Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 15

ഇന്ത്യയിൽ റോളിംഗ് പ്ലാൻ,സൈലന്റ് വാലി ദേശീയോദ്യാനം, നീലഗിരി ബയോസ്ഫിയർ റിസർവ്,1969 ലെ ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ,

1. ഇന്ത്യയിൽ റോളിംഗ് പ്ലാൻ നടപ്പാക്കിയ കാലഘട്ടം?

       Ans: 1978 - 1980.

2. സൈലന്റ് വാലി ദേശീയോദ്യാനം ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ് ഏത്?

       Ans: നീലഗിരി.

 


3. ഏറ്റവുമധികം മത്സ്യതൊഴിലാളികളുള്ള ജില്ല?

       Ans: ആലപ്പുഴ.


   

4. കേരളത്തിലാദ്യമായി ISO സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേ സ്റ്റേഷൻ?

       Ans: തിരുവനന്തപുരം.

5. ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ് വനം ഏത്??

       Ans: വീയ്യാപുരം.


6. 1969 ലെ ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്ത് ദേശസാത്കരിച്ച ബാങ്കുകളുടെ എണ്ണം?

       Ans: 14.  


7. എൽ. ഐ. സി. സ്ഥാപിതമായ വർഷം?

       Ans: 1956.

8. ആദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?

       Ans: ഡെൻമാർക്ക്.


9. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?

       Ans: ദീപക് സന്ധു.


10. ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ഏത് പേരിൽ?

       Ans: ഇ-ഗവേർണൻസ്.


11. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പേത്?

       Ans: അനുച്ഛേദം 213.

12. രാജ്യസഭയിലേക്ക് പരമാവധി എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാൻ സാധിക്കും?

       Ans: 12.


13. പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾ ക്കിടയിലെ പരമാവധി ദൈർഘ്യം?

       Ans: 6 മാസം.


14. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെ?

       Ans: മാനവ് അധികാർ ഭവൻ. (ന്യൂഡൽഹി.)


15. കേരളത്തിൽ കുടുംബകോടതികൾ സ്ഥാപിതമായ വർഷം?

       Ans: 1992.

16. ഗാർഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം?

       Ans: 2005.


17. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സ്ഥലം?

       Ans: ഉത്തർപ്രദേശ്.


18. ഇന്ത്യയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ സംസ്ഥാനം?

       Ans: മേഘാലയ.


19. 'വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏത്?

       Ans: ഹേബിയസ് കോർപ്പസ്.

20. നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം?

       Ans: സ്പെയിൻ.


21. ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി?

       Ans: 1991 ലെ 69 -ാം ഭേദഗതി.


22. ഇന്ത്യയിൽ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?

       Ans: ഡോ: എസ്. രാധാകൃഷ്ണൻ.


23. ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി?

       Ans: ലൂയിസ് വാഷ്കാൻസ്കി.

24. ആഹാരപദാർത്ഥങ്ങളുടെ ദഹനം ആരംഭിക്കുന്നത് എവിടെ വെച്ച്?

       Ans: വായിൽ വെച്ച്.


25. മനുഷ്യനിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ഏത്?

       Ans: തൈറോയ്ഡ് ഗ്രന്ഥി.


26. മലേറിയ പരത്തുന്ന കൊതുക് ഏത്?

       Ans: അനോഫിലസ് പെൺ കൊതുകുകൾ.


27. 'നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി' എന്ന പുസ്തകം ആരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്?

       Ans: ഗ്രേറ്റാ തുൻബെർഗ്.

28. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏത്?

       Ans: പ്ലാസ്മ.


29. സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്ന താപപ്രേഷണ രീതി ഏത്?

       Ans: വികിരണം.


30. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം ഏത്?

       Ans: ഗുരുത്വാകർഷണബലം.


31. വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് ____?

       Ans: അഡ്ഹിഷൻ ബലം.

32. മഴവില്ല് ഉണ്ടാകാൻ കാരണമായ പ്രധാന പ്രകാശ പ്രതിഭാസം?

       Ans: പ്രകീർണനം.


33. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം?

       Ans: ജനുവരി 3.


34. 'ഭൂമിയുടെ അപരൻ', 'ഭൂമിയുടെ ഭൂതകാലം' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉപഗ്രഹം ഏത്?

       Ans: ടൈറ്റൻ.


35. ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞനാര്?

       Ans: ഏണസ്റ്റ് റൂഥർഫോർഡ്.

36. മെൻഡലിയേവിന്റെ ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരുന്നത്?

       Ans: അറ്റോമിക മാസ്സിന്റെ ആരോഹണക്രമത്തിൽ.


37. ഹൈഡ്രജൻ എന്ന പേരിനർത്ഥം എന്ത്?

       Ans: ജലം ഉല്പാദിപ്പിക്കുന്നു.


38. കമ്പ്യൂട്ടർ കീബോർഡ് കണ്ടുപിടിച്ചതാര്?

       Ans: ക്രിസ്റ്റഫർ ഷോൾസ്.


39. ഇന്ത്യയുടെ ആദ്യത്തെ വെബ് ബ്രൗസർ ഏത്?

       Ans: എപ്പിക്.

40. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം?

       Ans: കൂടിയാട്ടം.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments