറ്റി.

29. പഞ്ചായത്തീ രാജ് സംവിധാനത്തിന്റെ അടിസ്ഥാനം?
🟥  ഗ്രാമസഭ.

30. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഏറ്റവും ഉയർന്ന തലം?
🟥 ജില്ലാ പഞ്ചായത്ത്.
🌐 ഗ്രാമപഞ്ചായത്ത് < ബ്ലോക്ക് പഞ്ചായത്ത് < ജില്ലാ പഞ്ചായത്ത്.

31. ഒരു ഗ്രാമത്തിന്റെ വികസന പദ്ധതികൾ തയ്യാറാക്കുന്നതെവിടെ?
🟥 ഗ്രാമസഭയിൽ.

32. സംസ്ഥാന ഗവൺമെന്റ് പഞ്ചായത്തിനെ പിരിച്ചുവിട്ടാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ്?
🟥 6 മാസത്തിനുള്ളിൽ.

33. ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
🟥  243 A

34. ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം?
🟥 ആകെ അംഗങ്ങളുടെ 1/10.

35. ഗ്രാമസഭ വിളിച്ചുകൂട്ടുന്നതാര്?
🟥 വാർഡ് മെമ്പർ (3 മാസത്തിലൊരിക്കൽ)

36. ഗ്രാമസഭയുടെ അദ്ധ്യക്ഷൻ?
🟥  പഞ്ചായത്ത് പ്രസിഡന്റ്.

37. ഇന്ത്യയിൽ ഗ്രാമസഭാ വർഷമായി ആഘോഷിച്ചത്?
🟥 1999-2000

38. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?
🟥  21 വയസ്സ് 

39. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി?
🟥 സ്വരാജ് ട്രോഫി.

40. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പ് നടത്തുന്നത്?
🟥  സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മിഷണർ.

41. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം എത്ര?
🟥 50%.

42. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതിയുടെ കാലാവധി?
🟥 5 വർഷം

43. കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏതാണ്?
🟥  സെൻ കമ്മിറ്റി.

44. പഞ്ചായത്ത് രാജ് നിയമം ബാധകമല്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങൾ?
🟥 നാഗാലാ‌ൻഡ്, മേഘാലയ, മിസോറാം.

നഗരപാലിക നിയമം (Municipalities Act)

45. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്.
🟥 1882 ലെ റിപ്പൺ പ്രഭുവിന്റെ വിളംബരം.

46. ഇന്ത്യയിലെ ആദ്യ മുൻസിപ്പൽ കോർപ്പറേഷൻ സ്ഥാപിതമായതെവിടെ?
🟥 മദ്രാസ് (1688 ൽ.)

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments