Malabar Kalapam |Nivarthana Prakshobham

മലബാർ കലാപം,ലോഗൻ കമ്മീഷൻ,മലബാർ കലാപത്തിന്റെ പ്രഭവകേന്ദ്രം,പൂക്കോട്ടൂർ യുദ്ധം,രണ്ടാം ബർദോളി,കേരളാ ഗാന്ധി,നിവർത്തന പ്രക്ഷോഭം,കോഴഞ്ചേരി പ്രസംഗം,


മലബാർ കലാപം

1. 1836 മുതൽ മലബാറിൽ പൊട്ടിപ്പുറപ്പെട്ട ചെറുതും വലുതുമായ മാപ്പിള കലാപങ്ങളെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ?

       Ans: ലോഗൻ കമ്മീഷൻ.


2. മാപ്പിളലഹളയുടെ അടിസ്ഥാനകാരണം ജന്മിത്തവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കളക്ടർ?

       Ans: വില്യം ലോഗൻ.

 


3. മാപ്പിളലഹളയുടെ തുടർച്ചയായി 1921 ൽ നടന്ന കലാപം?

       Ans: മലബാർ കലാപം.



 

4. മലബാർ കലാപത്തിന്റെ പ്രഭവകേന്ദ്രം?

       Ans: തിരൂരങ്ങാടി.


5. മലബാർ ലഹളയെ തുടർന്ന് അധികാരത്തിൽ വന്ന താൽക്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയതാര്?

       Ans: അലി മുസലിയാർ.


6. 1921ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം?

       Ans: പൂക്കോട്ടൂർ യുദ്ധം.  


7. പൂക്കോട്ടൂർ യുദ്ധത്തിന് മുഖ്യകാരണം?

       Ans: ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി വടക്കേവീട്ടിൽ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.


8. മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി?

       Ans: ഹിച്ച്കോക്ക്.


9. 1921ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെതിരെ ശക്തമായി പോരാടിയ വനിത?

       Ans: കമ്മത്ത് ചിന്നമ്മ.


10. മലബാർ കുടിയായ്മ നിയമം പാസ്സായ വർഷം?

       Ans: 1929.


11. മലബാർ കലാപത്തെ ആസ്പദമാക്കി ഐവി ശശി സംവിധാനം ചെയ്ത സിനിമ?

       Ans: 1921.


12. മലബാർ കലാപവുമായി ബന്ധപ്പെട്ടുണ്ടായ ദുരന്ത സംഭവം?

       Ans: വാഗൺ ട്രാജഡി.


13. വാഗൺ ട്രാജഡി നടന്ന ദിവസം?

       Ans: 1921 നവംബർ 10.


 
മലബാർ കലാപകാരികളെ ഗുഡ്സ് വാഗണിൽ നിറച്ച് തിരൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും വഴി 72 പേർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് - വാഗൺ ട്രാജഡി


14. വാഗൺ ട്രാജഡി റിപ്പോർട്ട് ചെയ്ത സ്റ്റേഷൻ?

       Ans: പോത്തന്നൂർ.


15. വാഗൺ ട്രാജഡിയെ 'ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ' എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

       Ans: സുമിത്ത് സർക്കാർ.


16. വാഗൺ ട്രാജഡി നടന്ന ഗുഡ്സ് വാഗണിന്റെ നമ്പർ?

       Ans: MSMLV 1711.


17. വാഗൺ ട്രാജഡി അന്വേഷിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ?

       Ans: എ. ആർ. നേപ്പ് കമ്മീഷൻ.


18. വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: തിരൂർ.


19. മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ എഴുതിയ കവിത ഏത്?

       Ans: ദുരവസ്ഥ.


20. ഖിലാഫത്ത് സ്മരണകൾ എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?

       Ans: എം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്.


21. മലബാർ കലാപം പശ്ചാത്തലമാക്കി ഉറൂബ് എഴുതിയ കൃതി ഏത്?

       Ans: സുന്ദരികളും സുന്ദരന്മാരും.


22. 'മലബാർ കലാപം' എന്ന കൃതി രചിച്ചതാര്?

       Ans: കെ. മാധവൻ നായർ.

 

നിയമലംഘന പ്രസ്ഥാനം - കേരളം

23. 1930 ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന വേദിയായ കേരളത്തിലെ സ്ഥലം?

       Ans: പയ്യന്നൂർ.


24. ഉപ്പ് സത്യാഗ്രഹത്തിന് ശേഷം പയ്യന്നൂർ അറിയപ്പെടുന്ന മറ്റൊരു പേര്?

       Ans: രണ്ടാം ബർദോളി.


25. പാലക്കാട് നിന്നുള്ള ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

       Ans: ടി. ആർ. കൃഷ്ണസ്വാമി അയ്യർ.


26. ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?

       Ans: പി സി കുഞ്ഞിരാമൻ അടിയോടി.


27. കേരള ഉപ്പുസത്യാഗ്രഹത്തിന്റെ മാർച്ചിങ് ഗാനമായിരുന്ന ഗാനം?

       Ans: 'വരിക വരിക സഹജരെ'.
(രചിച്ചത് അംശി നാരായണപിള്ള.)



28. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്?

       Ans: കെ കേളപ്പൻ.


29. 'കേരളാ ഗാന്ധി' എന്നറിയപ്പെടുന്നതാര്?

       Ans: കെ. കേളപ്പൻ.


30. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിൽ കെ കേളപ്പനോടൊപ്പം പങ്കെടുത്തവരുടെ എണ്ണം?

       Ans: 32.


31. കെ. കേളപ്പന്റെ നേതൃത്വത്തിൽ കേരളാ ഉപ്പ് സത്യാഗ്രഹ ജാഥ ആരംഭിച്ചത്?

       Ans: 1930 ഏപ്രിൽ 13.


32. കേരള ഉപ്പുസത്യാഗ്രഹ ജാഥ പയ്യന്നൂരിലെത്തിയ ദിവസം?

       Ans: 1930 ഏപ്രിൽ 21.


33. കെ. കേളപ്പന്റെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

       Ans: മൊയ്യാരത്ത് ശങ്കരൻ.


34. കേരളത്തിൽ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ഉളിയത്ത് കടവ്. (പയ്യന്നൂർ.)

 

നിവർത്തന പ്രക്ഷോഭം

35. സർക്കാർ ഉദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി സംവരണം വേണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ, മുസ്ലിം, ഈഴവ സമുദായക്കാർ 1932 ൽ ആരംഭിച്ച പ്രക്ഷോഭം?

       Ans: നിവർത്തന പ്രക്ഷോഭം.


36. നിവർത്തന പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടന?

       Ans: അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ സമിതി.


37. 'നിവർത്തനം' എന്ന വാക്കിന്റെ ഉപജ്ഞാതാവാര്?

       Ans: ഐ. സി. ചാക്കോ.


38. ഏതു പ്രക്ഷോഭമാണ് കേരളത്തിൽ സാമുദായിക സംവരണത്തിന് കാരണമായത്?

       Ans: നിവർത്തന പ്രക്ഷോഭം.


39. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്?

       Ans: കേരള കേസരി.


40. ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് സി കേശവൻ 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

       Ans: നിവർത്തന പ്രക്ഷോഭം.



41. കേരളത്തിൽ പി. എസ്. സി. യുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം?

       Ans: നിവർത്തന പ്രക്ഷോഭം.



42. തിരുവിതാംകൂറിൽ പി. എസ്‌. സി രൂപീകൃതമായ വർഷം?

       Ans: 1936.



43. തിരുവിതാംകൂർ പി എസ് സി കേരള പബ്ലിക് സർവീസ് കമ്മീഷനായ വർഷം?

       Ans: 1956.




44. തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ കമ്മീഷണർ?

       Ans: ജി. ഡി. നോക്സ്.




45. കേരള പി എസ് സി യുടെ ആദ്യ ചെയർമാൻ?

       Ans: വി കെ വേലായുധൻ.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments