Kerala History GK Quiz - 3 | LDC | LGS | Degree Prelims

ചേരളം ദ്വീപ്,കടൽ പുറകോട്ടിയ,വാനവരമ്പൻ,ചെങ്കുട്ടുവൻ,ഉതിയൻ ചേരലാതൻ,ഇമയവരമ്പൻ,നെടുംചേരലാതൻ,അധിരാജ,ചേരൻ ചെങ്കുട്ടുവൻ,കുലശേഖര വർമ്മൻ,

ചേര രാജവംശം

1. ചേര രാജവംശത്തിന്റെ ആസ്ഥാനം?

       Ans: വാഞ്ചി.


2. ചേരരാജാക്കന്മാരുടെ രാജകീയ മുദ്ര?

       Ans: അമ്പും വില്ലും.

 


3. പുരാതനകാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്?

       Ans: ശ്രീലങ്ക.



 

4. 'കടൽ പുറകോട്ടിയ' എന്ന ബിരുദം നേടിയ ചേരരാജാവ്?

       Ans: ചെങ്കുട്ടുവൻ.


5. 'വാനവരമ്പൻ' എന്ന വിശേഷണമുള്ള ചേരരാജാവ്?

       Ans: ഉതിയൻ ചേരലാതൻ.


6. 'ഇമയവരമ്പൻ' എന്ന ബിരുദം നേടിയ ചേരരാജാവ്?

       Ans: നെടുംചേരലാതൻ.  


7. 'അധിരാജ' എന്ന പദവി നേടിയ ചേര രാജാവ്?

       Ans: നെടുംചേരലാതൻ.


8. കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേര രാജാവ്?

       Ans: ചേരൻ ചെങ്കുട്ടുവൻ.


9. ചിലപ്പതികാരത്തിൽ പരാമർശമുള്ള ചേരരാജാവ്?

       Ans: ചേരൻ ചെങ്കുട്ടുവൻ.


10. ഏഴിമല ആക്രമിച്ച ചേര രാജാവാര്?

       Ans: ചേരൻ ചെങ്കുട്ടുവൻ.


11. ചേര കാലത്ത് സതി അനുഷ്ഠിച്ചവരുടെ പട്ടടകളിൽ സ്ഥാപിച്ച സ്മാരകശില കളുടെ പേര്?

       Ans: പുലച്ചിക്കല്ലുകൾ.


12. ചേര സാമ്രാജ്യത്തിന്റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?

       Ans: നെടുംചേരലാതൻ.


13. രണ്ടാം ചേര സാമ്രാജ്യത്തിന്റെ (കുലശേഖര സാമ്രാജ്യം.) ആസ്ഥാനം?

       Ans: മഹോദയപുരം.


14. കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന മഹോദയപുരം (അഥവാ തിരുവഞ്ചികുളത്തിന്റെ.) ഇപ്പോഴത്തെ പേര്?

       Ans: കൊടുങ്ങല്ലൂർ.


15. കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകനാര്?

       Ans: കുലശേഖര വർമ്മൻ.


16. ശങ്കരാചാര്യരുടെ സമകാലികനായിരുന്ന ചേര രാജാവാര്?

       Ans: കുലശേഖരവർമ്മൻ.



17. കേരള ചരിത്രത്തിലെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത്?

       Ans: കുലശേഖര സാമ്രാജ്യ ഭരണകാലം.



18. A. D. 829 ൽ മാമാങ്കത്തിനു തുടക്കമിട്ട ചേര രാജാവാര്?

       Ans: രാജശേഖര വർമ്മൻ.


19. ദേവദാസി സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചോക്കൂർ ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?

       Ans: ഗോദ രവിവർമ്മ.


20. അറബി സഞ്ചാരിയായ സുലൈമാൻ കേരളം സന്ദർശിച്ചത് ആരുടെ ഭരണകാലത്ത്?

       Ans: സ്ഥാണു രവിവർമ്മന്റെ.


21. 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവാര്?

       Ans: കുലശേഖര ആൾവാർ.


22. ചേരമാൻ പെരുമാൾ നായനാർ എന്നറിയപ്പെടുന്നതാര്?

       Ans: രാജശേഖര വർമ്മൻ.


23. തെക്കേ ഇന്ത്യയിൽ ആദ്യമായി വാനനിരീക്ഷണശാല സ്ഥാപിക്കപ്പെട്ട സ്ഥലം?

       Ans: മഹോദയപുരം.


24. ചേര ഭരണകാലത്ത് 'പൊലി പൊന്ന്' എന്നറിയപ്പെട്ടത്?

       Ans: വിൽപ്പന നികുതി.


25. ചേരഭരണകാലത്ത് സ്വർണാഭരണങ്ങൾ അണിയുന്നതിന് നൽകേണ്ട നികുതിപ്പണമാണ്?

       Ans: മേനിപ്പൊന്ന്.


26. എന്താണ് ചേരഭരണ കാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?

       Ans: ഭൂനികുതി.


27. ഏതു ചേര രാജാവിന്റെ ഭരണകാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തള്ളൂർശാലയും ആക്രമിച്ചത്?

       Ans: ഭാസ്കര രവിവർമ്മ I ന്റെ.


28. ചേരന്മാരും ചോളന്മാരും തമ്മിൽ നൂറ്റാണ്ട് യുദ്ധം ആരംഭിച്ചത് ആരുടെ കാലത്ത്?

       Ans: ഭാസ്ക്കര രവിവർമ്മ I.


29. ജൂത ശാസനം പുറപ്പെടുവിച്ച കുലശേഖര ചക്രവർത്തി?

       Ans: ഭാസ്ക്കര രവിവർമ്മ I.


30. ഭാസ്കര രവിവർമ്മനിൽ നിന്ന് പ്രത്യേക അവകാശങ്ങളോട് കൂടിയ അഞ്ചുവണ്ണ സ്ഥാനം ലഭിച്ച ജൂത നേതാവ്?

       Ans: ജോസഫ് റബ്ബാൻ.


31. കൊല്ലവർഷം ആരംഭിച്ചതെന്ന്?

       Ans: A. D. 825 ഓഗസ്റ്റ് 15.
(കൊല്ലവർഷത്തിലെ ആദ്യ മാസം - ചിങ്ങം, അവസാനമാസം - കർക്കിടകം.)



32. കൊല്ലവർഷം (മലയാള വർഷം) ആരംഭിച്ച കുലശേഖര രാജാവ്?

       Ans: രാജശേഖര വർമ്മൻ.


33. കുലശേഖര കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽ വന്ന ക്ഷേത്ര കലാരൂപം?

       Ans: കൂടിയാട്ടം.


34. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

       Ans: കാലടി.
(എറണാകുളം ജില്ല - AD 788 ൽ).



35. 'പ്രച്ഛന്ന ബുദ്ധൻ' എന്നറിയപ്പെടുന്നതാര്?

       Ans: ശങ്കരാചാര്യർ.


36. ശങ്കരാചാര്യർ ആവിഷ്കരിച്ച ദർശനം?

       Ans: അദ്വൈത ദർശനം.


37. എല്ലാം ഭാരതീയ ദർശനങ്ങളുടെയും പൂർണ്ണത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദർശനം?

       Ans: അദ്വൈത ദർശനം.


38. ശ്രീ ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?

       Ans: മണ്ഡനമിശ്രൻ.


39. ശ്രീ ശങ്കരാചാര്യർ സമാധിയായ സ്ഥലം?

       Ans: കേദാർനാഥ്.


40. ഇന്ത്യയിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ എവിടെയൊക്കെ?

       Ans: ബദരീനാഥ്, പുരി, കർണാടകം (ശൃംഗേരി), ദ്വാരക.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments