ഇന്ത്യൻ ഭരണഘടന, ഹേബിയസ് കോർപ്പസ്, മൻഡാമസ്, പ്രൊഹിബിഷൻ, ക്വോ വാറന്റോ, സെർഷ്യോററി, മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ

ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള വിവിധ റിട്ടുകൾ, ഹേബിയസ് കോർപ്പസ് റിട്ട്, മൻഡാമസ് റിട്ട്, പ്രൊഹിബിഷൻ റിട്ട്, ക്വോ വാറന്റോ റിട്ട്, സെർഷ്യോററി, മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ
        
         ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള വിവിധ റിട്ടുകൾ, ഹേബിയസ് കോർപ്പസ് റിട്ട്, മൻഡാമസ് റിട്ട്, പ്രൊഹിബിഷൻ റിട്ട്, ക്വോ വാറന്റോ റിട്ട്, സെർഷ്യോററി, മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ തുടങ്ങിയ ഭാഗത്തുനിന്നും ചോദിക്കുന്ന ചോദ്യങ്ങളാണ് ഇന്നത്തെ ബ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  

1. മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്?
🌐 റിട്ടുകൾ.

2. റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തുനിന്ന്?
🌐 ബ്രിട്ടൻ.

3. വിവിധ റിട്ടുകളുടെ നാമങ്ങൾ ഏത് ഭാഷയിൽ നിന്നാണ് എടുത്തിട്ടുള്ളത്?
🌐 ലാറ്റിൻ ഭാഷയിൽ നിന്ന്.

4. റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരമുള്ള കോടതികൾ?
🌐 സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രം.

5. സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത് ഏത് അനുച്ഛേദപ്രകാരമാണ്?
🌐 അനുച്ഛേദം 32 പ്രകാരം.


6. ഹൈക്കോടതികൾ പുറപ്പെടുവിക്കുന്നത് ഏത് അനുഛേദത്തെ ആധാരമാക്കിയാണ്?
🌐 അനുച്ഛേദം 226 പ്രകാരം.


7. ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകളുടെ എണ്ണം എത്ര?
🌐 5.

I. ഹേബിയസ് കോർപ്പസ് റിട്ട്.

8. വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട്?
🌐 ഹേബിയസ് കോർപ്പസ്.


9. നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്ന അർത്ഥം വരുന്ന റിട്ട്?
🌐 ഹേബിയസ് കോർപ്പസ്.
[നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് = ഹേബിയസ് കോർപ്പസ്.]


📢 പൊതു സ്ഥാപനങ്ങൾക്കെതിരെയും സ്വകാര്യവ്യക്തികൾക്കെതിരെയും ഹേബിയസ് കോർപ്പസ് റിട്ട് പുറപ്പെടുവിക്കാം.


10. ഹേബിയസ് കോർപ്പസ് റിട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെവിടെ?
🌐 മാഗ്നാകാർട്ടയിൽ.

II. മൻഡാമസ് റിട്ട്.

11. നാം കൽപ്പിക്കുന്നു എന്നർത്ഥം വരുന്ന റിട്ടാണ്?
🌐 മൻഡാമസ് റിട്ട്.

12. സ്വന്തം കടമ നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനോടോ പൊതു സ്ഥാപനത്തോടോ ആവശ്യപ്പെടുന്ന ഉത്തരവാണ്?
🌐 മൻഡാമസ് റിട്ട്.

13. മൻഡാമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയാത്തത്?
📢 സ്വകാര്യവ്യക്തികൾ, രാഷ്ട്രപതി, ഗവർണർമാർ, പാർലമെൻറ് തുടങ്ങിയവർക്കെതിരെ.

III. പ്രൊഹിബിഷൻ റിട്ട്.

14. ജുഡീഷ്യൽ, ക്വാസി-ജുഡീഷ്യൽ സ്ഥാപനങ്ങൾക്കെതിരെ മാത്രം പ്രയോഗിക്കാൻ കഴിയുന്ന റിട്ട്?
🌐 പ്രൊഹിബിഷൻ റിട്ട്.

15. വിലക്കുക എന്നർത്ഥം വരുന്ന റിട്ടാണ്?
🌐 പ്രൊഹിബിഷൻ റിട്ട്.

16. ഒരു ജുഡീഷ്യൽ സ്ഥാപനം അതിന്റെ അധികാരപരിധി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ പുറപ്പെടുവിക്കുന്ന റിട്ട്?
🌐 പ്രൊഹിബിഷൻ റിട്ട്.

മറ്റൊരു രീതിയിൽ പറഞ്ഞാൽ,
17. ഒരു കീഴ്ക്കോടതിയിലെ നിയമവിരുദ്ധവും നീതി രഹിതവുമായ വിചാരണ തടയാൻ പുറപ്പെടുവിക്കുന്ന റിട്ട്?
🌐 പ്രൊഹിബിഷൻ റിട്ട്.

IV. ക്വോ വാറന്റോ.

18. ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട്?
🌐 ക്വോ വാറന്റോ.


19. ക്വോ വാറന്റോ എന്ന പദത്തിന്റെ അർത്ഥം?
🌐 എന്ത് അധികാരം.


V. സെർഷ്യോററി.

20. ഒരു കേസ് കീഴ്ക്കോടതിയിൽ നിന്നും മേൽ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്നു റിട്ട്?
🌐 സെർഷ്യോററി.

21. വിവരം നൽകുക, സാക്ഷ്യപ്പെടുത്തുക എന്നിങ്ങനെ അർത്ഥം വരുന്ന റിട്ടാണ്?
🌐 സെർഷ്യോററി.

22. സ്വകാര്യവ്യക്തികൾക്കെതിരെ പുറപ്പെടുവിക്കാൻ കഴിയാത്ത റിട്ടുകൾ ഏതൊക്കെ?
🌐 മൻഡാമസ്, പ്രൊഹിബിഷൻ & സെർഷ്യോററി.

നിർദ്ദേശക തത്വങ്ങൾ.

        നിയമ നിർമാണത്തിലും നിർവഹണത്തിലും രാജ്യം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗങ്ങളും ലക്ഷ്യങ്ങളുമാണ് നിർദ്ദേശക തത്വങ്ങളിൽ പരാമർശിക്കുന്നത്. ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമാക്കി മാറ്റുകയാണ് നിർദേശകതത്വങ്ങളുടെ ലക്ഷ്യം.

23. നിർദ്ദേശക തത്വങ്ങളെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം?
🌐 സ്പെയിൻ.

24. നിർദ്ദേശക തത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്?
🌐 അയർലണ്ടിൽ നിന്ന്.

24. നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെട്ടിരിക്കുന്ന ഭാഗം?
🌐 IV -ാം ഭാഗം (ആർട്ടിക്കിൾ 36 - 51 വരെ.)

25. നിർദ്ദേശക തത്വങ്ങൾ നമ്മുടെ ഭരണഘടനയുടെ ഭാഗമായത് ഏത് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ്?
🌐 സപ്രു കമ്മിറ്റിയുടെ.
[സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്തത് മൗലിക കടമകളാണ്.]

26. മൗലികാവകാശങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ സാക്ഷാത്കരിക്കാൻ നടപ്പിലാക്കേണ്ടുന്നവയാണ്?
🌐 നിർദ്ദേശക തത്വങ്ങൾ.
(എന്നാൽ നിർദ്ദേശക തത്വങ്ങൾ നടപ്പിലാക്കി കിട്ടാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല.)

27. ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടന ഭാഗം?
🌐 IV -ാം ഭാഗം. (നിർദേശക തത്വങ്ങൾ).

28. നോവൽ ഫീച്ചേഴ്സ് ഓഫ് ദ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ എന്ന് നിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചതാര്?
🌐 ഡോ. ബി. ആർ. അംബേദ്കർ.

29. ബാങ്കിന്റെ സൗകര്യാർത്ഥം മാറാൻ കഴിയുന്ന ചെക്ക് എന്ന് നിർദ്ദേശകതത്വങ്ങളെ വിശേഷിപ്പിച്ചതാര്?
🌐 കെ. ടി. ഷാ.

30. 'A veritable dust bin of sentiments' എന്ന് നിർദ്ദേശകതത്വങ്ങളെ വിശേഷിപ്പിച്ചത്?
🌐 ടി. ടി. കൃഷ്ണമാചാരി.

31. നിർദ്ദേശകതത്വങ്ങളെയം മൗലികാവകാശങ്ങളെയും ഭരണഘടനയുടെ മനസ്സാക്ഷി എന്ന് വിശേഷിപ്പിച്ചതാര്?
🌐 ഗ്രാൻവില്ലെ ഓസ്റ്റിൻ.

32. എ മാനിഫെസ്റ്റോ ഓഫ് എയിംസ് & ആസ്പിരേഷൻസ് എന്ന മാർഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചതാര്?
🌐 കെ. സി. വെയർ.

33. നിർദ്ദേശക തത്വങ്ങൾ ന്യായ വാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്ന വകുപ്പേത്?
🌐 അനുച്ഛേദം 37.

34. തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ്?
🌐 അനുച്ഛേദം 39 A.

35. സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്നത്?
🌐 അനുച്ഛേദം 39 D.

36. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം?
🌐 അനുച്ഛേദം 40.

37. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏത്?
🌐 അനുച്ഛേദം 44.

38. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ഏത്?
🌐 ഗോവ.

39. 6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ്?
🌐 അനുഛേദം 45.

40. മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പേത്?
🌐 അനുഛേദം 47.

41. കേരളത്തിൽ 2015 ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണഘടനയിലെ ഏത് പ്രൊവിഷന്റെ നടപ്പാക്കലായി കരുതാം?
🌐 മാർഗ്ഗനിർദ്ദേശക തത്വങ്ങളുടെ.

42. സംസ്ഥാന രൂപീകരണം മുതൽ തന്നെ സമ്പൂർണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം?
🌐 ഗുജറാത്ത്.

43. ഗോവധനിരോധനം, കൃഷി, മൃഗസംരക്ഷണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
🌐 അനുച്ഛേദം 48.

44. ഗോവധ നിരോധന നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമേത്?
🌐 ഗുജറാത്ത്.

45. പരിസ്ഥിതി സംരക്ഷണം, വനം, വന്യജീവി സംരക്ഷണം എന്നിവയെ കുറിച്ച് പരാമർശമുള്ള വകുപ്പ്?
🌐 അനുഛേദം 48 A.

46. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങൾ, സ്ഥലങ്ങൾ, വസ്തുക്കൾ എന്നിവയുടെ സംരക്ഷണത്തേക്കുറിച്ച് പരാമർശമുള്ള വകുപ്പ്?
🌐 അനുഛേദം 49.

47. നീതിന്യായ വിഭാഗത്തെ കാര്യനിർവ്വഹണ വിഭാഗത്തിൽ നിന്ന് വേർതിരിക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ്?
🌐 അനുഛേദം 50.

48. അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്?
🌐 അനുഛേദം 51.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!


Post a Comment

0 Comments