Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 10

ജർമ്മൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല,ഇന്ത്യൻ റെയിൽവേ,

1. ജർമ്മൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല?

       Ans: റൂർക്കേല. (ഒഡീഷ.)

2. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?

       Ans: ഭോലു എന്ന ആനക്കുട്ടി.

 


3. സ്വാമി വിവേകാനന്ദ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: റായ്പൂർ.


4. കേരളത്തിൽ സാക്ഷരത നിരക്ക് കൂടിയ ജില്ല?

       Ans: പത്തനംതിട്ട.

5. സുൽത്താൻ പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

       Ans: ബേപ്പൂർ.


6. കേരളത്തിലെ ആദ്യത്തെ ഉരുക്ക് തടയണ നിർമ്മിച്ചിരിക്കുന്ന നദി?

       Ans: ഭാരതപ്പുഴയിൽ.  


7. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത്?

       Ans: നിലമ്പൂരിൽ.

8. കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല?

       Ans: പാലക്കാട്.


9. ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽല്പാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത്?

       Ans: മാങ്കുളം. (ഇടുക്കി.)


10. കടലുണ്ടി ട്രെയിൻ ദുരന്തം നടന്ന വർഷം?

       Ans: 2001.


   

11. ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷനായിരുന്നു?

       Ans: ഗുൽസാരിലാൽ നന്ദ.

12. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത പൊതുമേഖലാ ബാങ്ക്?

       Ans: പഞ്ചാബ് നാഷണൽ ബാങ്ക്.


13. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് കുറ്റവാളികൾക്ക് രാഷ്ട്രപതി മാപ്പ് നൽകുന്നത്?

       Ans: അനുച്ഛേദം 72.


14. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ?

       Ans: ദാദാഭായ് നവറോജി.


15. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക്സഭാ സ്പീക്കർ?

       Ans: ജി. വി. മാവ് ലങ്കാർ.

16. 'മക്കൾ നീതി മയ്യം' എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതാര്?

       Ans: കമൽഹാസൻ.


17. ഇന്ത്യയിലെ സ്ത്രീ-പുരുഷാനുപാതം എത്ര?

       Ans: 943 : 1000.


18. ഭരണഘടനയ്ക്ക് ഒരു ആമുഖം വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടു വെച്ച വ്യക്തി?

       Ans: ബി. എൻ. റാവു.


19. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത്?

       Ans: 42-ാം ഭരണഘടനാ ഭേദഗതി (1976.)

20. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ?

       Ans: കൻവർ സിംഗ്.


21. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയതാര്?

       Ans: തിയോഡർ ഷ്വാൻ.


22. കോശത്തിന്റെ പവർഹൗസ്, കോശത്തിന്റെ കെമിക്കൽ ഫാക്ടറി എന്നിങ്ങനെ അറിയപ്പെടുന്ന കോശാംഗം?

       Ans: മൈറ്റോകോൺഡ്രിയ.


23. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം?

       Ans: തലാമസ്.

24. രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയതാര്?

       Ans: വില്യം ഹാർവി.


25. ചെവികളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: ഓട്ടോളജി.


26. തൊണ്ടമുള്ള് എന്ന പേരിലറിയപ്പെടുന്ന രോഗം ഏത്?

       Ans: ഡിഫ്തീരിയ.


27. യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം?

       Ans: കുരുമുളക്.

28. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?

       Ans: റേച്ചൽ കഴ്സൺ.


29. പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന ഗ്രീൻപീസ് സംഘടനയുടെ ആസ്ഥാനം?

       Ans: ആംസ്റ്റർഡാം.


30. സാധാരണ ശരീര ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ്?

       Ans: 37°C. (Or 98.6°F)


31. പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം?

       Ans: ന്യൂക്ലിയർ ബലം.

32. ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ്?

       Ans: കൊഹിഷൻ ബലം.


33. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണമായ പ്രകാശ പ്രതിഭാസം?

       Ans: ഡിഫ്രാക്ഷൻ.


34. ഷേവിങ് മിററായി ഉപയോഗിക്കുന്ന ദർപ്പണം ഏത്?

       Ans: കോൺകേവ് ദർപ്പണം.


35. സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

       Ans: പ്രോക്സിമാ സെഞ്ചൗറി.

36. എന്തിന്റെ അയിരാണ് പിച്ച്ബ്ലെൻഡ്?

       Ans: യുറേനിയത്തിന്റെ.


37. ചതുപ്പു വാതകം (Marsh Gas) എന്നറിയപ്പെടുന്ന വാതകം?

       Ans: മീഥെയ്ൻ.


38. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?

       Ans: റിച്ചാർഡ് സ്റ്റാൾമാൻ.


39. അഭിനയത്തിന്റെ അമ്മ, കലകളുടെ മുത്തശ്ശി എന്നിങ്ങനെ അറിയപ്പെടുന്ന കലാരൂപം ഏത്?

       Ans: കൂടിയാട്ടം.

40. ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

       Ans: ഗുരുദത്ത് സോന്ധി.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments