Kerala PSC വാർത്താവിനിമയ മേഖല തപാൽവകുപ്പ്

തപാൽവകുപ്പ്: പ്രതീക്ഷിക്കാവുന്ന പ്രധാന ചോദ്യങ്ങൾ - I

ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ്, വാർത്താവിനിമയ മേഖല തപാൽവകുപ്പ്, സിന്ധ് ഡാക്ക്,തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം, സ്വതന്ത്ര ഇന്ത്യയിലെ

1. ലോകത്തിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ എത്രാമത് രാജ്യമാണ് ഇന്ത്യ?
  Ans: 10 മത്.
2. ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത്?
  Ans: സിന്ധ് ഡാക്ക്.
💥 ഏഷ്യയിലെ ആദ്യ തപാൽ സ്റ്റാമ്പും സിന്ധു ഡാക്ക് തന്നെ
💥 ആകൃതി : വൃത്താകൃതി.

3. അതുകൊണ്ട് - വൃത്താകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം?
    Ans: ഇന്ത്യ.

4. ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറക്കിയ വർഷം?
  Ans: 1852. (ജൂലൈ 1.) 
💥 ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറക്കിയ സ്ഥലം?
  കറാച്ചി.
💥 സിന്ധ് ഡാക്ക്ന്റെ വില : 
     ½ അണ.

5. ഇന്ത്യയിൽ തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം ഏത്?
  Ans: കത്തിയവാർ.
          (ഗുജറാത്ത്.)

6. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷമേത്?
  Ans: 1947 നവംബർ 21.

7. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ചിത്രം ഏത്?
  Ans: ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം.
💥 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്റ്റാമ്പിൽ ആലേഖനം ചെയ്ത മുദ്രാവാക്യം ഏതായിരുന്നു?
  Ans: ജയ്ഹിന്ദ്.

8. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ചിത്രം?
  Ans: അശോകസ്തംഭം.
( സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം:
1947 ഡിസംബർ 15.)

9. ഇന്ത്യയിൽ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം?
  Ans: 1948 ആഗസ്റ്റ് 15.

10. ഏതൊക്കെ ഭാഷകളാണ് ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്നത്?
  Ans: ഹിന്ദി & ഇംഗ്ലീഷ്.

11. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?
  Ans: നാസിക്. (മഹാരാഷ്ട്ര.)

ഇന്ത്യൻ തപാൽ സ്റ്റാമ്പിന്റെ വില:
പോസ്റ്റ് കാർഡ് - 50 ps.
പോസ്റ്റ് കവർ    - ₹ 5
ഇൻലെൻഡ്     - ₹ 2.5
ഇന്ത്യൻ തപാൽ സ്റ്റാമ്പിന്റെ ഏറ്റവും ഉയർന്ന മൂല്യം - ₹ 50

12. 300 രൂപയും തിരിച്ചറിയൽ കാർഡും സമർപ്പിച്ചാൽ സ്വന്തം മുഖമുള്ള സ്റ്റാമ്പ് ലഭ്യമാക്കുന്ന ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ പദ്ധതിയുടെ പേര്?
  Ans: മൈ സ്റ്റാമ്പ് പദ്ധതി.

13. ഇന്ത്യയിൽ മൈ സ്റ്റാമ്പ് പദ്ധതി ആദ്യമായി നിലവിൽ വന്നതെവിടെ?
  Ans: ജമ്മു & കാശ്മീർ.

14. ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം?
  Ans: ഇന്ത്യ.

15. യുഎസ് പോസ്റ്റൽ സർവീസ് ഫോറെവർ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ഇന്ത്യയിലെ ഉത്സവം ഏതായിരുന്നു?
  Ans: ദീപാവലി. (2016 ൽ.)

16. ഇന്ത്യയിൽ ആദ്യമായി സുഗന്ധ സ്റ്റാമ്പ് ( ഫ്രാഗ്രൻസ് ഓഫ് സാൻഡൽ) പുറത്തിറങ്ങിയ വർഷം?
  Ans: 2006.
💥 ഇന്ത്യ രണ്ടാമത് സുഗന്ധ സ്റ്റാമ്പ് ( ഫ്രാഗ്രൻസ് ഓഫ് റോസസ്) പുറത്തിറക്കിയ വർഷം?
  Ans: 2007. (ഫെബ്രുവരി 7.) 

17. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആര്?
  Ans: മഹാത്മാഗാന്ധി.

18. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ഇന്ത്യക്കാരൻ ആര്?
  Ans: മഹാത്മാഗാന്ധി.

19. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ദമ്പതികൾ ആര്?
  Ans: ഗാന്ധിജിയും കസ്തൂർബാ ഗാന്ധിയും.

20. ഇന്ത്യ കഴിഞ്ഞാൽ തപാൽ സ്റ്റാമ്പിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ച ആദ്യ രാജ്യം?
  Ans: അമേരിക്ക.

21. ബ്രിട്ടീഷ് സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശി ആരായിരുന്നു?
  Ans: ഗാന്ധിജി.

22. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശി ആര്?
  Ans: ഹെൻട്രി ഡ്യൂനന്റ്.
( റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ. )
💥 ഏതു വർഷമാണ് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യമായിട്ട് ഒരു വിദേശിയുടെ ചിത്രം (ഹെൻറി ഡ്യൂനന്റിന്റെ)   ആലേഖനം ചെയ്യപ്പെട്ടത്?
  Ans: 1957.


23. ഏതു വിദേശ രാജ്യത്തിന്റെ പതാകയായിരുന്നു ഇന്ത്യൻ സ്റ്റാമ്പിൽ ആദ്യമായി ആലേഖനം ചെയ്യപ്പെട്ടത്?
  Ans: യു. എസ്. എസ്. ആർ.

24. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആര്?
  Ans: ജവഹർലാൽ നെഹ്റു.
💥 ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ആദ്യമായി ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട വർഷം?
  Ans: 1964.

25. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി ആര്?
  Ans: ചന്ദ്രഗുപ്ത മൗര്യൻ.

26. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?
  Ans: എബ്രഹാം ലിങ്കൺ.
💥 അമേരിക്കൻ പ്രസിഡണ്ടായ മുൻ പോസ്റ്റൽ ജീവനക്കാരനാണ് എബ്രഹാം ലിങ്കൺ.

27. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ചിത്രകാരൻ ആര്?
  Ans: നന്ദലാൽ ബോസ്.
💥 തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ചിത്രകാരൻ?
  നന്ദലാൽ ബോസ്.

28. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഭാരതീയൻ ആര്?
  Ans: ഡി കെ കാർവേ.
💥 ഇന്ത്യയിൽ ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയാണ്?
  ഡി കെ കാർവേ.

29. തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ നൊബേൽ സമ്മാന ജേതാവാര്?
  Ans: രബീന്ദ്രനാഥ ടാഗോർ.
💥 നൊബേൽ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരൻ (ആദ്യ ഏഷ്യാക്കാരൻ)?
  രബീന്ദ്രനാഥ ടാഗോർ.

30. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ മൃഗം ഏത്?
  Ans: ആന.

31. അമേരിക്കൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ നടൻ ആര്?
  Ans: അക്കിനേനി നാഗേശ്വരറാവു.

32. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ചരിത്ര സ്മാരകം?
  Ans: പുരാനാ കില.

33. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സ്ഥാപനം?
  Ans: എയർഇന്ത്യ ഇന്റർനാഷണൽ.

34. തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സർവ്വകലാശാലകൾ ഏതൊക്കെ?
  Ans: ബോംബെ, കൊൽക്കത്ത, മദ്രാസ്.

35. ലോകത്ത് സ്റ്റാമ്പിൽ ചിത്രം ആലേഖനം ചെയ്യപ്പെട്ട ആദ്യ വ്യക്തി ആരായിരുന്നു?
  Ans: വിക്ടോറിയ രാജ്ഞി.

36. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആര്?
  Ans: മീരാഭായ്.
💥 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യമായി ഒരു വനിതയുടെ ചിത്രം അച്ചടിക്കപ്പെട്ട വർഷം?
  1951.

37. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത?
  Ans: ഝാൻസി റാണി.
💥 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ധീര സ്വാതന്ത്ര്യ സമര സേനാനി ഝാൻസി റാണിയുടെ ചിത്രം അച്ചടിക്കപ്പെട്ട വർഷം?
  1957.

38. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശ വനിത ആര്?
  Ans: ആനി ബസന്റ്.
💥 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആനി ബസിന്റിന്റെ ചിത്രം ആലേഖനം ചെയ്യപ്പെട്ട വർഷം?
  1963.

39. ഏതെങ്കിലുമൊരു വിദേശ രാജ്യത്തെ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആര്?
  Ans: മദർ തെരേസ.
💥 ഏതു വിദേശ രാജ്യത്തിന്റെ സ്റ്റാമ്പിലാണ് മദർ തെരേസ ആലേഖനം ചെയ്യപ്പെട്ടത്?
  അമേരിക്കയുടെ.

40. മദർ തെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
  Ans: 2016. (സെപ്റ്റംബർ 4.)

41. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി ആര്?
  Ans: നർഗീസ് ദത്ത്.

42. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി ആര്?
  Ans: രുഗ്മിണി ദേവി അരുണ്ഡേൽ.

43. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആര്?
  Ans: ശ്രീനാരായണഗുരു.
💥 നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയാളിയും ശ്രീനാരായണഗുരു തന്നെ.
💥 ശ്രീനാരായണഗുരു തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട വർഷം?
  1967.

44. ഒരു വിദേശ രാജ്യത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
  Ans: ശ്രീനാരായണഗുരു.
💥 ഏതു വിദേശരാജ്യത്തിന്റെ സ്റ്റാമ്പിലാണ് ശ്രീനാരായണഗുരു ആലേഖനം ചെയ്യപ്പെട്ടത്?
  ശ്രീലങ്കയുടെ.

45. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത?
  Ans: സിസ്റ്റർ അൽഫോൻസാ.

46. തപാൽ സ്റ്റാമ്പിൽ നാണയത്തിലും പ്രത്യക്ഷപ്പെട്ട മലയാളികൾ ആരൊക്കെ?
  Ans: ശ്രീനാരായണഗുരു & സിസ്റ്റർ അൽഫോൻസാ.

47. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ആരാധനാലയമേത്?
  Ans: മട്ടാഞ്ചേരി ജൂതപ്പള്ളി.
💥 മട്ടാഞ്ചേരി ജൂതപ്പള്ളി ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
  1968.

48. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ തിരുവിതാംകൂർ രാജാവ് ആരായിരുന്നു?
  Ans: സ്വാതി തിരുനാൾ.

49. ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യമായി രണ്ടുപ്രാവശ്യം ആദരിക്കപ്പെട്ട മലയാളി ആര്?
  Ans: വി. കെ. കൃഷ്ണമേനോൻ.

50. ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യമലയാളി ചിത്രകാരൻ ആര്?
  Ans: രാജാ രവി വർമ്മ.

51. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ആര്?
  Ans: കുമാരനാശാൻ.
💥 കുമാരനാശാൻ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
  1973.

52. ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ആര്?
  Ans: ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.
    
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments