Kerala PSC Maths | LD Clerk Previous Maths | 069/2017 M

ldc maths, psc maths, smartwinner maths, kerala psc maths,

1)
  താഴെ തന്നിരിക്കുന്നവയിൽ 4/5 നേക്കാൾ വലിയ ഭിന്നസംഖ്യ ഏത്?
        A) 5/8
        B) 5/7
        C) 4/3
        D) 4/7

       Ans: C) 4/3.


2)  1, 2¼, 4, 6¼, ........ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
        A) 6½
        B) 10¼
        C) 8
        D) 9

       Ans: D) 9.

 


3)  5² x 5⁴ x 5⁶ x ....... x `5^{2n}` = `(0.008)^{-30}` ആയാൽ n ന്റെ വില?
        A) 9
        B) 10
        C) 20
        D) 30

       Ans: A) 9.



 

4)  അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ ഏതൊക്കെ?
        A) 14, 12
        B) 16, 18
        C) 24, 22
        D) 26, 28

       Ans: B) 16, 18.


5)  ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക എന്ത്?
        A) 360°
        B) 180°
        C) 300°
        D) 90°

       Ans: A) 360°.


6)  ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര?
        A) 1200
        B) 200
        C) 10100
        D) 10500

       Ans: C) 10100.  


7)  ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു.  ഹരി 10% സാധാരണ പലിശയ്ക്കും അനസ് 10% കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ അനസിന് Rs 100 കൂടുതൽ കിട്ടിയെങ്കിൽ, എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്?
        A) 1000
        B) 5000
        C) 10,000
        D) 15,000

       Ans: C) 10,000.


8)  `\sqrt 2` ന്റെ പകുതി `\sqrt K` എങ്കിൽ K യുടെ വില എത്ര?
        A) 2
        B) 1/2
        C) 4
        D) 
`\sqrt 2`

       Ans: B) 1/2.


9)  ഒരു ചടങ്ങിൽ വച്ച് രണ്ട് വോളിബോൾ ടീമംഗങ്ങളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേക്ക്ഹാൻഡ്സ് ഉണ്ടാകും?
        A) 30
        B) 36
        C) 15
        D) 12

       Ans: B) 36.


10)  1 രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശ നിരക്ക് എത്ര?
        A) 12%
        B) 1%
        C) 100%
        D) 10%

       Ans: A) 12%.


11)  ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത്?
        A) 25 x 75
        B) 22 x 78
        C) 76 x 24
        D) 74 x 26

       Ans: D) 74 x 26.


12)  7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട്?
        A) 125
        B) 128
        C) 129
        D) 130

       Ans: C) 129.


13)  `10^{499}` - ൽ  എത്ര അക്കങ്ങൾ ഉണ്ട്?
        A) 499
        B) 500
        C) 501
        D) 498

       Ans: B) 500.


14)  8 സംഖ്യകളുടെ ശരാശരി a. 14 എന്ന സംഖ്യ 30 ആക്കിയാൽ ശരാശരി എത്ര?
        A) a + 2
        B) a + 16 
        C) 8a + 2
        D) 8a + 16

       Ans: A) a + 2.


15)  തുല്യ വ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4 : 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര?
        A) 25 : 16
        B) 16 : 25
        C)  8 : 10
        D) 12 : 15

       Ans: A) 25 : 16.


16)  10 പൂച്ചകൾ 10 സെക്കൻഡിൽ 10 എലികളെ തിന്നും. 100 സെക്കൻഡിൽ 100 എലികളെ തിന്നാൻ എത്ര പൂച്ചകൾ വേണം?
        A) 100
        B) 10
        C) 9
        D) 99

       Ans: B) 10.


17)  കലണ്ടറിൽ 4 തീയ്യതികൾ രൂപീകരിക്കുന്ന സമചതുരത്തിൽ കാണുന്ന തീയ്യതികളുടെ തുക 64, എങ്കിൽ ഏറ്റവും ചെറിയ തീയ്യതി ഏത്?
        A) 13
        B) 17
        C) 15
        D) 12

       Ans: D) 12.


18)  ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയമെടുക്കും.  6 അടിക്കാൻ എത്ര സെക്കൻഡ് സമയം വേണം?
        A) 11
        B) 16
        C) 10
        D) 9

       Ans: C) 10.


19)  രാജുവിന്റെ അമ്മയുടെ പ്രായം രാജുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും. രാജുവിന്റെ ഇപ്പോഴത്തെ പ്രായം എത്ര?
        A) 6
        B) 9
        C) 5
        D) 3

       Ans: D) 3.


20)  ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ x 2 മീറ്റർ x 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ x 4 മീറ്റർ x 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?
        A) 4
        B) 8/3
        C) 16/3
        D) 2

       Ans: B) 8/3.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments