Kerala PSC Quiz for LDC / LGS Main | Degree Level Preliminary Exam - No: 23

മാനുവൽ കോട്ട,അൽബുക്കർക്ക്,കാർത്തികതിരുനാൾ രാമവർമ്മ,ജന്മി കുടിയാൻ വിളംബരം,കാണപ്പാട്ട വിളംബരം,ഉത്തരവാദ ഭരണ പ്രക്ഷോഭം,

1. മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് ഭരണാധികാരി ആര്?

       Ans: അൽബുക്കർക്ക്.

2. തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്?

       Ans: കാർത്തികതിരുനാൾ രാമവർമ്മ.

 


3. ജന്മി കുടിയാൻ വിളംബരം അറിയപ്പെടുന്ന മറ്റൊരു പേര്?

       Ans: കാണപ്പാട്ട വിളംബരം. 

4. 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം?

       Ans: ഉത്തരവാദ ഭരണ പ്രക്ഷോഭം.

5. ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യ സംഘടിത സമരം?

       Ans: വൈക്കം സത്യാഗ്രഹം.


6. മലബാർ മാനുവൽ എന്ന ഗ്രന്ഥം എഴുതിയതാര്?

       Ans: വില്യം ലോഗൻ.  


7. മലബാറിൽ നടന്ന കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ. ബി. മേനോന് കത്തെഴുതിയ ദേശീയ നേതാവ്?

       Ans: സുഭാഷ് ചന്ദ്രബോസ്.

8. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്ന ദിവസം?

       Ans: 1957 ഏപ്രിൽ 5.


9. 19 ാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരളാ മുഖ്യമന്ത്രി?

       Ans: പട്ടം താണുപിള്ള.
      (ജനനം 1885 ജൂലൈ 15.)10. വിദ്യാർഥികളുടെ ബോട്ട് കടത്തുകൂലി വർദ്ധനവിനെതിരെ 'ഒരണ സമരം' നടന്ന ജില്ല?

       Ans: ആലപ്പുഴ. (1957).


11. പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണ് മരിച്ച ഡൽഹി ഭരണാധികാരി ആര്?

       Ans: കുത്തബ്ദീൻ ഐബക്.

12. വിജയനഗരത്തിലെ 'ബന്നി ഹട്ടി' യുദ്ധം എന്നറിയപ്പെടുന്ന യുദ്ധം?

       Ans: തളിക്കോട്ട യുദ്ധം. (1565).


13. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നതാര്?

       Ans: റാൽഫ് ഫിച്ച്.


14. 'ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ' എന്നറിയപ്പെടുന്നതാര്?

       Ans: റിച്ചാർഡ് വെല്ലസ്ലി.


15. 1932 ൽ റാംസെ മക്ഡൊണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ വൈസ്രോയി?

       Ans: വെല്ലിങ്ടൺ പ്രഭു.

16. ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി എന്നറിയപ്പെടുന്നതാര്?

       Ans: പ്രീതിലതാ വഡേദാർ.


17. "കലാപകാരികൾക്കിടയിലെ ഒരേ ഒരു പുരുഷൻ" എന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചതാര്?

       Ans: സർ ഹ്യൂഗ്റോസ്.


18. കോൺഗ്രസിന്റെ പേരിനോടൊപ്പം 'നാഷണൽ' എന്ന പദം കൂട്ടിച്ചേർത്ത പ്രസിഡന്റാര്?

       Ans: പി. അനന്ത ചാർലു.


19. ആര്യ സമാജത്തിന്റെ സ്ഥാപകനാര്?

       Ans: ദയാനന്ദ സരസ്വതി.

20. സംവാദ് കൗമുദി എന്ന പത്രം പ്രസിദ്ധീകരിച്ചതാര്?

       Ans: രാജാറാം മോഹൻ റോയ്.21. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാനുള്ള തീരുമാനത്തെ 'ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ച നേതാവാര്?

       Ans: സുഭാഷ് ചന്ദ്രബോസ്.


22. സിവിൽ നിയമലംഘന പ്രസ്ഥാനത്തോനോടനുബന്ധിച്ച് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ച ജയിൽ?

       Ans: യെർവാദ ജയിൽ. (പൂനെ.)


23. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഗവൺമെന്റ് സ്ഥാപിച്ച രാജ്യം?

       Ans: സിംഗപ്പൂർ.

24. "ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" എന്ന് അഭിപ്രായപ്പെട്ടതാര്?

       Ans: ഗാന്ധിജി.25. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം?

       Ans: ആര്യഭട്ട. (1975.)


26. ഏതു പ്രധാനമന്ത്രിയാണ് 'റോളിങ് പ്ലാൻ' നടപ്പാക്കിയത്?

       Ans: മൊറാർജി ദേശായി.


27. 'ഗ്രേറ്റ് ഇമാൻസിപ്പേറ്റർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്?

       Ans: എബ്രഹാം ലിങ്കൺ.

28. 'വിപ്ലവം തോക്കിൻ കുഴലിലൂടെ' എന്ന് പ്രസ്താവിച്ചതാര്?

       Ans: മാവോ സെ തുങ്.


29. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?

       Ans: ജനീവ.


30. റെഡ് ക്രോസ്സിന്റെ സ്ഥാപകനാര്?

       Ans: ജീൻ ഹെൻറി ഡ്യൂനന്റ്.


31. 'പ്രാഥമിക ശില', 'പിതൃ ശില' എന്നിങ്ങനെ അറിയപ്പെടുന്ന ശില?

       Ans: ആഗ്നേയശില.


32. ഭൂമിയുടെ എത്ര ശതമാനമാണ് മരുഭൂമികൾ?

       Ans: 33%.


33. ഇന്ത്യയിൽ സുനാമി ദുരന്തം ആദ്യമായി ഉണ്ടായ വർഷം?

       Ans: 2004.


34. രണ്ടു വിഷുവങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം എത്ര?

       Ans: 6 മാസം.


35. പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി?

       Ans: ഫെർഡിനാന്റ് മഗല്ലൻ.


36. ജൈവ കൃഷിയെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായ 'ഒറ്റവൈക്കോൽ വിപ്ലവം' രചിച്ചതാര്?

       Ans: മസനോബു ഫുക്കുവോക്ക.


37. 'ലൂഷായ് ഹിൽസ്' എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

       Ans: മിസോറാം.


38. ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

       Ans: കൊൽക്കത്ത.


39. 'ഹിമാലയത്തിൻറെ നട്ടെല്ല്' എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര?

       Ans: ഹിമാദ്രി.


40. സിന്ധു നദീതട സംസ്കാരത്തിലെ ഒരു കേന്ദ്രമായ ഹാരപ്പാ നിലനിന്നിരുന്ന നദീതീരം?

       Ans: രവി നദീതീരം.


 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments