Dharmaraja - Raja Kesavadas - Veluthampi Dalava in Malayalam

കാർത്തികതിരുനാൾ രാമവർമ്മ,ധർമ്മരാജ,കിഴവൻ രാജ,തൃപ്പാപ്പൂർ മൂപ്പൻ,ചിറവായൂർ മൂപ്പൻ,ധർമ്മരാജയുടെ പ്രശസ്തനായ ദളവ,അയ്യപ്പൻ മാർത്താണ്ഡ പിള്ള,

കാർത്തികതിരുനാൾ രാമവർമ്മ (1758 - 1798)

1. ധർമ്മരാജ, കിഴവൻ രാജ, തൃപ്പാപ്പൂർ മൂപ്പൻ, ചിറവായൂർ മൂപ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്?

       Ans: കാർത്തികതിരുനാൾ രാമവർമ്മ.


2. ഏറ്റവും നീണ്ട ഭരണ കാലമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ്?

       Ans: കാർത്തികതിരുനാൾ രാമവർമ്മ.

 


3. 1762 ൽ ഒപ്പുവച്ച 'ശുചീന്ദ്രം ഉടമ്പടി' ഏത് നാട്ടുരാജ്യങ്ങൾ തമ്മിലായിരുന്നു?

       Ans: തിരുവിതാംകൂറും കൊച്ചിയും.
കൊച്ചി - കേരള വർമ്മ & തിരുവിതാംകൂർ - ധർമ്മരാജാ.




4. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ ആധാരമാക്കി 'ബാലരാമഭാരതം' എഴുതിയതാര്?

       Ans: ധർമ്മരാജ.


5. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?

       Ans: ധർമ്മരാജ.


ധർമ്മരാജയുടെ പ്രധാന ആട്ടക്കഥകൾ: സുഭദ്രാഹരണം, രാജസൂയം, കല്യാണസൗഗന്ധികം, പാഞ്ചാലി സ്വയംവരം, ഗന്ധർവ്വ വിജയം, നരകാസുരവധം.

6. ഹൈദരാലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണ സമയത്തെ രാജാവ്?

       Ans: കാർത്തികതിരുനാൾ രാമവർമ്മ.  


7. 1789 ൽ നെടുംകോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

       Ans: ധർമ്മരാജ.


8. തിരുവിതാംകൂറിന്റെ തലസ്ഥാനം കൽക്കുളത്തുനിന്നും (പത്മനാഭപുരം) തിരുവനന്തപുരത്തേക്ക് മാറ്റിയതാര്?

       Ans: കാർത്തികതിരുനാൾ രാമവർമ്മ.


9. ധർമ്മരാജയുടെ പ്രശസ്തനായ ദളവ ആര്?

       Ans: അയ്യപ്പൻ മാർത്താണ്ഡ പിള്ള.


10. വർക്കല നഗരത്തിന്റെ സ്ഥാപകൻ?

       Ans: അയ്യപ്പൻ മാർത്താണ്ഡ പിള്ള.
'കേരളത്തിലെ കാശി' എന്നറിയപ്പെടുന്ന നഗരമാണ് - വർക്കല.



11. കിഴക്കേകോട്ടയുടേയും പടിഞ്ഞാറേകോട്ടയുടേയും പണിപൂർത്തിയാക്കിയ തിരുവിതാംകൂർ രാജാവ്?

       Ans: ധർമ്മരാജ.
(പണി ആരംഭിച്ചത് മാർത്താണ്ഡവർമ്മ.)



12. സപ്തസ്വരങ്ങൾ കേൾപ്പിക്കുന്ന കൽത്തൂണുകളോടു കൂടിയ കുലശേഖര മണ്ഡപം പത്മനാഭസ്വാമിക്ഷേത്രത്തിൽ പണികഴിപ്പിച്ചത്?

       Ans: ധർമ്മരാജ.


13. ധർമ്മരാജയുടെ പ്രശസ്തനായ ദിവാനായിരുന്നു?

       Ans: രാജാ കേശവദാസ്.


14. തിരുവിതാംകൂറിൽ 'ദിവാൻ' എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തി?

       Ans: രാജാ കേശവദാസ്.


15. വലിയ ദിവാൻജി എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ദിവാൻ?

       Ans: രാജാ കേശവദാസ്.


16. രാജാകേശവദാസന്റെ യഥാർത്ഥ നാമം?

       Ans: കേശവപിള്ള.


17. രാജാ കേശവദാസന് 'രാജ' എന്ന പദവി നൽകിയതാര്?

       Ans: മോണിംഗ്ഡൺ പ്രഭു.


18. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ചതാര്?

       Ans: രാജാ കേശവദാസ്.


19. 'ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ' എന്നറിയപ്പെടുന്നതാര്?

       Ans: രാജാ കേശവദാസ്.


20. രാജാകേശവദാസന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത തിരുവനന്തപുരത്തെ പട്ടണം?

       Ans: കേശവദാസപുരം.


21. എം. സി. റോഡിന്റെ പണി ആരംഭിച്ച ദിവാനാര്?

       Ans: രാജാ കേശവദാസ്.

 

അവിട്ടം തിരുനാൾ ബാലരാമവർമ്മ (1798 - 1810)

22. തിരുവിതാംകൂർ നാട്ടുരാജ്യത്തെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി എന്നറിയപ്പെട്ടത്?

       Ans: അവിട്ടം തിരുനാൾ ബാലരാമവർമ്മ.


23. അവിട്ടം തിരുനാളിന്റെ പ്രശസ്തനായ ദിവാനായിരുന്നു?

       Ans: വേലുത്തമ്പി ദളവ.


24. വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാനായ വർഷം?

       Ans: 1802.


25. വേലുത്തമ്പി ദളവയുടെ യഥാർത്ഥ നാമം?

       Ans: വേലായുധൻ ചെമ്പകരാമൻ.


26. വേലുത്തമ്പിയുടെ ജന്മദേശം?

       Ans: കൽക്കുളം.



27. വേലുത്തമ്പി ദളവയുടെ തറവാട്ട് നാമമായിരുന്നു?

       Ans: തലക്കുളത്തു വീട്.


28. കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടറിയേറ്റ്) സ്ഥാപിച്ചതാര്?

       Ans: വേലുത്തമ്പി ദളവ.


29. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചതാര്?

       Ans: വേലുത്തമ്പി ദളവ.


30. വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ തിരുവിതാംകൂർ ദിവാൻ?

       Ans: വേലുത്തമ്പി ദളവ.


31. 1804 ൽ തിരുവിതാംകൂർ പട്ടാള ലഹള നടന്നത് ആരുടെ ഭരണകാലത്ത്?

       Ans: അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടെ.
(തിരുവിതാംകൂർ നായർ ബ്രിഗേഡിന്റെ അലവൻസ് കുറയ്ക്കാൻ വേലുത്തമ്പിദളവ തീരുമാനിച്ചതിനെതിരെ.)



32. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി?

       Ans: വേലുത്തമ്പി ദളവ.


33. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം?

       Ans: 1809 (ജനുവരി 11.)
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാനുള്ള വേലുത്തമ്പിദളവയുടെ ആഹ്വാനമാണ് - കുണ്ടറ വിളംബരം.



34. കുണ്ടറ വിളംബരത്തിനു സാക്ഷ്യംവഹിച്ച ക്ഷേത്രസന്നിധി ഏത്?

       Ans: കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം.


35. കുണ്ടറ വിളംബരം നടന്ന കാലത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റെസിഡന്റ്?

       Ans: കേണൽ മെക്കാളെ.


36. കുണ്ടറ വിളംബാനന്തരം നടന്ന യുദ്ധം ഏത്?

       Ans: 1809 ലെ കൊല്ലം യുദ്ധം.


37. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത വർഷം?

       Ans: 1809.


38. ഏതു ക്ഷേത്രത്തിൽ വച്ചാണ് വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തത്?

       Ans: മണ്ണടി ക്ഷേത്രം (പത്തനംതിട്ട.)


39. ബ്രിട്ടീഷുകാർ വേലുത്തമ്പിദളവയുടെ മൃതശരീരം കെട്ടിത്തൂക്കിയ സ്ഥലം?

       Ans: കണ്ണമ്മൂല, തിരുവനന്തപുരം.


40. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: മണ്ണടി (പത്തനംതിട്ട.)



41. വേലുത്തമ്പി ദളവയുടെ വാൾ സൂക്ഷിച്ചിരിക്കുന്നതെവിടെ?

       Ans: നേപ്പിയർ മ്യൂസിയം (തിരുവനന്തപുരം.)



42. തിരുവിതാംകൂറിൽ വേലുത്തമ്പി ദളവക്ക് ശേഷം ദിവാൻ ആയതാര്?

       Ans: ഉമ്മിണി തമ്പി.



43. വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണികഴിപ്പിച്ചതാര്?

       Ans: ഉമ്മിണി തമ്പി.




44. തിരുവിതാംകൂറിലെ പോലീസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ ആര്?

       Ans: ഉമ്മിണി തമ്പി.




45. ചങ്ങനാശ്ശേരി അടിമച്ചന്ത സ്ഥാപിച്ച ദിവാൻ ആര്?

       Ans: വേലുത്തമ്പി ദളവ.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments