Quiz for LDC / LGS Main | Degree Level Preliminary - No: 38

നീല ജല നയം,വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക,കുറിച്ച്യ കലാപം,വേലുത്തമ്പി ദളവ,ഖിൽജി രാജവംശം,അക്ബർ,ഷേർഷാ,ബംഗാൾ കടുവ,


1.
നീല ജല നയം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി?

       Ans: അൽമേഡ.


2. 'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക' എന്ന മുദ്രാവാക്യം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: കുറിച്ച്യ കലാപം.

 


3. വനിതാ പോലീസിനെ നിയമിച്ച ഇന്ത്യയിലെ ആദ്യ നാട്ടുരാജ്യം?

       Ans: തിരുവിതാംകൂർ.



 

4. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം?

       Ans: മണ്ണടി ക്ഷേത്രം. (പത്തനംതിട്ട.)

5. തിരുവിതാംകൂർ നിയമ നിർമ്മാണ സഭ ആരംഭിക്കാൻ മുൻകൈയ്യെടുത്ത ദിവാൻ?

       Ans: ടി രാമറാവു.

6. ഗുരുവായൂർ ക്ഷേത്ര മണിയടിച്ച ആദ്യ അബ്രാഹ്മണൻ?

       Ans: പി കൃഷ്ണപിള്ള.  


7. 2020 ഓഗസ്റ്റിൽ നിലവിൽവന്ന കേരളനിയമസഭയുടെ ടിവി ചാനൽ?

       Ans: സഭാ ടിവി.

8. കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി?

       Ans: ഇ. കെ. നായനാർ.


9. ഖിൽജി രാജവംശം സ്ഥാപിച്ചതാര്?

       Ans: ജലാലുദ്ദീൻ ഖിൽജി.


10. സതി സമ്പ്രദായവും ശൈശവ വിവാഹവും നിരോധിച്ച മുഗൾ ഭരണാധികാരി ആര്?

       Ans: അക്ബർ.


11. ഷേർഷായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: സസാരം. (ബീഹാർ.)


12. "ഒരേ മണ്ണുകൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസ്ലിമും" എന്ന് പറഞ്ഞതാര്?

       Ans: കബീർ.


13. 'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ച ബംഗാൾ ഗവർണർ ജനറൽ?

       Ans: വെല്ലസ്ലി പ്രഭു.


14. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സമയത്തെ വൈസ്രോയി?

       Ans: ചെംസ്ഫോർഡ് പ്രഭു.


15. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി ന്യൂഡൽഹി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്?

       Ans: 1931 ഫെബ്രുവരി 13.


16. 1893 ലെ ഷിക്കാഗോ സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി?

       Ans: രാജാ രവിവർമ്മ.



17. 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം പാസ്സാക്കാൻ സമ്മർദ്ദം ചെലുത്തിയ വ്യക്തി?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.


18. ഗാന്ധിജി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റിലായ വർഷം?

       Ans: 1917.



19. ഇന്ത്യയുടെ ഭരണഘടന രൂപീകരണവുമായി ബന്ധപ്പെട്ട നെഹ്റു കമ്മിറ്റി നിയമിക്കപ്പെട്ട വർഷം?

       Ans: 1928.


20. 1932 ൽ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

       Ans: റംസെ മക്ഡൊണാൾഡ്.


21. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവസാനത്തെ ബഹുജനപ്രക്ഷോഭം എന്നറിയപ്പെടുന്നത്?

       Ans: ക്വിറ്റ് ഇന്ത്യാ സമരം. (1942)



22. ഇന്ത്യാ ഗവണ്മെന്റ് മാതൃസുരക്ഷാ ദിനമായി (ഏപ്രിൽ 11) ആചരിക്കുന്നത് ആരുടെ ജന്മദിനം?

       Ans: കസ്തൂർബാ ഗാന്ധിയുടെ.


23. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിക്ഷേപണ വാഹനം?

       Ans: SLV 3.



24. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ?

       Ans: ബെൽഗ്രേഡ്. (യുഗോസ്ലാവിയ.)



25. ഫ്രഞ്ച് ദേശീയ ദിനമായി ആചരിക്കുന്ന ദിവസം?

       Ans: ജൂലൈ 14.


26. 'ജനാധിപത്യത്തിന്റെ ആയുധപ്പുര' എന്നറിയപ്പെട്ട രാജ്യം?

       Ans: അമേരിക്ക.



27. രക്ഷാസമിതി വികസിപ്പിച്ച് സ്ഥിരാംഗ പദവി നേടാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ?

       Ans: G - 4.



28. സാർക്കിലെ ഏറ്റവും വലിയ അംഗരാജ്യം?

       Ans: ഇന്ത്യ.


29. ഭൂമിയുടെ അകക്കാമ്പിന്റെ ഏകദേശ ഊഷ്മാവ്?

       Ans: 2600°C.


30. യൂറോപ്പിലെ ഏറ്റവും വലിയ പർവ്വതനിര?

       Ans: ആൽപ്സ്.


31. മരുഭൂമികളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: എറിമോളജി. (Eremology.)


32. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം?

       Ans: വോൾട്ടാ തടാകം (ഘാന.)



33. 'മഞ്ഞുതീനി' എന്ന് വിളിക്കപ്പെടുന്ന പ്രാദേശികവാതം?

       Ans: ചിനൂക്ക്.



34. ഉയർന്ന താപമേറ്റ് വായു ചൂടായി വികസിച്ച് മുകളിലേക്കുയരുന്ന താപ വ്യാപന പ്രക്രിയയുടെ പേര്?

       Ans: സംവഹനം.


35. അന്തരീക്ഷത്തിലെ നീരാവിയുടെ അളവാണ്?

       Ans: ആർദ്രത.



36. പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപമാണ്?

       Ans: സ്മോഗ്.



37. ദക്ഷിണാർധഗോളത്തിൽ ദൈർഘ്യമേറിയ പകലും ഉത്തരാർധഗോളത്തിൽ ദൈർഘ്യം കുറഞ്ഞ പകലും അനുഭവപ്പെടുന്ന ദിവസം?

       Ans: ഡിസംബർ 22.


38. അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന പാളി?

       Ans: ഓസോൺ പാളി.


39. ആദ്യമായി ഗ്ലോബ് നിർമ്മിച്ച ഗ്രീക്ക് ശാസ്ത്രജ്ഞൻ?

       Ans: മാൽത്യൂസ്.


40. ധാരാതലീയ ഭൂപടങ്ങളിൽ ഒരേ തരത്തിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന രേഖകൾ?

       Ans: ഐസോഹെയ്റ്റ്സ്.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments