Kerala History GK Quiz - 5 | LDC | LGS | Degree Prelims

മാലിക് ദിനാർ,ആദ്യ മുസ്ലിം പള്ളി,ചേരമാൻ ജുമാ മസ്ജിദ്,കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം,അറയ്ക്കൽ രാജവംശം,കേരളം ഭരിച്ച ഏക ക്രിസ്തീയ രാജവംശം,വില്വാർവട്ടം,

1. കേരളത്തിൽ (ഇന്ത്യയിൽ തന്നെ) ഇസ്ലാം മതം പ്രചരിപ്പിച്ചതാര്?

       Ans: മാലിക് ദിനാർ.


2. കേരളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യ മുസ്ലിം പള്ളി ഏത്?

       Ans: ചേരമാൻ ജുമാ മസ്ജിദ്. (കൊടുങ്ങല്ലൂർ.)

 


3. ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ പണികഴിപ്പിച്ചതാര്?

       Ans: മാലിക് ദിനാർ.



 

4. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം ഏത്?

       Ans: അറയ്ക്കൽ രാജവംശം.


5. അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന സ്ഥലം?

       Ans: കണ്ണൂർ.


6. മധ്യകാല കേരളത്തിൽ മണിഗ്രാമം, അഞ്ചുവണ്ണം, വളഞ്ചിയർ, നാനാദേശികൾ എന്നിവ എന്താണ്?

       Ans: കച്ചവട സംഘങ്ങൾ.  


7. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘം?

       Ans: മണിഗ്രാമം.


8. മധ്യകാല കേരളത്തിൽ ജൂതന്മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘമായിരുന്നു?

       Ans: അഞ്ചുവണ്ണം.


9. ലക്ഷദ്വീപ് ഭരിച്ച രാജവംശം?

       Ans: അറയ്ക്കൽ രാജവംശം.


10. കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചതാര്?

       Ans: സെന്റ് തോമസ്.


11. സെന്റ് തോമസ് കേരളത്തിൽ വന്നു എന്ന് വിശ്വസിക്കപ്പെടുന്ന വർഷം?

       Ans: AD 52.


12. കേരളത്തിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ചതെവിടെ?

       Ans: കൊടുങ്ങല്ലൂർ.


13. കേരളം ഭരിച്ച ഏക ക്രിസ്തീയ രാജവംശം?

       Ans: വില്വാർവട്ടം രാജവംശം.


14. ബിസി 232 മുതൽ കേരളത്തിൽ വ്യാപരിച്ചു തുടങ്ങിയ മതം?

       Ans: ബുദ്ധമതം.


15. ഏതു മത വിഭാഗമാണ് കേരളത്തിൽ ആയുർവേദം പ്രചരിപ്പിച്ചത്?

       Ans: ബുദ്ധമതം.


16. ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ഇണ്ടിളയപ്പൻ വിഗ്രഹങ്ങൾ?

       Ans: ബുദ്ധമതം.


17. പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രമായിരുന്നു?

       Ans: ശ്രീമൂലവാസം.


18. ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്തിരുന്ന കേരളത്തിലെ ജില്ല?

       Ans: ആലപ്പുഴ ജില്ല.


19. ബുദ്ധവിഗ്രഹമായ കാരിമാടികുട്ടൻ കണ്ടെടുത്ത സ്ഥലം?

       Ans: അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി.


20. ബുദ്ധമതവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള കേരളത്തിലെ ജില്ല?

       Ans: ആലപ്പുഴ.


21. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്നുള്ളത് എവിടെ?

       Ans: പാലക്കാട് ജില്ലയിൽ.


22. കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

       Ans: ഭരതൻ.


23. യഹൂദർ കേരളത്തിലെത്തിയ വർഷം?

       Ans: A D 68.


24. കേരളത്തിൽ യഹൂദരുടെ (ജൂതന്മാരുടെ) ആസ്ഥാനം?

       Ans: കൊടുങ്ങല്ലൂർ.


25. കേരളത്തിലേക്ക് കുടിയേറിയ ജൂതന്മാരുടെ തലവൻ?

       Ans: ജോസഫ് റബ്ബാൻ.


26. പ്രാചീന കാലത്ത് നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ശിക്ഷ?

       Ans: സ്മാർത്തവിചാരം.


27. വേണാട് രാജ്യത്തിന്റെ ആസ്ഥാനം?

       Ans: കൊല്ലം.


28. നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെട്ട രാജവംശം?

       Ans: കോഴിക്കോട്.


29. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ട രാജവംശം?

       Ans: കൊച്ചി രാജവംശം.


30. ഇളയിടത്തു സ്വരൂപം എന്നറിയപ്പെട്ട കേരളത്തിലെ രാജവംശം?

       Ans: കൊട്ടാരക്കര.


31. കേരളത്തിൽ ഏത് രാജവംശമായിരുന്നു 'തൃപ്പാപ്പൂർ സ്വരൂപം' എന്നറിയപ്പെട്ടത്?

       Ans: തിരുവിതാംകൂർ രാജവംശം.


32. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ട രാജവംശം ഏത്?

       Ans: ഇടപ്പള്ളി.


33. 'പിണ്ടിനവട്ടത്തു സ്വരൂപം' എന്നറിയപ്പെട്ട കേരളത്തിലെ രാജവംശം?

       Ans: പറവൂർ.


34. 'അരങ്ങോട്ട് സ്വരൂപം' എന്നറിയപ്പെട്ട കേരളത്തിലെ രാജവംശം ഏത്?

       Ans: വള്ളുവനാട്.


35. 'താന്തർ സ്വരൂപം' എന്നറിയപ്പെട്ട രാജവംശം?

       Ans: വെട്ടത്തുനാട്.


36. തരൂർ സ്വരൂപം എന്നറിയപ്പെട്ട രാജവംശം?

       Ans: പാലക്കാട് രാജവംശം.


37. കേരളത്തിൽ ഏത് രാജവംശമാണ് 'ചിറവാ സ്വരൂപം' എന്നറിയപ്പെട്ടത്?

       Ans: വേണാട് രാജവംശം.


38. വേണാട്ടിൽ പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ നിരോധിച്ച ഭരണാധികാരി ആര്?

       Ans: കോട്ടയം ഉണ്ണി കേരള വർമ്മ.


39. വേണാട്ടിൽ പുലപ്പേടി മണ്ണാപ്പേടി എന്ന ആചാരങ്ങൾ നിരോധിച്ച രാജ ശാസനം?

       Ans: തിരുവിതാംകോട് ശാസനം.


40. കോഴിക്കോട് ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?

       Ans: സാമൂതിരിമാർ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments