Kerala PSC Quiz for LDC Main | LGS Main | Degree Level Preliminary Exam - No: 21

പാർലമെന്റ് വർഷത്തിൽ കുറഞ്ഞത് എത്ര പ്രാവശ്യം,ലോകസഭാംഗങ്ങൾ മാത്രം ഉൾപ്പെടുന്ന പാർലമെന്ററി കമ്മിറ്റി,ഗാർഹിക പീഡന നിരോധന നിയമം,

1. പാർലമെന്റ് വർഷത്തിൽ കുറഞ്ഞത് എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം?

       Ans: 2 പ്രാവശ്യം.

2. ലോകസഭാംഗങ്ങൾ മാത്രം ഉൾപ്പെടുന്ന പാർലമെന്ററി കമ്മിറ്റി ഏത്?
       Ans: എസ്റ്റിമേറ്റ്സ് കമ്മിറ്റി.

 


3. ഗാർഹിക പീഡന നിരോധന നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

       Ans: 2006.
[ഗാർഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയത് - 2005 ൽ.]




 

4. ജനസംഖ്യാ ദിനമായി ആചരിക്കുന്നതെന്ന്?
       Ans: ജൂലൈ 11.

5. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
       Ans: അരുണാചൽ പ്രദേശ്.


6. ഒരു വ്യക്തി അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ഏത്?

       Ans: ക്വോ വാറന്റോ.  


7. ഇന്ത്യയിൽ ജി. എസ്. ടി. നിലവിൽ വന്നതെന്ന്?

       Ans: 2017 ജൂലൈ 1 ന്.

8. പഞ്ചായത്തീരാജ് നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന്?

       Ans: 1993 ഏപ്രിൽ 24.


9. കേരളാ പഞ്ചായത്തീ രാജ് നിയമം നിലവിൽ വന്നതെന്ന്?

       Ans: 1994 ഏപ്രിൽ 23.


10. ആത്മഹത്യാ സഞ്ചികൾ, ഡൈജസ്റ്റീവ് ബാഗ്, ഡെമോലിഷൻ സ്ക്വാഡ് എന്നിങ്ങനെ അറിയപ്പെടുന്ന കോശാംഗം?

       Ans: ലൈസോസോം.


11. ഡെർമറ്റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?

       Ans: ത്വക്ക്.

12. അരുണരക്താണുക്കളുടെ ആയുർദൈർഘ്യം എത്ര ദിവസം?

       Ans: 120 ദിവസം.


13. ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ്?

       Ans: 21%.
[കാരണം അന്തരീക്ഷവായുവിൽ ഓക്സിജന്റെ അളവ് - 20.95%.]



14. തൈറോക്സിൻ ഹോർമോൺ ഉൽപാദനത്തിന് ആവശ്യമായ മൂലകം?

       Ans: അയഡിൻ.


15. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നതേത്?

       Ans: കുഷ്ഠം.

16. സംസ്ഥാന തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം?

       Ans: കേരളം.


17. എൻജിനുകളിലെ റേഡിയേറ്ററുകളിൽ കൂളന്റായി ജലം ഉപയോഗിക്കുന്നതിന് കാരണം?

       Ans: ജലത്തിന്റെ ഉയർന്ന വിശിഷ്ട താപധാരിത.


18. സ്റ്റീലിന്റെ ഇലാസ്തികത റബ്ബറിനേനേക്കാൾ _______ ?
[കൂടുതലാണ്. / കുറവാണ്.]

       Ans: കൂടുതലാണ്.


19. ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിനു മേൽ, കൈ പ്രയോഗിക്കുന്ന ബലമാണ് ______?

       Ans: അഭികേന്ദ്രബലം.

20. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവാര്?

       Ans: നരീന്ദർ സിംഗ് കപാനി.


21. മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?

       Ans: വയലറ്റ്.


22. സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്രക്രിയ ഏത്?

       Ans: അണുസംയോജനം.
               (ന്യൂക്ലിയർ ഫ്യൂഷൻ.)



23. വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം ഏത്?

       Ans: നെപ്ട്യൂൺ.

24. ഏത് ഗ്രഹങ്ങൾക്കിടയിലാണ് ക്ഷുദ്ര ഗ്രഹങ്ങൾ കാണപ്പെടുന്നത്?

       Ans: ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ.


25. ഏറ്റവും ലഘുവായ ആറ്റം?

       Ans: ഹൈഡ്രജൻ.


26. നാഗസാക്കിയിൽ വർഷിച്ച അണുബോംബിലെ ന്യൂക്ലിയർ ഇന്ധനം?

       Ans: പ്ലൂട്ടോണിയം - 239.


27. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്?

       Ans: ലിഥിയം.

28. ഐ. സി. ചിപ്പുകളുടെ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന മൂലകം?

       Ans: സിലിക്കൺ.


29. അജിനോമോട്ടോയുടെ ശാസ്ത്രീയ നാമം എന്ത്?

       Ans: മോണോസോഡിയം ഗ്ലൂട്ടാമേറ്റ്.


30. അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ്?

       Ans: ക്രൂക്സ് ഗ്ലാസ്സ്.


31. ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഇമേജ് എഡിറ്റർ ആപ്ലിക്കേഷൻ ഏത്?

       Ans: ജിമ്പ്.

32. ബാങ്കുകളിലെ കമ്പ്യൂട്ടറുകളിൽ നടത്തുന്ന സാമ്പത്തിക തട്ടിപ്പിന് പറയുന്ന പേര്?

       Ans: സലാമി അറ്റാക്ക്.


33. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള അഭിനയ കലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം?

       Ans: കൂടിയാട്ടം.


34. കേരളത്തിലെ നാടൻ കലകളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും വേണ്ടി ആരംഭിച്ച സംഘടന?

       Ans: കേരളാ ഫോക്‌ലോർ അക്കാദമി.


35. കുഴൽമന്ദം ജി. രാമകൃഷ്ണൻ ഏതു മേഖലയിലാണ് പ്രശസ്തനായുള്ളത്?

       Ans: മൃദംഗ വിദ്വാൻ.

36. മിസ്റ്റർ കൂൾ എന്ന അപരനാമത്തിലറിയപ്പെടുന്ന ക്രിക്കറ്റർ ആര്?

       Ans: മഹേന്ദ്ര സിങ് ധോണി.


37. ഒളിമ്പിക്സ് പതാക ആദ്യമായി ഉയർത്തിയ ഒളിമ്പിക്സ്?

       Ans: ആന്റ് വെർപ്പ് ഒളിമ്പിക്സ് (1920).


38. പ്രഥമ ആഫ്രോ ഏഷ്യൻ ഗെയിംസിന് വേദിയായ ഇന്ത്യൻ നഗരം?

       Ans: ഹൈദരാബാദ്.


39. 'മലയാളത്തിന്റെ ശാകുന്തളം' എന്നറിയപ്പെടുന്ന കൃതി ഏത്?

       Ans: നളചരിതം ആട്ടക്കഥ.

40. വാർത്തകളോടൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യ മലയാള പത്രം?

       Ans: ജ്ഞാന നിക്ഷേപം.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments