GK Quiz Kerala History - 1 |LDC | LGS |Degree Prelims

മൂഷക വംശം,ഐതരേയാരണ്യകം,വാർത്തികം,കേരള പഴമ,ഹെർമൻ ഗുണ്ടർട്ട്,രഘുവംശം,നെഗ്രിറ്റോ വർഗ്ഗം,ചരിത്ര രേഖകളിൽ 'ശീമ',തൈക്കൽ, നന്നങ്ങാടികൾ,

1. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി?

       Ans: മൂഷക വംശം.


2. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതന പരാമർശമുള്ള സംസ്കൃത ഗ്രന്ഥം?

       Ans: ഐതരേയാരണ്യകം.

 


3. കേരള പരാമർശമുള്ളതും കൃത്യമായ കാലനിർണയമുള്ളതുമായ ഏറ്റവും പുരാതന ഗ്രന്ഥം?

       Ans: വാർത്തികം.



 

4. 'കേരള പഴമ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?

       Ans: ഹെർമൻ ഗുണ്ടർട്ട്.


5. കേരളത്തെ കുറിച്ചുള്ള മനോഹര വിവരണമുള്ള കാളിദാസ കൃതി?

       Ans: രഘുവംശം.


6. കേരളത്തിലെ ഏറ്റവും പുരാതന നിവാസികൾ ഏത് വർഗത്തിൽ പെട്ടവരാണ്?

       Ans: നെഗ്രിറ്റോ വർഗ്ഗം.  


7. കേരളത്തിലെ ചരിത്ര രേഖകളിൽ 'ശീമ' എന്നറിയപ്പെടുന്ന പ്രദേശം?

       Ans: ഇംഗ്ലണ്ട്.


8. കേരളത്തിൽ നിന്നും ആയിരത്തോളം വർഷം പഴക്കമുള്ള കപ്പൽ കണ്ടെടുത്ത സ്ഥലം?

       Ans: തൈക്കൽ. (ചേർത്തല.)


9. പ്രാചീനകാലത്ത് മൃതദേഹാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾക്ക് പറയുന്ന പേര്?

       Ans: നന്നങ്ങാടികൾ.


10. കേരളത്തിൽ നന്നങ്ങാടികൾ ധാരാളമായി കണ്ടെത്തിയ സ്ഥലം?

       Ans: എങ്ങണ്ടിയൂർ. (തൃശ്ശൂർ.)


11. വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ?

       Ans: എടയ്ക്കൽ ഗുഹ.


12. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര?

       Ans: അമ്പുകുത്തി മല.


13. 'കൂടക്കല്ല് പറമ്പ്' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാശിലായുഗ പ്രദേശം ഏത്?

       Ans: ചേരമങ്ങാട്.


14. കേരളത്തിൽ മഹാശിലായുഗ സ്മാരകത്തിന്റെ ഭാഗമായ മുനിയറകൾ കണ്ടെത്തിയ പ്രദേശം?

       Ans: മറയൂർ (ഇടുക്കി ജില്ല.)


15. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന ഭാഷ?

       Ans: വട്ടെഴുത്ത് ലിപിയിലുള്ള മലയാളം.


16. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം ഏത്?

       Ans: വാഴപ്പള്ളി ശാസനം.


17. റോമൻ നാണയമായ ദിനാറയെ കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പുരാതന ലിഖിതം?

       Ans: വാഴപ്പള്ളി ശാസനം.


18. കേരളത്തിലെ ക്രിസ്ത്യാനികളെ പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ശാസനം?

       Ans: തരിസാപ്പള്ളി ശാസനം.


19. കൃത്യമായ തീയ്യതി നിശ്ചയിക്കാൻ സാധിക്കാത്ത കേരളത്തിലെ ആദ്യ ശാസനം?

       Ans: തരിസാപ്പള്ളി ശാസനം.


20. കേരളത്തിലെ നാടുവാഴികളെ കുറിച്ചുള്ള ആദ്യ പരാമർശമുള്ള ശാസനം?

       Ans: തരിസാപ്പള്ളി ശാസനം.


21. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച രാജാവ് ആര്?

       Ans: സ്ഥാണു രവി വർമ്മൻ.


22. തരിസാപ്പള്ളി ശാസനം എഴുതി തയ്യാറാക്കിയതാര്?

       Ans: അയ്യനടികൾ തിരുവടികൾ. (വേണാട് ഗവർണർ.)


23. കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളിൽ അറിയപ്പെടുന്ന ശാസനം?

       Ans: തരിസാപ്പള്ളി ശാസനം.


24. തരിസാപ്പള്ളി ശാസനവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യാനി നേതാവാര്?

       Ans: മാർ സാപിർ ഈസോ.


25. കേരളത്തിൽ എവിടെയാണ് ഇപ്പോൾ തരിസാപ്പള്ളി ശാസനം സൂക്ഷിച്ചിരിക്കുന്നത്?

       Ans: സിറിയൻ ക്രിസ്ത്യൻ പള്ളി, കോട്ടയം.


26. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്രരേഖ?

       Ans: വാഴപ്പള്ളി ശാസനം.


27. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച രാജാവാര്?

       Ans: രാജശേഖര വർമ്മൻ.


28. കേരളത്തിന് റോമുമായുള്ള ബന്ധത്തെ പറ്റി പരാമർശിക്കുന്ന ശാസനം ഏത്?

       Ans: വാഴപ്പള്ളി ശാസനം.

29. നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ഏത്?

       Ans: വാഴപ്പള്ളി ശാസനം.

30. വാഴപ്പള്ളി ശാസനം ഒഴികെയുള്ള ശാസനങ്ങൾ ആരംഭിക്കുന്നത് ഏത് വന്ദന വാക്യത്തോടെയാണ്?

       Ans: സ്വസ്തിശ്രീ.


31. വാഴപ്പള്ളി ശാസനത്തിൽ ആരെയാണ് 'പരമേശ്വര ഭട്ടാരകൻ' എന്ന് വിശേഷിപ്പിക്കുന്നത്?

       Ans: രാജശേഖര വർമ്മനെ.


32. കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം?

       Ans: മാമ്പള്ളി ശാസനം.


33. കേരളത്തിന് വെളിയിൽ നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യ പ്രാചീന രേഖ?

       Ans: അശോകന്റെ രണ്ടാം ശിലാ ശാസനം.


34. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ് ആര്?

       Ans: പുലികേശി ഒന്നാമൻ.


35. കേരളത്തിലെ ദേവദാസി സമ്പ്രദായത്തെ കുറിച്ച് പരാമർശമുള്ള ശാസനം ഏത്?

       Ans: ചോക്കൂർ ശാസനം.


36. ഏത് ശാസനത്തിലാണ് ശ്രീമൂലവാസം ബുദ്ധമത ക്ഷേത്രത്തിനു വേണ്ടി ഭൂമി ദാനം ചെയ്യുന്ന പരാമർശമുള്ളത്?

       Ans: പാലിയം ശാസനം.


37. ചോളന്മാരുടെ കേരള ആക്രമണത്തെക്കുറിച്ച് വിവരണമുള്ള ശാസനം ഏത്?

       Ans: തിരുവിലങ്ങാട് ശാസനം.


38. എ. ഡി. ആയിരമാണ്ട്, ഭാസ്കര രവിവർമ്മൻ ഒന്നാമന്റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം ഏത്?

       Ans: ജൂത ശാസനം.


39. ജൂത ശാസനത്തിൽ ഏത് പേരിലാണ് മുസിരിസ് രേഖപ്പെടുത്തിയിരിക്കുന്നത്?

       Ans: മുയിരിക്കോട്.


40. പാലിയം ശാസനം പുറപ്പെടുവിച്ച ഭരണാധികാരി ആര്?

       Ans: വിക്രമാദിത്യ വരഗുണൻ.



41. ചോക്കൂർ ശാസനം പുറപ്പെടുവിച്ചതാര്?

       Ans: ഗോദ രവിവർമ്മ.



42. ഹജൂർ ശാസനം പുറപ്പെടുവിച്ച ഭരണാധികാരി?

       Ans: കരുനന്തടക്കൻ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments