Kerala PSC Plus Two Main Exam 2022 LDC Main Exams 2022 Important GK Quiz

വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?ജൈവഘടികാരം,ലോക വിദ്യാർത്ഥി ദിനം,ജൈവവൈവിധ്യ രജിസ്റ്റർ,കെ. ആർ. ഗൗരിയമ്മ,


Kerala PSC Plus Two Main Exam LDC Main Exams 2022 Important GK Quiz

1. വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

       Ans: 2010.


2.  ഏത് ഗ്രന്ഥിയാണ് മനുഷ്യശരീരത്തിൽ 'ജൈവഘടികാരം' എന്നറിയപ്പെടുന്നത്?

       Ans: പീനിയൽ ഗ്രന്ഥി.

 


3. അന്താരാഷ്ട്രതലത്തിൽ ഏത് ദിനമായി ആചരിക്കുന്നു ഡോ: എ. പി. ജെ. അബ്ദുൾ കലാമിന്റെ ജന്മദിനം?

       Ans: ലോക വിദ്യാർത്ഥി ദിനം.
                 [ഒക്ടോബർ 15.]




4. കേരളത്തിലെ ഏത് ജില്ലയാണ് ആദ്യമായി ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയത്?

       Ans: വയനാട്.


5. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിലെ റവന്യൂ മന്ത്രി ആര്?

       Ans: കെ. ആർ. ഗൗരിയമ്മ.


6. ഏത് ഭരണഘടനാ വകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്?

       Ans: അനുഛേദം 324.  


7. ഏതു വ്യക്തിയാണ് "ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ" എന്നറിയപ്പെടുന്നത്?

       Ans: സി. രാജഗോപാലാചാരി.


8. "നിങ്ങളെനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി?

       Ans: സുഭാഷ് ചന്ദ്ര ബോസ്.


9. മധ്യപ്രദേശ് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഖജൂരാഹോ ക്ഷേത്രങ്ങൾ നിർമ്മിച്ചതാര്?

       Ans: ചാണ്ടലാസ്. (Chandellas).


10. ഏത് വടക്കുകിഴക്കൻ സംസ്ഥാനമാണ് 'ഇന്ത്യയുടെ രത്നം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

       Ans: മണിപ്പൂർ.


11. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പീഠഭൂമി ഏത്?

       Ans: ഡക്കാൺ പീഠഭൂമി.


12. ഏത് കേരള മുഖ്യമന്ത്രിയാണ് 'വേദങ്ങളുടെ നാട്' എന്ന പുസ്തകത്തിന്റെ രചയിതാവ്?

       Ans:  ഇ. എം. എസ്.


13. ഏത് പ്രകാശ പ്രതിഭാസമാണ് പ്രധാനമായും മഴവില്ലിന് കാരണമാകുന്നത്?

       Ans: പ്രകീർണനം.


14. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം?

       Ans: കാൽസ്യം.


15. ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള മൗലിക കടമകളുടെ എണ്ണം എത്ര?

       Ans: 11.


16.  ഏതു സൂക്ഷ്മജീവിയാണ് എലിപ്പനിക്ക് കാരണമാകുന്നത്?

       Ans: ലെപ്റ്റോസ്പൈറ.


17. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചതിനുശേഷം കുമാരനാശാൻ തുടർപഠനത്തിനായി പോയതെവിടെ?

       Ans: ബാംഗ്ലൂർ.


18. കോഴിക്കോട് 'തത്വപ്രകാശിക ആശ്രമം' സ്ഥാപിച്ച കേരളാ നവോത്ഥാന നായകനാര്?

       Ans: വാഗ്ഭടാനന്ദൻ.


19. ചട്ടമ്പിസ്വാമികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: പന്മന.


20. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

       Ans: കെ. കേളപ്പൻ.


21. "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്ന വചനം കാണാൻ സാധിക്കുന്ന ശ്രീനാരായണഗുരുവിന്റെ രചന?

       Ans: ജാതിമീമാംസ.


22. എവിടെയാണ് സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ചത്?

       Ans: ചെറായി.


23. ഏതു വർഷമാണ് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്?

       Ans: 1910 ൽ.


24. തിരുവിതാംകൂറിൽ 'രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: ജി. പി. പിള്ള.


25. ഏതു നവോത്ഥാന നായകനാണ് 'ഇന്ത്യൻ കോഫി ഹൗസ് ശൃംഖലയുടെ പിതാവ്' എന്നറിയപ്പെടുന്നത്?

       Ans: എ. കെ. ഗോപാലൻ.


26. ഏത് രാജ്യക്കാരാണ് കേരള ചരിത്രത്തിൽ ഡച്ചുകാർ എന്നറിയപ്പെടുന്നത് ?

       Ans: നെതർലൻഡ്സ്.


27. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്നതെവിടെ?

       Ans: ജംഷഡ്പൂർ.


28. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?

       Ans: ശ്രീനാരായണഗുരു.


29. കേരളത്തിൽ സർക്കസ് കലയുടെ പിതാവായി അറിയപ്പെടുന്നതാര്?

       Ans: കീലേരി കുഞ്ഞിക്കണ്ണൻ.


30. കട്ടക്ക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്ത്?

       Ans: മഹാനദി.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments