Gouri Lakshmi Bayi - Gowri Parvathi Bayi in Malayalam

റാണി ഗൗരി ലക്ഷ്മി ഭായ്,തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി,തിരുവിതാംകൂറിലെ ആദ്യ റീജന്റ്,തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ,

ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായി (1810 - 1815)

1. തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി?

       Ans: റാണി ഗൗരി ലക്ഷ്മി ഭായ്.


2. തിരുവിതാംകൂറിലെ ആദ്യ റീജന്റ്?

       Ans: റാണി ഗൗരി ലക്ഷ്മി ഭായി.

 


3. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി?

       Ans: റാണി ഗൗരി ലക്ഷ്മി ഭായ്.



4. റാണി ഗൗരി ലക്ഷ്മി ഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച വർഷം?

       Ans: 1812.


5. തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി?

       Ans: റാണി ഗൗരി ലക്ഷ്മി.


6. സെക്രട്ടേറിയറ്റ് സമ്പ്രദായത്തിലുള്ള ഭരണ രീതി, പട്ടയ സമ്പ്രദായം എന്നിവ ഏർപ്പെടുത്തിയ ഭരണാധികാരി?

       Ans: റാണി ഗൗരി ലക്ഷ്മി ഭായി.  


7. ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി?

       Ans: റാണി ഗൗരി ലക്ഷ്മി ഭായി.


8. ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി?

       Ans: റാണി ഗൗരി ലക്ഷ്മി ഭായ്. (5 വർഷം.)
{ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി - കാർത്തികതിരുനാൾ രാമവർമ്മ. (40 വർഷം.)}



9. തിരുവിതാംകൂറിൽ ജില്ലാ കോടതികൾ അപ്പീൽ കോടതി എന്നിവ സ്ഥാപിച്ച ഭരണാധികാരി?

       Ans: റാണി ഗൗരി ലക്ഷ്മി ഭായ്.


10. ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തത് ആരുടെ ഭരണകാലത്ത്?

       Ans: റാണി ഗൗരി ലക്ഷ്മി ഭായിയുടെ.


ഉതൃട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി (1815 - 1829)

11. തിരുവിതാംകൂറിലെ ആദ്യ മുഴുവൻസമയ റീജന്റ്?

       Ans: റാണി ഗൗരി പാർവ്വതി ഭായി.


12. ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ചത്?

       Ans: റാണി ഗൗരി പാർവതി ഭായ്.


13. പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?

       Ans: റാണി ഗൗരി പാർവ്വതി ഭായി.


14. വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിച്ച് പാർവതി പുത്തനാർ പണികഴിപ്പിച്ചതാര്?

       Ans: റാണി ഗൗരി പാർവ്വതി ഭായി.



15. സ്വർണ്ണം, വെള്ളി ആഭരണങ്ങൾ അണിയുന്നതിന് താഴ്ന്ന ജാതിയിൽപെട്ടവർ കൊടുക്കേണ്ട 'അടിയറപണം' എന്ന സമ്പ്രദായം അവസാനിപ്പിച്ചത്?

       Ans: റാണി ഗൗരി പാർവ്വതി ഭായി.
{ തിരുവിതാംകൂറിൽ താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് സ്വർണം, വെള്ളി ആഭരണങ്ങൾ അണിയാൻ അനുമതി നൽകിയത് - റാണി ഗൗരി പാർവ്വതി ഭായി.}



16. തിരുവിതാംകൂറിൽ കയറ്റുമതി-ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി?

       Ans: റാണി ഗൗരി പാർവ്വതി ഭായി.


17. തിരുവിതാംകൂറിൽ എല്ലാ പ്രജകൾക്കും പുര ഓടു മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?

       Ans: റാണി ഗൗരി പാർവതി ഭായ്.


18. ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ചതാര്?

       Ans: റാണി ഗൗരി പാർവ്വതി ഭായി.


19. 1821 ൽ കോട്ടയത്ത് സി എം എസ് പ്രസ്സ് സ്ഥാപിതമായപ്പോൾ ഭരണാധികാരി?

       Ans: റാണി ഗൗരി പാർവതി ഭായ്.


 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments