GK Quiz Kerala History - 2 |LDC | LGS |Degree Prelims

അശ്മകം,സാത്തനാർ,മണിമേഖല,ചിലപ്പതികാരം,ഇളങ്കോവടികൾ,പതിറ്റുപ്പത്ത്,കപിലർ,തൊൽക്കാപ്പിയം,ഓടനാട്,മുചിരി,മഹോദയപുരം, മുസിരിസ്, അശ്മകം,തമിഴ് ഇലിയഡ്,

1. മണിമേഖല യുടെ രചയിതാവാര്?

       Ans: സാത്തനാർ.


2. ചിലപ്പതികാരം രചിച്ചതാര്?

       Ans: ഇളങ്കോവടികൾ.

 


3. ബുദ്ധമത പ്രചാരണത്തെ കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്?

       Ans: മണിമേഖല.



 

4. ജൈന മതത്തെ കുറിച്ച് പ്രതിപാദിക്കുന്ന സംഘകാല കൃതി?

       Ans: ചിലപ്പതികാരം.


5. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?

       Ans: മധുരൈക്കാഞ്ചി.


6. ഏത് സംഘകാല കൃതിയിലാണ് കേരളത്തെ കുറിച്ച് പരാമർശമുള്ളത്?

       Ans: പതിറ്റുപ്പത്ത്.  


7. സംഘകാല കൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്?

       Ans: കപിലർ.


8. സംഘകാലകൃതികളിൽ ഏറ്റവും പഴയത്?

       Ans: തൊൽക്കാപ്പിയം.


9. തമിഴ് വ്യാകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സംഘകാല കൃതി?

       Ans: തൊൽക്കാപ്പിയം.


10. തൊൽക്കാപ്പിയം രചിച്ചതാര്?

       Ans: തൊൽക്കാപ്പിയാർ.


11. സംഘകാലത്ത് 'ഓടനാട്' എന്നറിയപ്പെട്ട സ്ഥലം?

       Ans: കായംകുളം.


12. മുരചിപത്തനം, മുചിരി, മയോതൈ, മഹോദയപുരം, മുസിരിസ്അശ്മകം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം?

       Ans: കൊടുങ്ങല്ലൂർ.


13. ഭാരതീയ ശാസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലം?

       Ans: കൊടുങ്ങല്ലൂർ. (അശ്മകം.)


14. 'തമിഴ് ഇലിയഡ്' എന്നറിയപ്പെടുന്ന കൃതി?

       Ans: ചിലപ്പതികാരം.


15. 'തമിഴ് ഒഡീസി' എന്നറിയപ്പെടുന്ന കൃതി?

       Ans: മണിമേഖല.


16. 'തമിഴ് ബൈബിൾ' എന്നറിയപ്പെടുന്ന കൃതി?

       Ans: തിരുക്കുറൽ.


17. കോവലന്റേയും കണ്ണകിയുടേയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം?

       Ans: ചിലപ്പതികാരം.


18. സംഘകാലത്തെ ഏറ്റവും പ്രധാന കവയത്രി?

       Ans: ഔവ്വയാർ.


19. സംഘകാലത്തെ പ്രമുഖ രാജവംശം?

       Ans: ചേരവംശം.


20. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധങ്ങളുണ്ടായിരുന്ന വിദേശരാജ്യം?

       Ans: റോം.


21. റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന കൃതി?

       Ans: ജീവകചിന്താമണി.


22. പ്രാചീന കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന പർവ്വതപ്രദേശം ഉൾപ്പെടുന്ന തിണ?

       Ans: കുറിഞ്ചി തിണ.


23. പാഴ് പ്രദേശമായിരുന്ന കേരളത്തിലെ പ്രാചീന തിണ?

       Ans: പാലൈ തിണ.


24. പുൽമേടുകൾ ഉൾപ്പെടുന്ന കേരളത്തിലെ പ്രാചീനകാലത്തെ തിണയായിരുന്നു?

       Ans: മുല്ലൈ തിണ.


25. പ്രാചീന കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന മരുതം തിണ എന്നാൽ?

       Ans: കൃഷിഭൂമികൾ.


26. തീരപ്രദേശം ഉൾപ്പെടുന്ന പ്രാചീന കേരളത്തിലെ തിണ?

       Ans: നെയ്തൽ തിണ.


27. കേരളത്തിലെ ഏറ്റവും പഴയ രാജവംശം?

       Ans: ആയ് രാജവംശം.


28. ആയ് രാജാക്കന്മാരുടെ തലസ്ഥാനം?

       Ans: വിഴിഞ്ഞം.

29. ആയ് രാജാക്കന്മാരുടെ രാജകീയ മുദ്ര?

       Ans: ആന.

30. ആയ് രാജവംശത്തിന്റെ ഔദ്യോഗിക പുഷ്പം?

       Ans: കണിക്കൊന്ന.


31. ആയ് രാജവംശത്തെ കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

       Ans: പുറനാനൂറ്.


32. ആയ് രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനം?

       Ans: പൊതിയിൽ മല. (ആയ്ക്കുടി.)


33. ആയ് രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനമായിരുന്ന പൊതിയിൽ മലയുടെ ഇപ്പോഴത്തെ പേരെന്ത്?

       Ans: അഗസ്ത്യകൂടം.


34. ആയ് രാജാക്കന്മാരുടെ ആസ്ഥാനം ആയ്ക്കുടിയിൽ നിന്നും വിഴിഞ്ഞം ആക്കി മാറ്റിയത്?

       Ans: കരുനന്തടക്കൻ.


35. പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം?

       Ans: കാന്തള്ളൂർശാല.


36. കാന്തള്ളൂർ ശാലയുടെ സ്ഥാപകനാര്?

       Ans: കരുനന്തടക്കൻ.


37. പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതി ചെയ്തിരുന്ന ജില്ല?

       Ans: തിരുവനന്തപുരം.


38. 'ദക്ഷിണ നളന്ദ' എന്നറിയപ്പെട്ട കേരളത്തിന്റെ പ്രാചീന വിദ്യാഭ്യാസ കേന്ദ്രം?

       Ans: കാന്തള്ളൂർ ശാല.


39. ആയ് രാജാക്കന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ശാസനം?

       Ans: പാലിയം ശാസനം.


40. ആയ് രാജവംശം വൃഷ്ണി വംശത്തിൽ (യാദവ വംശത്തിൽ) പെട്ടവരാണ് എന്ന് സൂചിപ്പിക്കുന്ന ശാസനം?

       Ans: പാലിയം ശാസനം.



41. ആയ് രാജവംശത്തിലെ പ്രശസ്തനായ ഭരണാധികാരി?

       Ans: വിക്രമാദിത്യ വരഗുണൻ.
[പാലിയം ശാസനം പുറപ്പെടുവിച്ച ഭരണാധികാരി - വിക്രമാദിത്യ വരഗുണൻ.]



42. ആരാണ് 'കേരളത്തിലെ അശോകൻ' എന്നറിയപ്പെട്ട രാജാവ്?

       Ans: വിക്രമാദിത്യ വരഗുണൻ.


43. കേരളത്തിലെ അശോകൻ എന്ന് വിക്രമാദിത്യ വരഗുണനെ വിശേഷിപ്പിച്ചതാര്?

       Ans: എം. ജി. എസ്. നാരായണൻ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments