Current Affairs PSC 2021 LDC LGS Degree Preliminary

GAIL,Flipkart,ഓട്ടോലീവ്, Autoliv,ഹോഷംഗാബാദ്,നർമ്മദാപുരം,സ്കൈറോസ്,മംഗലാപുരം-കൊച്ചി നാച്ചുറൽ ഗ്യാസ് പൈപ്പ്,ഡൊണാൾഡ് ട്രംപ്,ഇന്ത്യൻ റെയിൽവേ,

പ്രധാന ആനുകാലിക ചോദ്യങ്ങൾ  Kerala PSC 2021 L.D.C. / L.G.S. Degree Prelims

1. മധ്യപ്രദേശിലെ ഹോഷംഗാബാദ് നഗരത്തിന്റെ പുതിയ പേര്?

       Ans: നർമ്മദാപുരം.


2. സ്കൈറോസ് എന്ന സംയുക്ത വ്യോമാഭ്യാസത്തിൽ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം?

       Ans: ഫ്രാൻസ്.
( 2021 ജനുവരിയിൽ സ്കൈറോസ് വ്യോമാഭ്യാസം നടന്നത് രാജസ്ഥാനിലെ ജോധ്പൂരിൽ.)


 


3. 2020 ഡിസംബർ 30 മുതൽ മുതൽ 6 മാസത്തേക്ക് ഏത് സംസ്ഥാനത്തെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'disturbed area' എന്ന് നിർവചിച്ചത്?

       Ans: നാഗാലാൻഡ്.4. ‘India’s 71-Year Test: The Journey to Triumph in Australia.’ എന്ന പുസ്തകം എഴുതിയതാര്?

       Ans: ആർ. കൗശിക്.


5. മംഗലാപുരം-കൊച്ചി നാച്ചുറൽ ഗ്യാസ് പൈപ്പ് ലൈനിന്റെ നിർമ്മാണ കമ്പനി?

       Ans: GAIL.
(Gas Authority of India Ltd.)6. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഏത് മൃഗത്തിന്റെ സർവ്വേയാണ് നടത്തിയത്?

       Ans: ആഫ്രിക്കൻ ആനയുടെ.  


7. ഏത് രാജ്യത്തിന്റെ നാവികാഭ്യാസമാണ് ‘Sea Vigil-21’?

       Ans: ഇന്ത്യയുടെ.


8. നീതി ആയോഗ് ഏത് ഇ-കോമേഴ്സ് കമ്പനിയുമായി ചേർന്നാണ് സ്ത്രീ സംരംഭകത്വ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തത്?

       Ans: Flipkart.


9. തമിഴ്നാട്ടിൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ പോകുന്ന ഓട്ടോലീവ് (Autoliv.) എന്ന അന്താരാഷ്ട്രാ കമ്പനി ഏത് രാജ്യത്തെയാണ്?

       Ans: സ്വീഡൻ.


10. രണ്ടുവട്ടം ഇംപീച്ച്മെന്റിന് വിധേയനാകുന്ന ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?

       Ans: ഡൊണാൾഡ് ട്രംപ്.


11. ഇന്ത്യൻ റെയിൽവേയുടെ ഏത് നിർമ്മാണ യൂണിറ്റാണ് പുതിയ വിസ്റ്റാഡോം ആഡംബര ടൂറിസ്റ്റ് കോച്ചുകൾ നിർമ്മിച്ചത്?

       Ans: ഇന്റ്രഗ്രൽ കോച്ച് ഫാക്ടറി, പെരമ്പൂർ.


12. 2021 പുതുവർഷദിനത്തിൽ ഏറ്റവും കൂടുതൽ ജനനം നടന്ന ലോക രാജ്യം?

       Ans: ഇന്ത്യ.


13. 2021 ജനുവരിയിൽ ചെറി ബ്ലോസം മാവോ ഫെസ്റ്റിവൽ സംഘടിപ്പിച്ച ഇന്ത്യൻ സംസ്ഥാനം?

       Ans: മണിപ്പൂർ.


14. DRDO വികസിപ്പിച്ച രാജ്യത്തെ ആദ്യ സ്വദേശി മെഷീൻ പിസ്റ്റൾ?

       Ans: ASMI.


15. ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം നിലവിൽവരുന്നതെവിടെ?

       Ans: ആലപ്പുഴ.


16. 'സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും യാത്ര സൗജന്യമാക്കി 'ഭ്രമൺ സാരഥി' ബസ്സുകൾ പുറത്തിറക്കിയ ഭരണഘടകം?

       Ans: ആസാം. (ഗുവാഹത്തിയിൽ).


17. ഭൂമിയുടെ ജൈവവൈവിധ്യം നിലനിർത്താനായി 2021 ജനുവരിയിൽ നാലാമത് 'വൺ പ്ലാനറ്റ് ഉച്ചകോടി' (One Planet Summit) നടത്തിയ രാജ്യം?

       Ans: ഫ്രാൻസ്.


18. ഇന്ത്യയുടെ പുതിയ ഫോറിൻ ട്രേഡ് പോളിസി നിലവിൽ വന്നതെന്ന്?

       Ans: 2021 ഏപ്രിൽ 1.


19. ഓരോ വർഷവും രാജ്യം 'പരാക്രം ദിവസ്' ആയി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

       Ans: സുഭാഷ് ചന്ദ്രബോസിന്റെ. {ജനുവരി 23).


20. ഏത് രാജ്യമാണ് ഇന്ത്യൻ പട്ടാളക്കാർക്ക് S-400 വ്യോമ പ്രതിരോധ സംവിധാനത്തിൽ പരിശീലനം നൽകുന്നത്?

       Ans: റഷ്യ.


21. റാറ്റിൽ ഹൈഡ്രോ ഇലക്ട്രിക് പവർ പ്രൊജക്റ്റ് നിലവിൽ വരുന്ന ഇന്ത്യൻ ഭരണഘടം?

       Ans: ജമ്മു കാശ്മീർ.
( ചിനാബ് നദിയിൽ).22. നംരൂപ് യൂറിയ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       Ans: ആസാം.


23. രാജ്യത്തെ ഹൈവേ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം ഏത് സ്ഥാപനവുമായാണ് ധാരണയിലെത്തിയത്?

       Ans: I.I.T., റൂർക്കി.


24. ഹബിൾ ടെലസ്കോപ്പിലൂടെ നാസ കണ്ടെത്തിയ ഏത് ബഹിരാകാശ വസ്തുവിനാണ് ആബേൽ-370 എന്ന് പേരു നൽകിയത്?

       Ans: ഗ്യാലക്സി ക്ലസ്റ്റർ.


25. ഏതുതരം മിസൈലാണ് അടുത്തകാലത്ത് പരീക്ഷിച്ച ആകാശ്-NG മിസ്സൈൽ?

       Ans: ഭൂതല വ്യോമ മിസൈൽ.
(Surface to Air Missile).26. ഇന്ത്യയുടെ 2021 റിപ്പബ്ലിക് ദിന പരേഡിൽ ഏത് രാജ്യത്തെ സായുധസേനയാണ് പങ്കെടുത്തത്?

       Ans: ബംഗ്ലാദേശിന്റെ.


27. വേൾഡ് കസ്റ്റംസ് ഓർഗനൈസേഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?

       Ans: ബ്രസൽസ്, ബെൽജിയം.
[ ഇൻറർനാഷണൽ കസ്റ്റംസ് ഡേ - ജനുവരി 26].28. ബാങ്കിംഗ് സേവനങ്ങൾ വാട്സാപ്പിലൂടെ നടപ്പാക്കിയ ആദ്യ പബ്ലിക് സെക്ടർ ബാങ്ക്?

       Ans: ബാങ്ക് ഓഫ് ബറോഡ.


29. 2021 Michael and Sheila Held Prize ലഭിച്ച ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ?

       Ans: നിഖിൽ ശ്രീവാസ്തവ.


30. ഏറ്റവും നീളമേറിയ ചരക്ക് തീവണ്ടിയായ 'വാസുകി' ഏത് റെയിൽവേ സോണിന്റേതാണ്?

       Ans: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ.


31. അഴിമതി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ നൽകാൻ കേരള സർക്കാർ തയ്യാറാക്കുന്ന വെബ്സൈറ്റ്?

       Ans: ജനജാഗ്രത.


32. ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം ഇന്ത്യയിൽ നിലവിൽ വരുന്നതെവിടെ?

       Ans: റൂർക്കേല (ഒഡീഷ)
[ബിർസാ മുണ്ട ഇൻറർനാഷണൽ ഹോക്കി സ്റ്റേഡിയം].33. PiMo എന്ന ഇലക്ട്രിക് ഇരുചക്രവാഹനം പുറത്തിറക്കിയ I.I.T. ഏത്?

       Ans: I.I.T., മദ്രാസ്.


34. കേന്ദ്ര സർക്കാർ വാട്സാപ്പിന് പകരമായ് തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ആപ്പിന്റെ പേര്?

       Ans: സന്ദേശ്. (Sandes).


35. ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിലവിൽ വരുന്ന ജില്ല?

       Ans: കൊല്ലം.


36. എവിടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൃഗശാല നിലവിൽ വരുന്നത്?

       Ans: ജാംനഗർ (ഗുജറാത്ത്).


37. ലഹരിക്കെതിരെ 'വൈകും മുൻപേ' എന്ന പുസ്തകം രചിച്ചതാര്?

       Ans: ഋഷിരാജ് സിംഗ്.


38. ഏതു രാജ്യത്ത് നിന്നാണ് ഇന്ത്യ മിഗ്-29, Sukhoi-30MKI fighter aircraft എന്നിവ വാങ്ങുന്നത്?

       Ans: റഷ്യ.


39. 2021 ൽ പൊട്ടിത്തെറിച്ച മൗണ്ട് 'Semeru' അഗ്നി പർവതം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?

       Ans: ഇൻഡോനേഷ്യ.


40. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏത് സംസ്ഥാനത്ത്?

       Ans: കേരളം.41. ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ വേനൽക്കാല തലസ്ഥാനമാണ് ഗെയ്ർസെയിൻ (Gairsain)?

       Ans: ഉത്തരാഖണ്ഡ്
Winter ക്യാപിറ്റൽ : ഡെറാഡൂൺ.☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments