Quiz for LDC / LGS Main | Degree Level Preliminary - No: 36

Quiz,psc,പല്ലിലെ ഇനാമലിന്റ ആരോഗ്യസ്ഥിതിയ്ക്കാവശ്യമായ മൂലകം,ന്യൂറോക്രൈൻ ഗ്രന്ഥി,രോഗങ്ങളുടെ രാജാവ്,പെൻസിലിൻ,യൂട്രോഫിക്കേഷൻ,അബ്സല്യൂട്ട് സീറോ,ഒന്നാം ചലനനിയമം,

          ഒരു വർഷത്തിൽ ആദ്യം നടക്കുന്ന ഗ്രാൻഡ്സ്ലാം ടൂർണമെന്റ് ഏത്?

1. പല്ലിലെ ഇനാമലിന്റ ആരോഗ്യസ്ഥിതിയ്ക്കാവശ്യമായ മൂലകം?

       Ans: ഫ്ലൂറിൻ.

2. മനുഷ്യ ശരീരത്തിലെ ഒരേ ഒരു ന്യൂറോക്രൈൻ ഗ്രന്ഥി ഏത്?

       Ans: ഹൈപ്പോതലാമസ്.

 

3. ഏതു രോഗമാണ് 'രോഗങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്നത്?

       Ans: ക്ഷയം. 

4. ആദ്യത്തെ ആൻറിബയോട്ടിക് പെൻസിലിൻ കണ്ടുപിടിച്ചതാര്?

       Ans: അലക്സാണ്ടർ ഫ്ലെമിങ്.

5. 'കേരളത്തിന്റ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന ജില്ല?

       Ans: ഇടുക്കി.

6. ജലത്തിൽ കൂടുതൽ പായലുകൾ വളരുമ്പോൾ അവ ജീർണിച്ച് ഓക്സിജന്റെ അളവ് കുറയുന്ന പ്രക്രിയ?

       Ans: യൂട്രോഫിക്കേഷൻ.  

7. മിന്നലിൽ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ?

       Ans: പ്ലാസ്മ.

8. ഒരു പദാർത്ഥത്തിലെ മുഴുവൻ തന്മാത്രകളുടെയും ചലനം പൂർണ്ണമായും നിലയ്ക്കുന്ന ഊഷ്മാവ്?

       Ans: അബ്സല്യൂട്ട് സീറോ. (കേവല പൂജ്യം.)

9. ബലത്തെയും ജഡത്വത്തെയും നിർവചിക്കുന്നത് എത്രാമത് ചലനനിയമമാണ്?

       Ans: ഒന്നാം ചലനനിയമം.

10. താപനില വർദ്ധിക്കുമ്പോൾ ദ്രാവകങ്ങളുടെ വിസ്കോസിറ്റി?
 ( കൂടുന്നു / കുറയുന്നു )

       Ans: കുറയുന്നു.

11. എന്തിന് ഉദാഹരണമാണ് ഒപ്പുകടലാസ് ജലം വലിച്ചെടുക്കുന്നത്?

       Ans: കേശികത്വം.

12. പ്രകാശിക സാന്ദ്രത ഏറ്റവും കൂടുതലുള്ള മാധ്യമം?

       Ans: വജ്രം.

13. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര്?

       Ans: തോമസ് യങ്.

14. തരംഗദൈർഘ്യം കുറഞ്ഞ വികിരണങ്ങളെ ആഗിരണം ചെയ്ത് തരംഗദൈർഘ്യം കൂടിയ ദൃശ്യപ്രകാശം ഉത്സർജ്ജിക്കുന്ന സ്വഭാവമുള്ള വസ്തുക്കൾ?

       Ans: ഫ്ലൂറസെന്റുകൾ.

15. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

       Ans: ശുക്രൻ.

16. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

       Ans: അയൺ ഓക്സൈഡ്.


17. സൗരയൂഥത്തിലെ ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം?

       Ans: സിറസ്.


18. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചതാര്?

       Ans: ഗലീലിയോ ഗലീലി.


19. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തനഫലമായി ഉണ്ടാകുന്ന വാതകം?

       Ans: ഹൈഡ്രജൻ.


20. സൾഫ്യൂരിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ?

       Ans: സമ്പർക്ക പ്രക്രിയ.


21. റബ്ബറിന്റെ കാഠിന്യം വർധിപ്പിക്കാൻ ചേർക്കുന്ന വസ്തു?

       Ans: സൾഫർ.


22. കുമ്മായത്തിന്റെ ശാസ്ത്രീയനാമം എന്ത്?

       Ans: കാത്സ്യം ഹൈഡ്രോക്സൈഡ്.


23. കഥകളിയുമായി അടുത്ത ബന്ധമുള്ള കലാരൂപം?

       Ans: യക്ഷഗാനം.


24. ദീപശിഖാപ്രയാണം ആദ്യമായി ഇന്ത്യയിലെത്തിയ ഒളിമ്പിക്സ്?

       Ans: ടോക്കിയോ ഒളിമ്പിക്സ്. (1964.)


25. ഏഷ്യൻ ഗെയിംസിൽ ആദ്യമായി ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം?

       Ans: നീരജ് ചോപ്ര.


26. ഇൻസ്റ്റാഗ്രാമിൽ 5 കോടി ഫോളോവേഴ്സിനെ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ആര്?

       Ans: വിരാട് കോലി.


27. ഒരു വർഷത്തിൽ ആദ്യം നടക്കുന്ന ഗ്രാൻഡ്സ്ലാം ടൂർണമെന്റ് ഏത്?

       Ans: ഓസ്ട്രേലിയൻ ഓപ്പൺ.


28. കണ്ണശ്ശ കവികൾ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം?

       Ans: നിരണം. (തിരുവല്ല.)

29. അയിത്തോച്ചാടനത്തിനെതിരെ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

       Ans: കാക്കിനഡ. (1923).

30. കൊച്ചി രാജ്യ പ്രജാമണ്ഡലം എന്ന രാഷ്ട്രീയ പാർട്ടി രൂപീകൃതമായ വർഷം?

       Ans: 1941 (ജനുവരി 26.)


31. കയ്യൂർ, മൊറാഴ സമരങ്ങളിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ആര്?

       Ans: ഇ. കെ. നായനാർ.


32. 'ശവകുടീര നിർമ്മാണത്തിന്റെ പിതാവ്' എന്നറിയപ്പെട്ടതാര്?

       Ans: ഇൽത്തുമിഷ്.


33. ഷേർഷായുടെ യഥാർത്ഥ നാമമെന്ത്?

       Ans: ഫരീദ് ഖാൻ.


34. സതി നിരോധിച്ച ഗവർണർ ജനറൽ ആര്?

       Ans: വില്യം ബെന്റിക് പ്രഭു.


35. 1857 വിപ്ലവത്തെ 'ദേശീയ ഉയർത്തെഴുന്നേൽപ്പ്' എന്ന് വിശേഷിപ്പിച്ചതാര്?

       Ans: ബെഞ്ചമിൻ ഡിസ്രേലി.


36. രാജാറാം മോഹൻറോയ് ജനിച്ചവർഷം?

       Ans: 1772.


37. 'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്' എന്നറിയപ്പെട്ടതാര്?

       Ans: സ്വാമി വിവേകാനന്ദൻ.


38. 'ആര്യ സമാജത്തിന്റെ ബൈബിൾ' എന്നറിയപ്പെടുന്ന കൃതി?

       Ans: സത്യാർത്ഥപ്രകാശം.


39. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം?

       Ans: നിസ്സഹകരണ പ്രസ്ഥാനം.


40. ബ്രിട്ടീഷ് സാമ്രാജ്യവും നാട്ടുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെക്കുറിച്ച് പഠിച്ച കമ്മിറ്റി?

       Ans: ബട്ട്ലർ കമ്മിറ്റി.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments