Kerala PSC Quiz for LDC / LGS Main | Degree Level Preliminary Exam - No: 26

വാസ്കോഡഗാമ,പഴശ്ശി വിപ്ലവം,വേലുത്തമ്പി ദളവ,തോമസ് ഹാർവെ ബാബർ,തിരുവിതാംകൂറിൽ മരുമക്കത്തായം,ആത്മവിദ്യാ സംഘം,റാണി സേതുലക്ഷ്മി ഭായി,Kerala PSC Quiz,LDC Main exam, LGS Main exam, Degree Preliminary exam, കേരളാ പി എസ് സി,

1. വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?

       Ans: 1502.

2. പഴശ്ശി വിപ്ലവ സമയത്തെ മലബാറിലെ സബ്കളക്ടർ ആരായിരുന്നു?

       Ans: തോമസ് ഹാർവെ ബാബർ.

 


3. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: മണ്ണടി. (പത്തനംതിട്ട.)



 

4. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ചതാര്?

       Ans: റാണി സേതുലക്ഷ്മി ഭായി.

5. 1917 ൽ 'ആത്മവിദ്യാ സംഘം' എന്ന സംഘടന സ്ഥാപിച്ചതാര്?

       Ans: വാഗ്ഭടാനന്ദൻ.


6. 1921ലെ മലബാർ ലഹളയുടെ കേന്ദ്രം?

       Ans: തിരൂരങ്ങാടി.  


7. കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം?

       Ans: വിമോചന സമരം. (1959.)

8. തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ കേരളീയൻ?

       Ans: സി. അച്യുതമേനോൻ.


9. 'ഇൽബാരി രാജവംശം' എന്ന പേരിലറിയപ്പെടുന്ന രാജവംശം?

       Ans: അടിമ വംശം.


10. ഹൈദരാബാദിൽ ചാർമിനാർ പണികഴിപ്പിച്ചതാര്?

       Ans: ഖുലി കുത്തബ് ഷാ.


11. ഫത്തേപ്പൂർ സിക്രി സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ആഗ്ര. (ഉത്തർപ്രദേശ്.)

12. മോഹർ എന്ന സ്വർണ നാണയം പുറത്തിറക്കിയ ഭരണാധികാരി?

       Ans: ഷേർഷാ സൂരി.


13. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ ആര്?

       Ans: റോബർട്ട് ക്ലൈവ്. (1765.).


14. സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് ആരംഭം കുറിച്ചതാര്?

       Ans: മേയോ പ്രഭു.


15. ഝാൻസി റാണി വീരമൃത്യുവരിച്ച സ്ഥലം?

       Ans: ഗ്വാളിയർ.

16. ബ്രഹ്മസമാജ സ്ഥാപകനാര്?

       Ans: രാജാറാം മോഹൻ റോയ്.


17. ബ്രഹ്മവിദ്യാസംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന?

       Ans: തിയോസഫിക്കൽ സൊസൈറ്റി.


18. ബ്രിട്ടീഷുകാർക്കെതിരെ നടന്ന സന്യാസി കലാപം പശ്ചാത്തലമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ?

       Ans: ആനന്ദമഠം.


19. കോൺഗ്രസിന്റെ ലക്ഷ്യം 'പൂർണ്ണസ്വരാജ്' ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം?

       Ans: 1929 ലെ ലാഹോർ സമ്മേളനം.

20. ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ച പദ്ധതി?

       Ans: വേവൽ പ്ലാൻ.


21. 'ഇന്ത്യൻ ആണവോർജ്ജത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: ഹോമി ജഹാംഗീർ ഭാഭ.


22. രാജ്യത്തെ ഒന്നാം ലോക്സഭയിൽ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം?

       Ans: 489.


23. അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: ജെയിംസ് മാഡിസൺ.

24. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?

       Ans: 9 വർഷം.


25. അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം എന്ന്?

       Ans: മെയ് 8.


26. ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി?

       Ans: സ്ട്രാറ്റോസ്ഫിയർ.


27. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആര്?

       Ans: ജുങ്കോ തബൈ.

28. ബാരോമീറ്റർ കണ്ടുപിടിച്ചതാര്?

       Ans: ടോറിസെല്ലി.


29. പ്രാചീന കാലത്ത് 'രത്നാകര' എന്നറിയപ്പെട്ടിരുന്ന സമുദ്രം?

       Ans: ഇന്ത്യൻ മഹാസമുദ്രം.


30. പ്രാചീനകാലത്ത് 'കാഥേയ്' എന്നറിയപ്പെട്ടിരുന്ന രാജ്യം?

       Ans: ചൈന.


31. പപ്പായയുടെ ജന്മനാട്?

       Ans: മെക്സിക്കോ.

32. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

       Ans: രാജസ്ഥാൻ.


33. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?

       Ans: ഗോവ.


34. സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം?

       Ans: ജലന്ധർ.


35. ലോകത്തിലെ ഏറ്റവും അപകടകാരിയായ പർവ്വതനിര എന്നറിയപ്പെടുന്നത്?

       Ans: അന്നപൂർണ.

36. ഋഗ്വേദത്തിൽ 'കൗശിക' എന്ന് പരാമർശിക്കുന്ന നദി?

       Ans: കോസി നദി.


37. ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലം ഏത്?

       Ans: ഉത്തരമഹാസമതലം.
(ഇന്ത്യ.)



38. വടക്കുകിഴക്കൻ മൺസൂൺ കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനം?

       Ans: തമിഴ്നാട്.


39. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്?

       Ans: നീലഗിരി. (1986.)

40. ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് ഖനി?

       Ans: ഖേത്രി. (രാജസ്ഥാൻ.)


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments