Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 19

ഭാവിയുടെ ലോഹം,അത്ഭുത ലോഹം,കേരളത്തിൽ ചവിട്ടുനാടകം,പോർച്ചുഗീസുകാർ,ഒളിമ്പിക്സ് ചിഹ്നം,ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിൽ,കേരളത്തിൽ നിരോധിക്കപ്പെട്ട,

1. 'ഭാവിയുടെ ലോഹം', 'അത്ഭുത ലോഹം' എന്നിങ്ങനെ അറിയപ്പെടുന്ന ലോഹം?

       Ans: ടൈറ്റാനിയം.

2. മന്ത്രിമാർക്കെല്ലാം സ്വന്തമായി വെബ്സൈറ്റുള്ള ആദ്യ സംസ്ഥാനം?

       Ans: കേരളം.

 


3. കേരളത്തിൽ ചവിട്ടുനാടകം എന്ന കലാരൂപം പരിചയപ്പെടുത്തിയതാര്?

       Ans: പോർച്ചുഗീസുകാർ.


   

4. ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെ?

       Ans: യൂറോപ്പ്.

5. 'ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന സംസ്ഥാനം?

       Ans: കേരളം.


6. കേരള പത്ര സ്വാതന്ത്രത്തിന്റെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്ന പത്രം?

       Ans: സന്ദിഷ്ടവാദി.
      [
കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യ പത്രം - സന്ദിഷ്ടവാദി.]  



7. മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച സിനിമ?

       Ans: സെല്ലുലോയ്ഡ്.

8. ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം?

       Ans: 1658.


9. ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്?

       Ans: ആദിത്യ വർമ്മ.


10. "ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം" എന്ന് ക്ഷേത്ര പ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചതാര്?

       Ans: സി. രാജഗോപാലാചാരി.


11. പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തതാര്?

       Ans: സി. കേശവൻ.
     
[1947 ഡിസംബർ 4 ന്.]


12. ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തിയ വർഷം?

       Ans: 1888.


13. സാഹിത്യത്തിൽ കൂടി സമുദായ പരിഷ്കരണം നടത്തിയ വിപ്ലവകാരി എന്നറിയപ്പെടുന്നത്?

       Ans: പണ്ഡിറ്റ് കറുപ്പൻ.


14. ജാതി വിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്കു പദയാത്ര നടത്തിയതാര്?

       Ans: ആനന്ദതീർത്ഥൻ.


15. കയ്യൂർ സമരം നടന്ന വർഷം?

       Ans: 1941.

16. ചാലിയാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ കരാർ?

       Ans: രാമനിലയം കരാർ.


17. 'രണ്ടാം അലക്സാണ്ടർ' എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

       Ans: അലാവുദ്ദീൻ ഖിൽജി.


18. ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഗൾ ചക്രവർത്തി?

       Ans: അക്ബർ.
        [ഏറ്റവും കുറച്ചുകാലം - ബാബർ]



19. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ ആര്?

       Ans: ലൂയി മൗണ്ട് ബാറ്റൺ.

20. "മുസ്ലീങ്ങൾ കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കരുത്" എന്നഭിപ്രായപ്പെട്ട നേതാവാര്?

       Ans: സർ സയ്യിദ് അഹമ്മദ് ഖാൻ.


21. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെടുന്നതാര്?

       Ans: ആനി ബസന്റ്.


22. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യ നിരാഹാര സമരം?

       Ans: അഹമ്മദാബാദ് മിൽ സമരം. (1918.)


23. ഏതു റിപ്പോർട്ടിനെ എതിർത്തുകൊണ്ടാണ് 1929 ൽ 14 തത്വങ്ങൾക്ക് മുഹമ്മദലി ജിന്ന രൂപംനൽകിയത്?

       Ans: നെഹ്റു റിപ്പോർട്ട്.

24. ബോംബെയിൽ ഇന്ത്യൻ നാവിക കലാപം നടന്ന വർഷം?

       Ans: 1946.


25. ഇന്ത്യാ വിഭജനത്തെ 'അധ്യാത്മിക ദുരന്തം' എന്ന് വിശേഷിപ്പിച്ച നേതാവാര്?

       Ans: മഹാത്മാഗാന്ധി.


26. ഇന്ത്യൻ വിദേശ നയത്തിന്റെ മുഖ്യ ശില്പി എന്നറിയപ്പെടുന്നതാര്?

       Ans: ജവഹർലാൽ നെഹ്റു.


27. കാർഷിക - വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം?

       Ans: ഇംഗ്ലണ്ട്.

28. അഖില സ്ലാവ് പ്രസ്ഥാനത്തിന്റെ വക്താവ് എന്നറിയപ്പെട്ട രാജ്യം?

       Ans: റഷ്യ.


29. യു. എന്നിൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം?

       Ans: ദക്ഷിണ സുഡാൻ.
       
[193 -ാമത്തെ രാജ്യം.]



30. വിമാനങ്ങളുടെയും ജെറ്റ് വിമാനങ്ങളുടെയും സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷ മണ്ഡലം?

       Ans: സ്ട്രാറ്റോസ്ഫിയർ.
        [അന്തരീക്ഷത്തിലെ രണ്ടാമത്തെ മണ്ഡലം.]



31. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ (ഹിമാനി)?

       Ans: സിയാച്ചിൻ ഗ്ലേസിയർ.

32. ലോകത്തിന്റെ വിശുദ്ധ തടാകം എന്നറിയപ്പെടുന്ന തടാകം?

       Ans: മാനസസരോവർ. (ടിബറ്റ്.)


33. കൊടുങ്കാറ്റിന്റെ സൂചനയായി പരിഗണിക്കപ്പെടുന്ന മേഘങ്ങൾ?

       Ans: ആൾട്ടോ ക്യുമുലസ്.


34. കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ്?

       Ans: നോട്ട് (Knot).
       
[1 നോട്ട് = 1.852 Km/hr.]



35. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

       Ans: ചൈന.

36. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?

       Ans: ഗുജറാത്ത്.


37. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

       Ans: കുഞ്ചിക്കൽ വെള്ളച്ചാട്ടം.
       
[PSC ഉത്തര സൂചിക പ്രകാരം - ജോഗ് വെള്ളച്ചാട്ടം.]



38. 'കിഴക്കിന്റെ ഇറ്റാലിയൻ' എന്ന് വിളിപ്പേരുള്ള ഇന്ത്യൻ ഭാഷ?

       Ans: തെലുങ്ക്.


39. 'ഭാരതത്തിന്റെ മർമ്മസ്ഥാനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി?

       Ans: ഗംഗാ നദി.

40. ഇന്ത്യയിൽ ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള മേഖല?

       Ans: ഗംഗ - ബ്രഹ്മപുത്ര താഴ്‌വര.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments