Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 14

മീനമാസത്തിലെ സൂര്യൻ,കയ്യൂർ സമരം,ക്വിറ്റിന്ത്യാ സമരം,കുറിച്ച്യ കലാപം, രാമനമ്പി,വിശാഖം തിരുനാൾ രാമവർമ്മ,ഗുരുവായൂർ സത്യാഗ്രഹം,കാക്കിനഡ കോൺഗ്രസ്,

1. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'മീനമാസത്തിലെ സൂര്യൻ' എന്ന സിനിമ ഏത് ചരിത്ര സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്?

       Ans: കയ്യൂർ സമരം. (1941 ലെ.)

2. ഫറോക്ക് പാലം തകർക്കാനുള്ള ഗൂഢാലോചന ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ക്വിറ്റിന്ത്യാ സമരം.

 


3. 1812 ൽ നടന്ന കുറിച്ച്യ കലാപത്തിന് നേതൃത്വം നൽകിയതാര്?

       Ans: രാമനമ്പി.


   

4. പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായ തിരുവിതാംകൂർ രാജാവ് ആര്?

       Ans: വിശാഖം തിരുനാൾ രാമവർമ്മ.

5. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന്?

       Ans: 1931 നവംബർ 1.


6. 1923 ൽ നടന്ന കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചതാര്?

       Ans: ടി കെ മാധവൻ.  


7. 'വരിക വരിക സഹജരേ..' എന്ന് തുടങ്ങുന്ന ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിങ് ഗാനമാണ്?

       Ans: കേരളാ ഉപ്പുസത്യാഗ്രഹം.

8. കേരളത്തിൽ സാമുദായിക സംവരണം നിലവിൽ വരാൻ കാരണമായ പ്രക്ഷോഭം?

       Ans: നിവർത്തന പ്രക്ഷോഭം.


9. ഏറ്റവും കൂടുതൽ നിയമസഭാ നിയോജക മണ്ഡലങ്ങളുള്ള ജില്ല?

       Ans: മലപ്പുറം. (16 എണ്ണം.)


10. കേരളാ സംസ്ഥാന രൂപീകരണ സമയത്തെ ആക്ടിങ് ഗവർണർ ആരായിരുന്നു?

       Ans: പി. എസ്. റാവു.


11. ജി. എസ്‌. ടി. നികുതി നിരക്കിലെ ഏറ്റവും ഉയര്‍ന്ന സ്ലാബേത്‌?  

       Ans: 28%.

12. താഴെപ്പറയുന്നവയില്‍ ഭരണഘടനയില്‍ നിന്ന്‌ 2019 ല്‍ റദ്ദാക്കിയ അനുച്ഛേദമേത്‌? 

       Ans: അനുച്ഛേദം 370.


13. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ആദ്യ നിയമം ഏത്?

       Ans: റെഗുലേറ്റിംഗ് ആക്ട്. (1773.)


14. "ഇന്ത്യ ഇന്ത്യാക്കാർക്കു വേണ്ടി ഭരിക്കപ്പെടണം" എന്നഭിപ്രായപ്പെട്ട ഗവർണർ ജനറൽ ആര്?

       Ans: വില്യം ബെന്റിക് പ്രഭു.


15. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം?

       Ans: മിന്റോ മോർലി ഭരണ പരിഷ്കാരം.

16. 'ബീഹാർ സിംഹം' എന്നറിയപ്പെടുന്ന നേതാവാര്?

       Ans: കൺവർ സിങ്.


17. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം നടന്ന വർഷം?

       Ans: 1901. (കൽക്കട്ട സമ്മേളനം.)


18. ദേശീയ യുവജന ദിനമായി ആചരിക്കുന്ന ജനുവരി 12 ആരുടെ ജന്മദിനമാണ്?

       Ans: സ്വാമി വിവേകാനന്ദന്റെ.


19. ഇന്ത്യയിലെ ആദ്യ ദിന പത്രം ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച വർഷം?

       Ans: 1780.

20. ഇന്ത്യയിൽ ഉദ്യോഗസ്ഥ നിയമനത്തിനായി ഒരു പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വരാൻ കാരണമായ നിയമം?

       Ans: 1919-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്.


21. സൈമൺ കമ്മീഷനെതിരായി നടന്ന പ്രകടനത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ മരണമടഞ്ഞ ദേശീയ നേതാവ്?

       Ans: ലാലാ ലജ്പത് റായി.


22. പ്രശസ്തമായ ക്വിറ്റ്ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവാര്?

       Ans: ജവഹർലാൽ നെഹ്റു.


23. ഗാന്ധിജി തന്റെ സാമ്പത്തിക-ശാസ്ത്ര ആശയങ്ങൾ വിശദീകരിച്ച പുസ്തകമേത്?

       Ans: ഹിന്ദ് സ്വരാജ്.

24. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ബ്രിട്ടനിൽ അധികാരത്തിലിരുന്ന രാഷ്ട്രീയപാർട്ടി?

       Ans: ലേബർ പാർട്ടി.


25. ഇന്ത്യൻ മണ്ണിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?

       Ans: രോഹിണി. (1979 - പരാജയം)


26. കേരളത്തിലെ ഏത്‌ കവിയുടെ സ്മാരകമാണ്‌ 'ചന്ദ്രകളഭം'? 

       Ans: വയലാർ രാമവർമ്മ.


27. ഹിരോഷിമ നാഗസാക്കി ദുരന്തം പേറി ജീവിക്കുന്ന മനുഷ്യർ അറിയപ്പെടുന്നത് ഏത് പേരിൽ?

       Ans: ഹിബാക്കുഷകൾ.

28. യു. എൻ. ലൈബ്രറി സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ന്യൂയോർക്ക്.


29. ആംനെസ്റ്റി എന്ന വാക്കിനർത്ഥം എന്ത്?

       Ans: പൊതുമാപ്പ്.


30. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ രൂപം കൊടുക്കുന്ന പ്രാദേശിക മോണിറ്ററിങ്‌ കമ്മിറ്റിയുടെ കണ്‍വീനറാര്‌? 

       Ans: കൃഷി ഓഫീസര്‍.


31. ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' ആകൃതിയിലുള്ള സമുദ്രം?

       Ans: അറ്റ്ലാന്റിക് സമുദ്രം.

32. കടലാസ്, തേയില, വെടിമരുന്ന്, ഭൂകമ്പമാപിനി എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം?

       Ans: ചൈന.


33. ടോളമിയുടെ പുസ്തകത്തിൽ, 'അപരാന്ത', 'ഗൗബ' എന്നിങ്ങനെ പരാമർശിക്കുന്ന പ്രദേശം?

       Ans: ഗോവ.


34. സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കുകിഴക്കൻ സംസ്ഥാനം?

       Ans: സിക്കിം.


35. പൂർണമായും ഇന്ത്യൻ നിയന്ത്രിത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി?

       Ans: കാഞ്ചൻജംഗ. (സിക്കിം.)

36. ജൈവ മരുഭൂമി എന്നറിയപ്പെടുന്ന നദിയേത്?

       Ans: ദാമോദർ നദി.


37. ഏത് ദേശീയോദ്യാനത്തിന്റെ ആദ്യകാലനാമമാണ് ഹെയ്ലി?

       Ans: ജിം കോർബറ്റ് നാഷണൽ പാർക്ക്.


38. കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: രാജമുന്ദ്രി. (ആന്ധ്രപ്രദേശ്.)


39. കടൽത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഒരേയൊരു ഇരുമ്പുരുക്ക് നിർമ്മാണശാല?

       Ans: വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്.

40. കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം?

       Ans: 1888.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments