Kerala PSC ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്

Kerala PSC ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്, ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്, ചോർച്ചാ സിദ്ധാന്തം, ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവ്, ഗാന്ധിയൻ സമ്പദ് വ്യവസ്ഥ,ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്, ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്, ചോർച്ച സിദ്ധാന്തം, ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവ്, ഗാന്ധിയൻ സമ്പദ് വ്യവസ്ഥ

1. കൃഷി, ഖനനം, കന്നുകാലി സമ്പത്ത്, മത്സ്യബന്ധനം, വനപരിപാലനം എന്നിവ ഉൾപ്പെടുന്ന സമ്പദ് മേഖല?
📚 പ്രാഥമിക മേഖല.
✅ പ്രാഥമിക മേഖലയുടെ അടിത്തറ? കൃഷി.
✅ അതുകൊണ്ട് കാർഷിക മേഖല എന്നറിയപ്പെടുന്നതും - പ്രാഥമിക മേഖല.


2. വ്യവസായം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, കെട്ടിട നിർമ്മാണം എന്നിവ ഉൾപ്പെടുന്ന സമ്പദ് മേഖല?
📚 ദ്വിതീയ മേഖല.

✅ ദ്വിതീയ മേഖലയുടെ അടിത്തറ?
📚 വ്യവസായം.
🔴 അതിനാൽ ദ്വിതീയ മേഖലയുടെ മറ്റൊരു പേര്?
📚 വ്യാവസായിക മേഖല.

3. വിദ്യാഭ്യാസം, ഗതാഗതം, ബാങ്കിംഗ്, ഐടി തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട സമ്പദ് മേഖല?
📚 തൃതീയ മേഖല (സേവനമേഖല).

4. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല?
📚 തൃതീയ മേഖല.

5. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏതുതരം?
📚 മിശ്ര സമ്പദ് വ്യവസ്ഥ.

6. ഒരു രാജ്യത്ത് ഒരു വർഷം മൊത്തം ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുക?
📚 ദേശീയ വരുമാനം.

7. ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വ്യക്തി?
📚 ദാദാഭായി നവറോജി.

8. ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയ വ്യക്തി?
📚 വി. കെ. ആർ. വി. റാവു.

9. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയതാര്?

📚 പിസി മഹലനോബിസ്


10. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO) രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി?
📚 പിസി മഹലനോബിസ്

11. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതാര്?
📚 പിസി മഹലനോബിസ്

12. ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്ര വിഭാഗത്തിന്റെ പിതാവ്?
📚 പിസി മഹലനോബിസ്

13. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്?
📚 പിസി മഹലനോബിസ്

14. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനം ( ജൂൺ 29) ആരുടെ ജന്മദിനമാണ്?
📚 പിസി മഹലനോബിസിന്റെ

15. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആര്?

📚 ദാദാഭായ് നവറോജി


16. 'രസ്ത്ഗോഫ്താർ' എന്ന ദൈവാരികയുടെ പത്രാധിപർ?
📚 ദാദാഭായ് നവറോജി

17. 'വോയ്സ് ഓഫ് ഇന്ത്യ' എന്ന പത്രം സ്ഥാപിച്ചതാര്?
📚 ദാദാഭായ് നവറോജി

18. ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
📚 ദാദാഭായി നവറോജി

19. ചോർച്ചാ സിദ്ധാന്തവുമായി ബന്ധപ്പെട്ട് 'പോവർട്ടി & അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം എഴുതിയതാര്?
📚 ദാദാഭായ് നവറോജി

20. ദേശീയ വരുമാനത്തെ രാജ്യത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാൽ ലഭിക്കുന്നതാണ്?
📚 പ്രതിശീർഷ വരുമാനം 
(ആളോഹരി വരുമാനം)

21. 'ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

📚 എം വിശ്വേശ്വരയ്യ

22. 'ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
📚 എം വിശ്വേശ്വരയ്യ

23. ദേശീയ എഞ്ചിനീയേഴ്സ് ദിനം, സെപ്റ്റംബർ 15, ആരുടെ ജന്മദിനം?
📚 എം വിശ്വേശ്വരയ്യയുടെ

24. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ കൃതി എഴുതിയതാര്?
📚 എം വിശ്വേശ്വരയ്യ

25. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവാര്?
📚 ശ്രീമൻ നാരായൺ അഗർവാൾ

26. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവാര്?
📚 ജെ സി കുമരപ്പ

27. ഗാന്ധിജി തന്റെ സാമ്പത്തിക-ശാസ്ത്ര ആശയങ്ങൾ വിശദീകരിച്ച പുസ്തകം?
📚 ഹിന്ദ് സ്വരാജ്

28. ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹാത്മാഗാന്ധിയുടെ ആശയം അറിയപ്പെടുന്നത്?
📚 ട്രസ്റ്റീഷിപ്

29. 1944 ൽ നിലവിൽ വന്ന ബോംബെ പദ്ധതിക്ക് നേതൃത്വം കൊടുത്തതാര്?
📚 ആർദേശിർ ദലാൽ
( ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതി)

30. 1944 ൽ നിലവിൽ വന്ന ബോംബെ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ആര്?
📚 ജോൺ മത്തായി

31. ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിക്ക് രൂപം നൽകിയതാര്?
📚 എം എൻ റോയ്

32. 1946 ഇന്ത്യയിൽ നിലവിൽ വന്ന ഇടക്കാല ഗവൺമെൻറ് രൂപീകരിച്ച അഡ്വൈസറി പ്ലാനിങ് ബോർഡ് ചെയർമാൻ?
📚 കെ സി നിയോഗി

33. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യാവസായിക നയം പ്രഖ്യാപിച്ച വർഷം?
📚 1948

34. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവാര്?
📚 ജയപ്രകാശ് നാരായൺ

35. ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന്?
📚 1950 മാർച്ച് 15

36. ആസൂത്രണ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ ആര്?
📚 ജവഹർലാൽ നെഹ്റു
✅ ആസൂത്രണ കമ്മീഷന്റെ അവസാന അദ്ധ്യക്ഷൻ?
📚 നരേന്ദ്ര മോദി

37. ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ?
📚 ഗുൽസാരിലാൽ നന്ദ
✅ ആസൂത്രണ കമ്മീഷന്റെ അവസാന ഉപാദ്ധ്യക്ഷൻ?
📚 മോണ്ടെക് സിംഗ് അലുവാലിയ

38. കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത്?
📚 1967

39. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രഥമ അദ്ധ്യക്ഷൻ?
📚 ഇഎംഎസ് നമ്പൂതിരിപ്പാട്

40. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രഥമ ഉപാദ്ധ്യക്ഷൻ?
📚 എം കെ ഹമീദ്

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments