Current Affairs for LDC LGS Main |Degree Prelims

ചുട്ടാട് അഡ്വഞ്ചർ പാർക്ക്,ഒഎൻവി പുരസ്കാരം,ഒ എൻ വി സാഹിത്യ പുരസ്കാരം,കുശിനഗർ വിമാനത്താവളം,കേരളാ ബ്ലാസ്റ്റേഴ്സ്,current affairs,

        LDC / LGS Main & Degree Preliminary പരീക്ഷകൾക്ക്, ഉറപ്പായും പഠിക്കേണ്ട Current Affairs. 

1️) സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി ചുട്ടാട് അഡ്വഞ്ചർ പാർക്ക് നിലവിൽ വരുന്നതെവിടെ?

       Ans: കണ്ണൂർ ജില്ലയിൽ.


2) 2020 ലെ കേരള സർവകലാശാല നൽകുന്ന ഒഎൻവി പുരസ്കാരം ലഭിച്ചതാർക്ക്?

       Ans: കെ. സച്ചിദാനന്ദന്.

 


3) ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2021 ലെ ഒ എൻ വി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്?

       Ans: വൈരമുത്തുവിന്.



4) 2020 ൽ അന്തർദേശീയ വിമാനത്താവ ളമായി പ്രഖ്യാപിക്കപ്പെട്ട കുശിനഗർ വിമാനത്താവളം ഏത് സംസ്ഥാനത്ത്?

       Ans: ഉത്തർപ്രദേശ്.


5) ഏത് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബാണ് ആദ്യമായ് ഇൻസ്റ്റാഗ്രാമിൽ 20 ലക്ഷം ഫോളോവേഴ്സിനെ തികച്ചത്?

       Ans: കേരളാ ബ്ലാസ്റ്റേഴ്സ്.


6) ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക് നിലവിൽ വന്നതെവിടെ?

       Ans: പുത്തൂർ. (തൃശ്ശൂർ.)  


7) അനീമിയ പ്രതിരോധിക്കുന്നതിന് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 ല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആരംഭിച്ച കാമ്പയിന്‍?

       Ans: കാമ്പയിന്‍-12.


8) 2021 ൽ നിലവിൽ വന്ന കർണാടകയിലെ 31-ാമത് ജില്ല ഏത്?

       Ans: വിജയനഗര.


9) 2021 ൽ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക്?

       Ans: കെ. ബി. ശ്രീദേവി.


10) മിസ്സ് ഇന്ത്യ 2020 ജേതാവാര്?

       Ans: മാനസ വാരണാസി.
[Femina Miss India World 2020].



11) മിസ്സ് ഗ്രാന്റ് ഇന്ത്യാ 2020 ജേതാവാര്? 

       Ans: മണിക ഷിയോഖണ്ട്


12) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഗ്ലോബൽ പാർട്ട്ണറായി 2023 വരെ കരാറിലേർപ്പെട്ട ഇന്ത്യൻ കമ്പനി?

       Ans: ബൈജൂസ്.


13) 2021 ൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാവ് ആര്?

       Ans: ഹരിയാന.
(കേരളത്തിന് നാലാം സ്ഥാനം.)



14) 2021 ൽ ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്നതെവിടെ?

       Ans: ഗുവാഹത്തി.


15) കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷണർ ആര്?

       Ans: എ. ഷാജഹാൻ.


16) കേന്ദ്ര സർക്കാർ 2021 ഫെബ്രുവരിയിൽ ഏതു സുപ്രധാന പ്രക്ഷോഭത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

       Ans: ചൗരി ചൗരാ സംഭവം.


17. 'നിയമവാഴ്ച' എന്ന പുസ്തകം രചിച്ച കേരളാ നിയമസഭാ സാമാജികൻ?

       Ans: പി. ജെ. ജോസഫ്.


18. 2021 ൽ 'പ്രബുദ്ധ ഭാരതം' മാസികയുടെ 125 മത് വാർഷികം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മാസിക ആരംഭിച്ചതാര്?

       Ans: സ്വാമി വിവേകാനന്ദൻ.


19. പൊതു വാക്സിനേഷന് സജ്ജമായ ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ?

       Ans: സ്പുട്നിക് V.


20. കേരളത്തിലെ ആദ്യ കാർഷിക എഫ്.എം റേഡിയോ നിലയം ഏത്?

       Ans: കുട്ടനാട് എഫ്. എം.


21. ഓക്സ്ഫഡ് ഡിക്ഷണറിയുടെ ഓക്സ്ഫോർഡ് ലാംഗ്വേജ്, 2020 വർഷത്തെ ഹിന്ദി വാക്കായി തെരഞ്ഞെടുത്തത്?

       Ans: ആത്മനിർഭർത (Aatmanirbharta).


22. ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടതെവിടെ?

       Ans: ഒറ്റപ്പാലം.


23. കേരളത്തിലെ ആദ്യ തരിശ് രഹിത പഞ്ചായത്തേത്?

       Ans: ചെങ്കൽ പഞ്ചായത്ത്. (നെയ്യാറ്റിൻകര താലൂക്ക്.)


24. ജോ ബൈഡൻ അമേരിക്കയുടെ എത്രാമത് പ്രസിഡണ്ടാണ്?

       Ans: 46th.


25. രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം  നിലവിൽ വരുന്നതെവിടെ?

       Ans: തിരുവനന്തപുരം.


26. പട്ടാള ഭരണം നിലവിലുള്ള ഇന്ത്യയുടെ അയൽ രാജ്യമേത്?

       Ans: മ്യാൻമാർ.


27. 2021 ഫെബ്രുവരി 1 ന് പട്ടാളം ഭരണം പിടിക്കുമ്പോൾ മ്യാൻമറിൽ ഭരണത്തിലിരുന്ന രാഷ്ട്രീയ പാർട്ടി?

       Ans: നാഷണൽ ലീഗ് ഫോർ ഡെമോക്രസി.
[ഓങ് സാങ് സൂചിയുടെ രാഷ്ട്രീയ പാർട്ടി.]



28. കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ഒന്നാംഘട്ട സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്ന്?

       Ans: 2020 മാർച്ച് 24 ന്.


29. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഏത്?

       Ans: ഫുഗാകു. (ജപ്പാൻ)


30. 2021 ൽ ഉദ്ഘാടനം നിർവഹിക്കപ്പെട്ട സാഗരിക അന്താരാഷ്ട്രാ ക്രൂസ് ടെര്‍മിനൽ സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: കൊച്ചി.


31. ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥാപിതമായതെവിടെ?

       Ans: ദുർഗാപുർ. (പശ്ചിമബംഗാൾ) .


32. ബഹിരാകാശത്ത് യാത്രികരെ എത്തിക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനം എന്ന ബഹുമതി കരസ്ഥമാക്കിയ ആദ്യ കമ്പനി?

       Ans: സ്പെയ്സ് എക്സ്.
സ്പെയ്സ് എക്സ് സ്ഥാപകൻ - എലൺ മസ്ക്.



33. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന 'കോവിഷീൽഡ്' എന്ന കോവിഡ് വാക്സിൻ വികസിപ്പിച്ചത് ഏത് സ്ഥാപനം?

       Ans: ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി.


34. പൊതുജന ഉപയോഗത്തിന് സജ്ജമായ ഇന്ത്യയിലെ ആദ്യ കോവിഡ - 19 വാക്സിൻ ഏത്?

       Ans: കോവാക്സിൻ.
[കൊവാക്സിൻ വികസിപ്പിച്ച  സ്ഥാപനമേത് - ഭാരത് ബയോടെക്.]



35. ഇന്ത്യയിലെ പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന്റെ സമ്മാനത്തുക ഇപ്പോൾ എത്രയാണ്?

       Ans: 25 ലക്ഷം രൂപ.


36. അർജുന അവാർഡിന്റെ സമ്മാനത്തുക ഇപ്പോൾ എത്രയാണ്?

       Ans: 15 ലക്ഷം രൂപ.


37. സ്വച്ഛ് സർവേക്ഷൻ 2020 പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം?

       Ans: ഇൻഡോർ. (മധ്യപ്രദേശ്).


38. 'കണക്റ്റിങ്, കമ്മ്യൂണിക്കേറ്റിങ്, ചെയ്ഞ്ചിങ്' എന്ന പുസ്തകം ആരുടെ ഔദ്യോഗിക ജീവിതത്തെക്കുറിച്ചുള്ളതാണ്?

       Ans: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.


39. രാജ്യത്തെ ആദ്യത്തെ ദേശീയ ഓൺലൈൻ ഒ.പി. എന്നറിയപ്പെടുന്നത്?

       Ans: ഇ-സഞ്ജീവനി.
[കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടെലിമെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനം.]



40. കോവിഡ് ലോക്ഡൗൺ കാലത്ത് പൊതു വിദ്യാഭ്യാസവകുപ്പ് ആരംഭിച്ച ഓൺലൈൻ പഠനസംവിധാനം?

       Ans: ഫസ്റ്റ് ബെൽ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments