ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ Quiz

Indian Five Year Plans

Kerala PSC ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ, ഹാരോൾഡ് ഡോമർ മോഡൽ, കാർഷിക പദ്ധതി,  വ്യാവസായിക പദ്ധതി, ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ചതാര്,,മഹലനോബിസ് മാതൃക, വ്യാവസായിക പദ്ധതി, ഹാരോൾഡ് ഡോമർ, കാർഷിക പദ്ധതി, പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം, പഞ്ചവത്സര പദ്ധതി എന്ന ആശയം, വ്യാവസായിക പദ്ധതി, ഹാരോൾഡ് ഡോമർ മോഡൽ,
1. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്ത് നിന്ന്?.
📚 യു എസ് എസ് ആർ ൽ നിന്ന്.

2. പഞ്ചവത്സര പദ്ധതി ലോകത്ത് ആദ്യമായി നടപ്പിലാക്കിയതാര്?.
📚 ജോസഫ് സ്റ്റാലിൻ.

3. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ചതാര്?.
📚 ജവഹർലാൽ നെഹ്റു.

ഒന്നാം പഞ്ചവത്സര പദ്ധതി

4. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?.
📚 1951 ഏപ്രിൽ 1.

5. ഒന്നാം പഞ്ചവത്സര പദ്ധതി (1951-56) പ്രാധാന്യം നൽകിയിരുന്ന മേഖലകൾ?.
📚 കൃഷി, ജലസേചനം, വൈദ്യുതീകരണം.

✅ കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി?.
📚 ഒന്നാം പഞ്ചവത്സര പദ്ധതി.

6. കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?.
📚 ഒന്നാം പഞ്ചവത്സര പദ്ധതി.

7. ഹാരോൾഡ് ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത്?.
📚 ഒന്നാം പഞ്ചവത്സര പദ്ധതി.

8. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി ആര്?.
📚 കെ എൻ രാജ്.

9. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി?.
📚 കെ എൻ രാജ്.

10. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (U.G.C.) സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?.
📚 ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത്.

✅ U.G.C. സ്ഥാപിതമായത് 1953 ൽ.  U.G.C. ആക്ട് പാസായത് 1956 ൽ.

11. ഇന്ത്യയിൽ 5, I.I.T കൾ സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?.
📚 ഒന്നാം പഞ്ചവത്സര പദ്ധതി.

12. ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി എന്നീ വൻകിട ജലസേചന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി?.
📚 ഒന്നാം പഞ്ചവത്സര പദ്ധതി. 

രണ്ടാം പഞ്ചവത്സര പദ്ധതി

13. വ്യവസായവൽക്കരണം, ഗതാഗത വികസനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ആവിഷ്കരിച്ച പദ്ധതി?.
📚 രണ്ടാം പഞ്ചവത്സര പദ്ധതി (1956-61).

14. വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
📚 രണ്ടാം പഞ്ചവത്സര പദ്ധതി.

15. മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
📚 രണ്ടാം പഞ്ചവത്സര പദ്ധതി.

16. രണ്ടാം പദ്ധതിക്കാലത്ത് തുടക്കം കുറിച്ച് ഇരുമ്പുരുക്ക് ശാലകൾ?
📚 ദുർഗാപൂർ, ഭിലായ്, റൂർക്കേല.

✅ ദുർഗാപൂർ ( പശ്ചിമബംഗാൾ, ബ്രിട്ടീഷ് സഹായം).

✅ ഭിലായി. ( ചത്തീസ്ഗഢ്, റഷ്യൻ സഹായം).

✅ റൂർക്കേല. ( ഒഡീഷ, ജർമ്മൻ സഹായം).

മൂന്നാം പഞ്ചവത്സര പദ്ധതി

17. 3-ാം പഞ്ചവത്സര പദ്ധതി (1961-66) ഊന്നൽ കൊടുത്തത്?.
📚 സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത.

18. നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡ് (1965) സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?.
📚 3-ാം പഞ്ചവത്സര പദ്ധതി.

19. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി?
📚 3-ാം പഞ്ചവത്സര പദ്ധതി.

20. 1962-ലെ ഇന്ത്യ-ചൈന യുദ്ധവും 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധവും നടന്നത്?
📚 3-ാം പഞ്ചവത്സര പദ്ധതി കാലത്ത്.

21. ഇന്ത്യയിൽ പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലം?
📚 1966 മുതൽ 1969 വരെ.

✅ 1966 മുതൽ 1969 വരെ 3 വാർഷിക പദ്ധതികളാണ് നടന്നത്.
✅ 1990 മുതൽ 1992 വരെയും വാർഷിക പദ്ധതികൾ നടപ്പിലാക്കിയിരുന്നു.

22. ഗാഡ്ഗിൽ യോജന ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
📚 3-ാം പഞ്ചവത്സര പദ്ധതി. (P.S.C. ഉത്തര സൂചിക പ്രകാരം).

23. ഇന്ത്യയിലെ പ്രഥമ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?
📚 4-ാം പഞ്ചവത്സര പദ്ധതി.

24. പാലുല്പാദനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ ഫ്ളഡ് നടപ്പാക്കിയ വർഷം?
📚 1970.

25. ബംഗ്ലാദേശ് പിറവിയെടുത്തത് (1971) ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?
📚 4-ാം പഞ്ചവത്സര പദ്ധതി (1969-74).

അഞ്ചാം പഞ്ചവത്സര പദ്ധതി

26. 5-ാം പഞ്ചവത്സര പദ്ധതി (1974-79) തയ്യാറാക്കിയത്?
📚 ഡി പി ധർ.

27. 5-ാം പഞ്ചവത്സര പദ്ധതി പ്രാമുഖ്യം നൽകിയത്?
📚 ദാരിദ്ര്യ നിർമ്മാർജ്ജനം & സ്വയംപര്യാപ്തത.

28. ദാരിദ്ര്യ നിർമാർജനത്തിനായി ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി?.
📚 5-ാം പഞ്ചവത്സര പദ്ധതി.

29. ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടതാണ്?.
📚 5-ാം പഞ്ചവത്സര പദ്ധതി.

30. ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി?
📚 5-ാം പഞ്ചവത്സര പദ്ധതി.

31. മൊറാർജി ദേശായി ഗവൺമെന്റ് ഒരു വർഷം മുൻപേ അവസാനിപ്പിച്ച പഞ്ചവത്സരപദ്ധതി?
📚 5-ാം പഞ്ചവത്സര പദ്ധതി.
📢 കാലാവധി പൂർത്തിയാക്കാത്ത ഏക പഞ്ചവത്സരപദ്ധതി?
📚 5-ാം പഞ്ചവത്സര പദ്ധതി.

32. ഇന്ത്യയുടെ ഒന്നാം ആണവ പരീക്ഷണം (1974) പൊഖ്രാനിൽ നടത്തിയത് ഏതു പഞ്ചവത്സര പദ്ധതി കാലത്ത്?.
📚 5-ാം പഞ്ചവത്സര പദ്ധതി.

✅ ഇന്ത്യയുടെ ഒന്നാം ആണവ പരീക്ഷണത്തിന്റെ രഹസ്യ നാമം?
📚 ബുദ്ധൻ ചിരിക്കുന്നു.

33. 1975-ലെ വിവാദമായ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?.
📚 5-ാം പഞ്ചവത്സര പദ്ധതി.

34. 5-ാം പഞ്ചവത്സര പദ്ധതി നിർത്തലാക്കി കൊണ്ട് മൊറാർജി ദേശായി ഗവൺമെൻറ് ആരംഭിച്ച പദ്ധതി?.
📚 റോളിംഗ് പ്ലാൻ (1978 - 80).

35. റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതാര്?
📚 ഗുണ്ണാർ മിർഡൽ.

✅ ഏഷ്യൻ ഡ്രാമ എന്ന ഗ്രന്ഥത്തിലാണ് ഗുണ്ണാർ മിർഡൽ റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.

36. 6-ാം പഞ്ചവത്സര പദ്ധതി കാലം?
📚 1980 - 85.

37. ഇന്ത്യക്ക് വാർത്താവിനിമയ, ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സരപദ്ധതി?.
📚 7-ാം പഞ്ചവത്സര പദ്ധതി (1985 - 90).

38. മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പദ്ധതി?
📚 8-ാം പഞ്ചവത്സര പദ്ധതി (1992-97).

39. പ്രധാനമന്ത്രി റോസ്ഗാർ യോജന (P.M.R.Y) നടപ്പിലാക്കിയ പദ്ധതി?
📚 8-ാം പഞ്ചവത്സര പദ്ധതി.

40. നാഷണൽ സ്റ്റോക്ക്
 എക്സ്ചേഞ്ച് (N.S.E) സ്ഥാപിതമായത് (1992), ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?.
📚 8-ാം പഞ്ചവത്സര പദ്ധതി കാലത്ത്.

✅ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നത് (1993) ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?
📚 8-ാം പഞ്ചവത്സര പദ്ധതി കാലത്ത്.

✅ ലോക വ്യാപാര സംഘടനയിൽ ഇന്ത്യ അംഗമായത് (1995) ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?
📚 8-ാം പഞ്ചവത്സര പദ്ധതി കാലത്ത്.

ഒമ്പതാം പഞ്ചവത്സര പദ്ധതി

41. സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി?
📚 9-ാം പഞ്ചവത്സര പദ്ധതി (1997 - 2002).

42. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി?
📚 9-ാം പഞ്ചവത്സര പദ്ധതി.

43. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
📚 9-ാം പഞ്ചവത്സര പദ്ധതി.

44. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം  പൊഖ്രാനിൽ നടത്തിയത് ഏതു പഞ്ചവത്സര പദ്ധതി കാലത്ത്?.
📚 9-ാം പഞ്ചവത്സര പദ്ധതി കാലത്ത്.

45. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന്റെ രഹസ്യ നാമം?
📚 ഓപ്പറേഷൻ ശക്തി.

46. കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതി കാലത്ത്?
📚 10-ാം പഞ്ചവത്സര പദ്ധതി (2002 - 2007).

47. 11-ാം പഞ്ചവത്സര പദ്ധതി (2007-12) യുടെ പ്രഖ്യാപിത ലക്ഷ്യം?
📚 എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച.

48. ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി?
📚 11-ാം പഞ്ചവത്സര പദ്ധതി.

49. ആധാർ പദ്ധതി, ആം ആദ്മി ബീമാ യോജന എന്നിവ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി?
📚 11-ാം പഞ്ചവത്സര പദ്ധതി.

50. ഇന്ത്യയിലെ അവസാനത്തെ പഞ്ചവത്സരപദ്ധതി(@ March/2021.)?
📚 12-ാം പഞ്ചവത്സര പദ്ധതി (2012 - 17).

51. 12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?
📚 സുസ്ഥിര വികസനം. (പ്രധാനലക്ഷ്യം). + ത്വരിതഗതിയിലുള്ള വളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

2 Comments