Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 13

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി,മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര,അഡിനോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്,

1. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?

       Ans: ഗ്ലൂട്ടിയസ് മാക്സിമസ്.

2. മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

       Ans: ലാക്ടോസ്.

 


3. അഡിനോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്?

       Ans: ഗ്രന്ഥികളെ കുറിച്ച്.


   

4. രാജകീയ രോഗം എന്നറിയപ്പെടുന്ന രോഗം?

       Ans: ഹീമോഫീലിയ.

5. ഒരു തവണ ഹൃദയം സ്പന്ദിക്കാനാവശ്യമായ സമയം?

       Ans: 0.8 സെക്കൻഡ്.


6. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞാലുണ്ടാകുന്ന പേശികളുടെ കോച്ചി വലിവ്?

       Ans: ടെറ്റനി.  


7. പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം?

       Ans: സെറിബെല്ലം.

8. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

       Ans: ഫീമർ. (തുടയെല്ല്.)


9. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ചെന്നൈ.


10. മസ്തിഷ്കത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന ഗ്രന്ഥിയേത്?

       Ans: പീനിയൽ ഗ്രന്ഥി.


11. പ്രമേഹം ഉണ്ടാകുന്നത് ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം മൂലമാണ്?

       Ans: ആഗ്നേയഗ്രന്ഥിയുടെ.

12. മനുഷ്യ ശരീരത്തിൽ കടന്നുകൂടുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം?

       Ans: കരൾ.


13. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?

       Ans: മെഡുല്ല ഒബ്ലോംഗേറ്റ.


14. പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം?

       Ans: ജീവകം E.


15. ഡോട്ട്സ് (DOTS) എന്ന ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ക്ഷയം.

16. ബ്ലാക്ക് വാട്ടർ ഫീവർ, ചതുപ്പു രോഗം എന്നിങ്ങനെ അറിയപ്പെടുന്ന രോഗം?

       Ans: മലമ്പനി.


17. മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: പരിസ്ഥിതി.


18. 'കണ്ടൽകാടുകൾക്കിടയിൽ എന്റെ ജീവിതം' എന്ന പുസ്തകം രചിച്ചതാര്?

       Ans: കല്ലേൻ പൊക്കുടൻ.


19. വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള മൂലകം ഏത്?

       Ans: ഹൈഡ്രജൻ.

20. വസ്തുക്കളുടെ നിർബാധ പതന തത്വം ആദ്യമായി അവതരിപ്പിച്ചതാര്?

       Ans: ഗലീലിയോ.


21. കല്ലിന് ജലത്തിനുള്ളിൽ ഭാരക്കുറവ് അനുഭവപ്പെടാൻ കാരണമായ ബലം ഏത്?

       Ans: പ്ലവക്ഷമബലം. (Buoyant Force.)


22. ഇടിമിന്നലുണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്?

       Ans: അനുനാദം.


23. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?

       Ans: പൂർണാന്തരിക പ്രതിഫലനം.

24. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏത്?

       Ans: കോൺവെക്സ് ദർപ്പണം.


25. സൗരയൂഥത്തിന് പുറത്ത് കടക്കാൻ ആവശ്യമായ പലായന പ്രവേഗം എത്ര?

       Ans: 13.6 Km/s.


26. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ ആവശ്യമായ സമയം എത്ര?

       Ans: 1.3 സെക്കന്റ്.


27. ഉരുളുന്ന ഗ്രഹം, കിടക്കുന്ന ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹമേത്?

       Ans: യുറാനസ്.

28. മീനമാതാ രോഗം ഏതു മൂലകവുയി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: മെർക്കുറി.


29. നൈട്രിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ ഏത് പേരിലറിയപ്പെടുന്നു?

       Ans: ഓസ്റ്റ് വാൾഡ് പ്രക്രിയ.


30. ഗോബർ ഗ്യാസ് (ബയോഗ്യാസ്) ലെ പ്രധാന ഘടകം ഏത്?

       Ans: മീഥെയ്ൻ.


31. ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രതയുള്ള താപനില?

       Ans: +4°C.

32. നീറ്റുകക്കയുടെ രാസനാമം എന്ത്?

       Ans: കാത്സ്യം ഓക്സൈഡ്. (CaO)


33. ഇലക്ട്രിക് ബൾബ്, ലെൻസുകൾ, പ്രിസങ്ങൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ്?

       Ans: ഫ്ളിന്റ് ഗ്ലാസ്.


34. ആദ്യത്തെ കൃത്രിമ റബ്ബർ ഏത്?

       Ans: നിയോപ്രീൻ.


35. മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ചേർക്കുന്ന വിഷവസ്തു ഏത്?

       Ans: ഫോർമാൽഡിഹൈഡ്.

36. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?

       Ans: ഹൈഡ്രജൻ.


37. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

       Ans: അലൂമിനിയം.


38. ഇലക്ട്രോണുകൾക്ക് ദ്വൈതസ്വഭാവം ഉണ്ടെന്ന് നിർദ്ദേശിച്ച ശാസ്ത്രജ്ഞനാര്?

       Ans: ഡി ബ്രോഗ്ളി.


39. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം?

       Ans: നെപ്ട്യൂൺ.

40. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലുള്ള ദിവസം?

       Ans: ജൂലൈ 4.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments