Kerala PSC Quiz for LDC Main | LGS Main | Degree Level Preliminary Exam - No: 22

കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ്,സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം,മലയാള സിനിമയുടെ പിതാവ്,

1. കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ് ഏത്?

       Ans: സി. എം. എസ്. പ്രസ്സ്, കോട്ടയം.

2. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം ഏത്?

       Ans: എഴുത്തച്ഛൻ പുരസ്കാരം.

 


3. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: ജെ. സി. ഡാനിയേൽ. 

4. വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?

       Ans: 1524.

5. ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

       Ans: മാർത്താണ്ഡവർമ്മ.


6. പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ്?

       Ans: ആയില്യം തിരുനാൾ.  


7. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?

       Ans: കഴ്സൺ പ്രഭുവിന്.

8. കേരളത്തിൽ രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം?

       Ans: പയ്യന്നൂർ.


9. ഒന്നാം കേരള മന്ത്രിസഭയിലെ പിരിച്ചുവിട്ട വർഷം?

       Ans: 1959 ജൂലൈ 31ന്.


10. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ആര്?

       Ans: ജ്യോതി വെങ്കിടാചലം.


11. 'മുസ്ലിം ഇന്ത്യയുടെ സമുദ്ര ഗുപ്തൻ' എന്നറിയപ്പെടുന്നതാര്?

       Ans: അലാവുദ്ദീൻ ഖിൽജി.

12. വിജയനഗരത്തിലെ വാട്ടർലൂ യുദ്ധം എന്നറിയപ്പെടുന്ന യുദ്ധം?

       Ans: തളിക്കോട്ട യുദ്ധം. (1565).


13. കാശ്മീരിലെ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചതാര്?

       Ans: ജഹാംഗീർ.
Note: എന്നാൽ ലാഹോറിലെ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത് - ഷാജഹാൻ.14. ഈസ്റ്റ് ഇന്ത്യ കമ്പനി ലണ്ടനിൽ സ്ഥാപിച്ച സമയത്തെ ഇന്ത്യയിലെ ഭരണാധികാരി?

       Ans: അക്ബർ.


15. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?

       Ans: 1602.

16. ഇന്ത്യാക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന ആയുധനിയമം ഇന്ത്യയിൽ നടപ്പിലാക്കിയ വൈസ്രോയി?

       Ans: ലിട്ടൺ പ്രഭു.


17. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത് ആര്?

       Ans: മേയോ പ്രഭു. (1872).


18. 1857 കലാപത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട സ്മാരകം?

       Ans: പാളയം രക്തസാക്ഷി മണ്ഡപം.


19. ബംഗാൾ വിഭജനകാലത്ത് ടാഗോർ രചിച്ച കവിത?

       Ans: അമർ സോനാർ ബംഗ്ലാ.
[Note: നിലവിൽ ബംഗ്ലാദേശിന്റെ ദേശീയ ഗാനം.]


20. 'വൈക്കം ഹീറോ', 'പെരിയോർ' എന്നിങ്ങനെ അറിയപ്പെടുന്നതാര്?

       Ans: ഇ. വി. രാമസ്വാമി നായ്ക്കർ.


21. ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകാൻ കാരണമായ സത്യാഗ്രഹം?

       Ans: ചമ്പാരൻ സത്യാഗ്രഹം.


22. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയതാര്?

       Ans: ഗാന്ധിജി.


23. ഇന്ത്യൻ സ്വാതന്ത്ര ചരിത്രത്തിൽ 'ആഗസ്റ്റ് വിപ്ലവം' എന്നുകൂടി അറിയപ്പെടുന്ന സമരം?

       Ans: ക്വിറ്റിന്ത്യാ സമരം.

24. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?

       Ans: രണ്ടാം വട്ടമേശ സമ്മേളനം.


25. സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം?

       Ans: 1953.


26. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആര്?

       Ans: ശ്യാംശരൺ നേഗി.


27. 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യം ബന്ധപ്പെട്ടിരിക്കുന്ന ചരിത്ര സംഭവം?

       Ans: അമേരിക്കൻ സ്വാതന്ത്ര്യസമരം.

28. സോവിയറ്റ് യൂണിയൻ (USSR) ശിഥിലമായ വർഷം?

       Ans: 1991.


29. ആംനെസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനം എവിടെ?

       Ans: ലണ്ടൻ.


30. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്?

       Ans: ട്രോപോസ്ഫിയർ.


31. തടാകങ്ങളെ പറ്റിയുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: ലിംനോളജി.

32. മൺസൂൺ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?

       Ans: അറബി.


33. ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ്?

       Ans: മെർക്കാറ്റർ.


34. സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്?

       Ans: ഫാത്തം.
       
1 ഫാത്തം = 1.8 മീറ്റർ35. ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

       Ans: അന്റാർട്ടിക്ക.

36. 'ആധുനിക മൈസൂരിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: എം. വിശ്വേശ്വരയ്യ.


37. 'ലോകത്തിന്റെ മേൽക്കൂര' എന്ന് വിശേഷിപ്പിക്കുന്ന പീഠഭൂമി ഏത്?

       Ans: പാമീർ പീഠഭൂമി.


38. ഡൽഹി, ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം?

       Ans: യമുന.


39. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള നദി?

       Ans: നർമ്മദാ നദി.

40. ഉത്കൽ സമതലം എന്നറിയപ്പെടുന്ന തീരപ്രദേശം ഏത് സംസ്ഥാനത്തിന്റെ?

       Ans: ഒഡീഷയുടെ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments

  1. Very useful. Thanks a lot sir and appreciate your effort in helping us toachieve our dreams

    ReplyDelete