Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 16

ഇന്ത്യയിലാദ്യമായി നിയമനിർമ്മാണ സഭ,തിരുവിതാംകൂറിൽ ഹൈക്കോടതി,രണ്ടാം അരിസ്റ്റോട്ടിൽ,ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം,സ്വാമി വിവേകാനന്ദൻ,

1. ഇന്ത്യയിലാദ്യമായി നിയമനിർമ്മാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം?

       Ans: മൈസൂർ.

2. തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ച ഭരണാധികാരി?

       Ans: വിശാഖം തിരുനാൾ.

 


3. ഭൂപടത്തില്‍ ഒരേതരത്തില്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിച്ചു വരയ്ക്കുന്ന രേഖകളാണ്‌? 

       Ans: ഐസോഹെയ്റ്റുകള്‍.


   

4. ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ?

       Ans: എല്ലൻബെറോ പ്രഭു. (1843).

5. സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച വർഷം?

       Ans: 1892.


6. ക്രിമിയൻ യുദ്ധത്തിന് കാരണമായ റഷ്യൻ നയം?

       Ans: ബാൾക്കൻ നയം.  


7. റെഡ് ക്രോസിന്റെ രൂപീകരണത്തിന് കാരണമായ യുദ്ധം?

       Ans: സോൾഫെറിനോ യുദ്ധം. (1859.)

8. താർ മരുഭൂമിയുടെ പാകിസ്ഥാനിലുള്ള ഭാഗം?

       Ans: ചോലിസ്ഥാൻ മരുഭൂമി.


9. ഏഷ്യയേയും ആഫ്രിക്കയേയും വേർതിരിക്കുന്ന കടൽ?

       Ans: ചെങ്കടൽ.


10. ഇന്ത്യയിലെ ഏത് നഗരത്തിന്റെ പിൻകോഡാണ് അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ ഉപയോഗിക്കുന്നത്?

       Ans: പനാജി.(403 001).


11. 'ദൈവങ്ങളുടെ താഴ്‌വര' എന്നറിയപ്പെടുന്ന താഴ്‌വര?

       Ans: കുളു. (ഹിമാചൽ പ്രദേശ്.)

12. ഇന്ത്യയിലെ ഒരേയൊരു കരബന്ധിത നദി?

       Ans: ലൂണി നദി.


13. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്ന പ്രദേശം?

       Ans: സർ ക്രീക്ക്.


14. ഇന്ത്യയിലെ ആദ്യ സ്വദേശി സ്റ്റീൽ പ്ലാന്റ് എന്നറിയപ്പെടുന്നത്?

       Ans: ബൊക്കാറോ സ്റ്റീൽ പ്ലാന്റ്. (ജാർഖണ്ഡ്.)


15. ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽവേ ഏത്?

       Ans: ബംഗളൂരു മെട്രോ.

16. കേരളത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ജില്ല?

       Ans: പാലക്കാട്.


17. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

       Ans: 1986.


18. എറണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?

       Ans: 1989.


19. ഇന്ത്യയിലെ ആദ്യ എടിഎം 1987 ൽ മുംബൈയിൽ സ്ഥാപിച്ച ബാങ്ക്?

       Ans: HSBC ബാങ്ക്.

20. കേന്ദ്ര ഗവൺമെന്റിന്റെ നയപ്രഖ്യാപനം പാർലമെന്റിൽ വായിക്കുന്നതാര്?

       Ans: രാഷ്ട്രപതി.


21. ഏറ്റവും വലിയ പാർലമെന്ററി കമ്മിറ്റിയേത്?

       Ans: എസ്റ്റിമേറ്റ്സ് കമ്മിറ്റി.


22. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സാക്ഷരതാ നിരക്ക് എത്ര?

       Ans: 74.04%.


23. പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതെന്ന്?

       Ans: 2020 ജനുവരി 10.

24. ഗന്ധ ഗ്രഹണവുമായി ബന്ധപ്പെട്ട നാഡി ഏത്?

       Ans: ഓൾഫാക്ടറി നെർവ്.


25. ബഹിർ സ്രാവി ഗ്രന്ഥിയായും അന്ത:സ്രാവി ഗ്രന്ഥിയായും പ്രവർത്തിക്കുന്ന ഗ്രന്ഥിയേത്?

       Ans: ആഗ്നേയ ഗ്രന്ഥി. (പാൻക്രിയാസ്.)


26. 1972 ൽ അമേരിക്കയിൽ DDT നിരോധിക്കാൻ കാരണമായ പുസ്തകം?

       Ans: നിശ്ശബ്ദ വസന്തം.


27. ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര്?

       Ans: സർ ഐസക് ന്യൂട്ടൺ.

28. ലെൻസിന്റെ പവർ അളക്കാനുള്ള യൂണിറ്റ് ഏത്?

       Ans: ഡയോപ്റ്റർ.


29. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ 'ഒളിമ്പസ് മോൺസ്' സ്ഥിതിചെയ്യുന്ന ഗ്രഹം?

       Ans: ചൊവ്വാ ഗ്രഹം.


30. ഹിരോഷിമയിൽ വർഷിച്ച അണുബോംബിലെ ആണവ ഇന്ധനം?

       Ans: യുറേനിയം - 235.


31. പാചകവാതകത്തിന് ഗന്ധം കിട്ടാനായി ചേർക്കുന്ന പദാർത്ഥം ഏത്?

       Ans: ഈഥൈൽ മെർക്യാപ്റ്റൻ.

32. ലോകത്തിലെ ആദ്യത്തെ മൈക്രോ പ്രോസസ്സർ ഏത്?

       Ans: ഇന്റൽ - 4004.


33. വേൾഡ് വൈഡ് വെബ് (WWW) ന്റെ ഉപജ്ഞാതാവാര്?

       Ans: ടിം ബർണേഴ്സ് ലീ.


34. കൃഷ്ണനാട്ടത്തിന്റെ കാവ്യ രൂപമായ കൃഷ്ണഗീതി രചിച്ചതാര്?

       Ans: മാനവേദ രാജാവ്.


35. ഒളിമ്പിക്സ് പതാക രൂപകൽപന ചെയ്തതാര്?

       Ans: പിയറി ഡി. കുബർട്ടിൻ.

36. ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആര്?

       Ans: സാക്ഷി മാലിക്.


37. ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കായിക രൂപം?

       Ans: ഫുട്ബോൾ.


38. ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്ന വർഷം?

       Ans: 1975. (ഇംഗ്ലണ്ടിൽ.)


39. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?

       Ans: മിഹിർ സെൻ.

40. ആരുടെ ആത്മകഥയാണ് 'എന്റെ ജീവിത സ്മരണകൾ'?

       Ans: മന്നത്ത് പത്മനാഭൻ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments

  1. Question no26-The silent spring written by Raechal Curzon

    ReplyDelete