Kerala PSC Quiz for LDC / LGS Main | Degree Level Preliminary Exam - No: 30

തൊഴിലില്ലായ്മ വേതനവും ചാരായ നിരോധനവും,വാസ്കോഡഗാമ,കിഴവൻ രാജ,കാർത്തികതിരുനാൾ രാമവർമ്മ,തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മന്ദിരം,

1. തൊഴിലില്ലായ്മ വേതനവും ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്ത്രി?

       Ans: എ. കെ. ആന്റണി.

2. വാസ്കോഡഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ വന്നവർഷം?

       Ans: 1524.

 


3. 'കിഴവൻ രാജ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്?

       Ans: കാർത്തികതിരുനാൾ രാമവർമ്മ.



 

4. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിച്ചതാര്?

       Ans: ആയില്യം തിരുനാൾ.

5. 1926 ൽ നടന്ന ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു?

       Ans: എം. ഇ. നായിഡു.


6. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 'കോഴഞ്ചേരി പ്രസംഗം' നടത്തിയതാര്?

       Ans: സി. കേശവൻ.  


7. സംഘകാലകൃതികളിൽ ഏറ്റവും പഴയത് ഏത്?

       Ans: തൊൽകാപ്പിയം.

8. ദിനമണി എന്ന പത്രം ആരംഭിച്ചതാര്?

       Ans: ആർ. ശങ്കർ.


9. പവലിയൻ തകർന്നു വീണു മരിച്ച തുഗ്ലക് ഭരണാധികാരി ആര്?

       Ans: ഗിയാസുദ്ദീൻ തുഗ്ലക്ക്.


10. കൃഷ്ണദേവരായരുടെ സമകാലികനായ മുഗൾ ഭരണാധികാരി ആര്?

       Ans: ബാബർ.


11. മുഗൾ കാലഘട്ടത്തിലെ പ്രധാന ചിത്രകലാ രീതി?

       Ans: സൂക്ഷ്മ ചിത്രകല.

12. ത് കോട്ടയാണ് ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആദ്യം നിർമ്മിച്ചത്?

       Ans: സെന്റ് ജോർജ്ജ് കോട്ട.


13. 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി?

       Ans: ചെംസ്ഫോർഡ് പ്രഭു.


14. കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചതാര്?

       Ans: ദാദാഭായ് നവറോജി.


15. ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് സ്കൂളായ ആംഗ്ലോ ഹിന്ദു സ്കൂൾ കൽക്കട്ടയിൽ ആരംഭിച്ചതാര്?

       Ans: രാജാറാം മോഹൻ റോയ്.


16. സാന്താൾ കലാപത്തിന് നേതൃത്വം നൽകിയതാര്?

       Ans: സിദ്ദുവും കാനുവും.


17. സ്വരാജ് പാർട്ടി രൂപീകൃതമായ വർഷം?

       Ans: 1923. (ജനുവരി 1.)


18. 'ഷെഡ്യൂൾഡ് കാസ്റ്റ്' എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

       Ans: സൈമൺ കമ്മീഷൻ.


19. 'ക്വിറ്റ് ഇന്ത്യാ' സമരകാലത്തെ വൈസ്രോയി ആരായിരുന്നു?

       Ans: ലിൻ ലിത്ഗോ പ്രഭു.

20. 1956 നവംബർ ഒന്നാം തീയതി നിലവിൽ വന്ന സംസ്ഥാനങ്ങളുടെ എണ്ണം?

       Ans: 14 സംസ്ഥാനങ്ങൾ.
  (+ 6 കേന്ദ്ര ഭരണപ്രദേശങ്ങൾ.)



21. ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന സ്ഥലം?

       Ans: ഹിമാചൽപ്രദേശിലെ ചിനി താലൂക്കിൽ.


22. ഏത് രാജ്യമാണ് തൊഴിലാളി സംഘടനകളെ ലോകത്ത് ആദ്യമായി അംഗീകരിച്ചത്?

       Ans: ഇംഗ്ലണ്ട്.


23. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകൻ?

       Ans: മാവോ സെ തുങ്.

24. ഐക്യ രാഷ്ട്രസഭയുടെ പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്?

       Ans: അടൽ ബിഹാരി വാജ്പേയ്.


25. സ്കൗട്ട്സ് ആന്റ് ഗൈഡ് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം?

       Ans: തയ്യാറായിരിക്കുക.
                   (be prepared).



26. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്ന് കാണുന്ന അന്തരീക്ഷപാളി?

       Ans: ട്രോപ്പോസ്ഫിയർ.


27. ഇന്ത്യയിലെ നിർജ്ജീവ അഗ്നിപർവതം ഏത്?

       Ans: നർക്കൊണ്ടം.

28. ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ?

       Ans: ജൂൺ - സെപ്റ്റംബർ.


29. സൂര്യരശ്മികൾ ദക്ഷിണായനരേഖയിൽ ലംബമായി പതിക്കുന്ന ദിവസം?

       Ans: ഡിസംബർ 22.
       (ശൈത്യ അയനാന്തം.)



30. പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?

       Ans: പാപ്പുവ ന്യൂഗിനിയ.


31. 'വെളുത്ത ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

       Ans: അന്റാർട്ടിക്ക.

32. 'ഇന്ത്യയുടെ സൈബർ സ്റ്റേറ്റ്' എന്നറിയപ്പെടുന്ന സംസ്ഥാനം?

       Ans: ആന്ധ്രാ പ്രദേശ്.


33. 'ഇന്ത്യയുടെ മൈക്കാ തലസ്ഥാനം' എന്നറിയപ്പെടുന്ന ജാർഖണ്ഡിലെ ജില്ല?

       Ans: കോഡർമാ.


34. രാജസ്ഥാന് മുൻപ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏതായിരുന്നു?

       Ans: മധ്യപ്രദേശ്.


35. സുഖവാസകേന്ദ്രങ്ങൾക്ക് പ്രസിദ്ധമായ ഹിമാലയൻ നിര?

       Ans: ഹിമാചൽ.

36. രാമായണത്തിൽ 'സരയൂ' എന്നു പരാമർശിക്കുന്ന നദി ഏത്?

       Ans: ഗാഘ്ര നദി.


37. അൽമാട്ടി ഡാം നദീജല തർക്കത്തിലുൾപ്പെട്ട സംസ്ഥാനങ്ങൾ?

       Ans: ആന്ധ്രാപ്രദേശ് & കർണാടക.


38. മഹാനദിയുടെ താഴ്‌വര മുതൽ നീലഗിരിയുടെ തെക്ക് വരെ വ്യാപിച്ചിരിക്കുന്ന പർവ്വതനിര?

       Ans: പൂർവ്വഘട്ടം.


39. ഇന്ത്യയിലാദ്യമായി കണ്ടൽക്കാടുകളെ റിസർവ് വനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംസ്ഥാനം?

       Ans: മഹാരാഷ്ട്ര.

40. ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: വാരണാസി. (ഉത്തർപ്രദേശ്.)


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments