Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 20

ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച മലയാളി വൈദ്യൻ,ഇട്ടി അച്യുതൻ,തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട,പണ്ടാരപ്പാട്ട വിളംബരം,

1. ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവനയായ ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച മലയാളി വൈദ്യൻ?

       Ans: ഇട്ടി അച്യുതൻ.

2. എന്താണ് തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?

       Ans: പണ്ടാരപ്പാട്ട വിളംബരം.
                           (1865.)


 


3. ഏത് വർഷമാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിതമായത്?

       Ans: 1909.   

4.  ഏത് ദിവസമാണ് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്?

       Ans: 1936 നവംബർ 12.

5. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം?

       Ans: പാലിയം സത്യാഗ്രഹം.


6. ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുണ്ടായിരുന്ന കേരളാ നിയമസഭ?

       Ans: 10-ാം നിയമസഭ.  


7. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?

       Ans: ഇ. കെ. നായനാർ.
                    (4009 ദിവസം.)


8. ഏത് തുഗ്ലക്ക് ഭരണാധികാരിയാണ് കാർഷിക പുരോഗതിക്ക് വേണ്ടി ജലസേചന പദ്ധതികൾ തുടങ്ങിയത്?

       Ans: ഫിറോസ് ഷാ തുഗ്ലക്ക്.


9. മുഗൾ സാമ്രാജ്യത്തിലെ 'ബുദ്ധിമാനായ വിഡ്ഢി' എന്നറിയപ്പെടുന്നതാര്?

       Ans: ഔറംഗസേബ്.


10. ശിവജിയുടെ കുതിരയുടെ പേരെന്ത്?

       Ans: പഞ്ചകല്യാണി.


11. ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യ യുഗത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ചതാര്?

       Ans: വില്യം ബെന്റിക് പ്രഭു.

12. ഇന്ത്യയുടെ തലസ്ഥാനമായി ന്യൂഡൽഹി ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ വൈസ്രോയി?

       Ans: ഇർവിൻ പ്രഭു. (1931.)


13. ഏത് നേതാവാണ് ബീഹാർ സിംഹം എന്നറിയപ്പെട്ടത്?

       Ans: കൺവർസിംഗ്.


14. ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആര്?

       Ans: ഹാർഡിഞ്ച് പ്രഭു II.


15. മൂൽ ശങ്കർ എന്ന യഥാർത്ഥനാമമുണ്ടായിരുന്ന സാമൂഹിക പരിഷ്കർത്താവ്?

       Ans: ദയാനന്ദ സരസ്വതി.

16. ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച ഭാഷ?

       Ans: ഇംഗ്ലീഷ്.


17. 'ക്രൗളിങ് ഓർഡർ' ഏത് ചരിത്രസംഭവമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ജാലിയൻവാലാബാഗ് കൂട്ടക്കൊല. (1919)


18. ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ലാഹോർ കേസിൽ തൂക്കിലേറ്റിയതെന്ന്?

       Ans: 1931 മാർച്ച് 23.


19. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ആദ്യ പരിഷ്കാരം?

       Ans: കമ്മ്യൂണൽ അവാർഡ്. (1932)

20. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം?

       Ans: ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935.


21. ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്?

       Ans: എബ്രഹാം ലിങ്കൺ.


22. 'നഴ്സിംഗ് പ്രസ്ഥാനത്തിന്റെ അമരക്കാരി' എന്നറിയപ്പെടുന്നതാര്?

       Ans: ഫ്ലോറൻസ് നൈറ്റിംഗേൽ.


23. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ലാവാ പീഠഭൂമി?

       Ans: ഡെക്കാൺ പീഠഭൂമി.

24. ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?

       Ans: അഴീക്കൽ. (കൊല്ലം.)


25. ഭൂദാൻ പ്രസ്ഥാനം ആദ്യമായി ആരംഭിച്ച തെലുങ്കാനയിലെ ഗ്രാമം?

       Ans: പോച്ചമ്പള്ളി.


26. ജമ്മു പട്ടണത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ഒഴുകുന്ന നദി?

       Ans: താവി നദി.


27. മാൾവ - പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര?

       Ans: ആരവല്ലി.

28. ഇന്ത്യയിലെ ഏറ്റവും വലിയ മഴക്കാലത്തിനു കാരണമാകുന്ന കാറ്റ്?

       Ans: തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ്.


29. ലിഗ്നൈറ്റ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

       Ans: തമിഴ്നാട് .


30. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട്?

       Ans: ഭക്രാനംഗൽ.
        [ഏറ്റവും ഉയരം കൂടിയ അണക്കെട്ട് - ടെഹ്രി അണക്കെട്ട്.]31. 'എനർജി പോർട്ട് ഓഫ് ഏഷ്യ' എന്നറിയപ്പെടുന്ന തുറമുഖം?

       Ans: കാമരാജ് തുറമുഖം.
                     (തമിഴ്നാട്.)


32. ഇന്ത്യൻ റെയിൽവേയിൽ ഒരേ ഒരു ഡയമണ്ട് ക്രോസിംഗ് ഉള്ള സ്ഥലം?

       Ans: നാഗ്പൂർ. (മഹാരാഷ്ട്ര.)


33. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

       Ans: നെടുമുടി. (ആലപ്പുഴ ജില്ല.)


34. തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?

       Ans: സൈലന്റ് വാലി.


35. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വന്യജീവി സങ്കേതം?

       Ans: ചിന്നാർ. (ഇടുക്കി.)

36. കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഏതുതരം?

       Ans: ജലവൈദ്യുതി.


37. 'ഇന്ത്യൻ ബജറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: പി. സി. മഹലനോബിസ്.


38. ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നതെന്ന്?

       Ans: 1969 ജൂലൈ 19.


39. കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?

       Ans: കോർപ്പറേറ്റ് നികുതി.

40. വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം?

       Ans: 30 ദിവസത്തിനുള്ളിൽ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments