Quiz Kerala History GK - 4 | LDC | LGS | Degree Prelims

കേരളത്തിൽ ആദ്യമെത്തിയ വിദേശികൾ,മെഗസ്തനീസ്,ഇൻഡിക്ക,മൺസൂൺ കാറ്റിന്റെ ദിശ കണ്ടുപിടിച്ച നാവികനാര്,മാലിക് ബിൻ ദിനാർ,മാസ്റ്റർ റാൽഫ് ഫിച്ച്,

1. ഏത് വിദേശികളാണ് കേരളത്തിൽ ആദ്യമെത്തിയത് ?

       Ans: അറബികൾ.


2. കേരളത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയ ആദ്യ വിദേശ സഞ്ചാരി ആര്?

       Ans: മെഗസ്തനീസ്.

 


3. മെഗസ്തനീസ് എഴുതിയ ഇൻഡിക്കയിൽ കേരളത്തെ പരാമർശിക്കാൻ ഉപയോഗിച്ച വാക്ക്?

       Ans: ചേർമേ.



 

4. എ. ഡി. 45 ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി ആര്?

       Ans: ഹിപ്പാലസ്.


5. കാലവർഷത്തിന്റെ സഹായത്തോടെ പായ്കപ്പലിൽ ഇന്ത്യയിൽ എത്തിച്ചേരാമെന്ന് കണ്ടുപിടിച്ചതാര്?

       Ans: ഹിപ്പാലസ്.


6. മൺസൂൺ കാറ്റിന്റെ ദിശ കണ്ടുപിടിച്ച നാവികനാര്?

       Ans: ഹിപ്പാലസ്.
👉 കേരളത്തിലേക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പ വഴി കണ്ടെത്തിയതാര്?   ഹിപ്പാലസ്.  



7. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി ആര്?

       Ans: മാലിക് ബിൻ ദിനാർ.


8. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?

       Ans: അക്തനേഷ്യസ് നികിതൻ.


9. കേരളത്തിൽ (കൊച്ചിയിൽ) ആദ്യമായി വന്ന ഇംഗ്ലീഷുകാരൻ ആര്?

       Ans: മാസ്റ്റർ റാൽഫ് ഫിച്ച്.


10. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ ആര്?

       Ans: ക്യാപ്റ്റൻ കീലിങ്.


11. പ്ലീനിയുടെ 'നാച്ചുറൽ ഹിസ്റ്ററി' എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന കേരളത്തിലെ തുറമുഖം?

       Ans: മുസിരിസ് തുറമുഖം.


15. ക്രിസ്തു മത പ്രചാരകരും യഹൂദന്മാരും ആദ്യമായി വന്നിറങ്ങിയ കേരളത്തിലെ സ്ഥലം?

       Ans: മുസിരിസ്.
👉 പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖമാണ് - മുസിരിസ്.


16. ഹുയാൻ സാങ് കേരളം സന്ദർശിച്ച വർഷം?

       Ans: A D 630.


17. 'തീർത്ഥാടകരിലെ രാജകുമാരൻ' എന്നറിയപ്പെടുന്നതാര്?

       Ans: ഹുയാൻസാങ്.


18. 'സഞ്ചാരികളിലെ രാജകുമാരൻ' എന്നറിയപ്പെടുന്നതാര്?

       Ans: മാർക്കോ പോളോ.


19. ഏറ്റവും കൂടുതൽ തവണ കേരളം സന്ദർശിച്ച വിദേശ സഞ്ചാരി ആര്?

       Ans: ഇബ്നുബത്തൂത്ത. (മൊറോക്കൻ സഞ്ചാരി.)


20. കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ആര്?

       Ans: ഇബ്നുബത്തൂത്ത.


21. കൊച്ചിയെ കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി?

       Ans: നിക്കോളോ കോണ്ടി.


22. കേരളത്തെ 'മലബാർ' എന്ന് വിശേഷിപ്പിച്ച ആദ്യ സഞ്ചാരി?

       Ans: അൽബറൂണി.


23. പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി?

       Ans: തുഹ്ഫത്തുൽ മുജാഹിദിൻ.


24. തുഹ്ഫത്തുൽ മുജാഹിദിൻ എന്ന കൃതി രചിച്ചതാര്?

       Ans: ഷൈഖ് സൈനുദ്ദീൻ.


25. 'തിണ്ടിസ്' എന്ന പ്രാചീന നാമമുണ്ടായിരുന്ന പ്രദേശം ഏത്?

       Ans: പൊന്നാനി.


26. 'നെൽക്കിണ്ട' എന്ന പ്രാചീന നാമമുണ്ടായിരുന്ന സ്ഥലം?

       Ans: നീണ്ടകര.


27. 'ബലിത' എന്ന പ്രാചീന നാമമുണ്ടായിരുന്ന കേരളത്തിലെ സ്ഥലം?

       Ans: വർക്കല.


28. ഏതു സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു റിപ്പോളിൻ?

       Ans: ഇടപ്പള്ളി.


29. 'മാർത്ത' എന്ന പ്രാചീന നാമമുണ്ടായിരുന്ന കേരളത്തിലെ സ്ഥലം?

       Ans: കരുനാഗപ്പള്ളി.


30. ഏതു സ്ഥലമാണ് പ്രാചീനകേരളത്തിൽ 'ബെറ്റിമെനി' എന്നറിയപ്പെട്ടത്?

       Ans: കാർത്തികപ്പള്ളി.


31. 'വെങ്കിടകോട്ട' എന്ന പ്രാചീന നാമം ഇന്നത്തെ ഏതു സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: കോട്ടക്കൽ.


32. 'ഗോശ്രീ' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം ഏത്?

       Ans: കൊച്ചി.


33. ഏതാണ് ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട?

       Ans: പള്ളിപ്പുറം കോട്ട.


34. ആയക്കോട്ട, അഴീക്കോട്ട, മാനുവൽ കോട്ട എന്നീ പേരുകളിൽ അറിയപ്പെട്ടത്?

       Ans: പള്ളിപ്പുറം കോട്ട.


35. കൊച്ചിയിലെ പള്ളിപ്പുറം കോട്ട നിർമ്മിച്ചതാര്?

       Ans: പോർച്ചുഗീസുകാർ.


36. തലശ്ശേരി കോട്ട (കണ്ണൂർ) നിർമ്മിച്ചതാര്?

       Ans: ബ്രിട്ടീഷുകാർ.


37. 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ട?

       Ans: ചാലിയം കോട്ട.


38. ചാലിയം കോട്ട നിർമിച്ചതാര്?

       Ans: പോർച്ചുഗീസുകാർ.
[ചാലിയം കോട്ട തകർത്തതാര്? കുഞ്ഞാലി III.]



39. പതിനെട്ടാം നൂറ്റാണ്ടിൽ ഗുരുവായൂരിൽ ചേറ്റുവാ കോട്ട നിർമ്മിച്ചതാര്?

       Ans: ഡച്ചുകാർ.


40. സെൻറ് തോമസ് കോട്ട എന്നറിയപ്പെടുന്ന കോട്ട ഏത്?

       Ans: തങ്കശ്ശേരി കോട്ട.



41. കോട്ടപ്പുറം കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: തൃശ്ശൂർ.
[കോട്ടപ്പുറം കോട്ട നിർമ്മിച്ചത് - പോർച്ചുഗീസുകാർ.]



42. 'വട്ടക്കോട്ട' സ്ഥിതിചെയ്യുന്നതെവിടെ?

       Ans: കന്യാകുമാരി.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments