Kerala PSC ഇന്ത്യയുടെ അതിർത്തികളും അതിരുകളും

ഇന്ത്യയുമായി കര അതിർത്തി (land border) പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം, ഇന്ത്യയുടെ അതിർത്തികളും അതിരുകളും

1. ഇന്ത്യയുടെ കര അതിർത്തി എത്ര കിലോമീറ്റർ?

☎️ 15106.7 Km 
  (or 15200 Km)

2. ഇന്ത്യയുടെ കടൽത്തീര ദൈർഘ്യം എത്ര?
☎️ 7516.6 Km

3. ഇന്ത്യയുടെ കര ഭാഗത്തെ സമുദ്രതീര ദൈർഘ്യം എത്ര?
☎️ 6100 Km

4. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം എത്ര?
☎️ 7 രാജ്യങ്ങൾ
🛡 വടക്കുപടിഞ്ഞാറായി - പാക്കിസ്ഥാൻ & അഫ്ഗാനിസ്ഥാൻ
🛡 ഇന്ത്യയുടെ വടക്കുഭാഗത്തായി - ചൈന, നേപ്പാൾ, ഭൂട്ടാൻ
🛡 ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ - ബംഗ്ലാദേശ് & മ്യാന്മർ
✅ സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - 2
🛡 ശ്രീലങ്ക & മാലിദ്വീപ്

5. 2018 ൽ, ഇന്ത്യ ഏത് രാജ്യവുമായാണ് ലാൻഡ് ബോർഡർ ക്രോസ്സിങ് കരാറിൽ ഏർപ്പെട്ടത്?
☎️ മ്യാൻമറുമായി

6. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ അയൽരാജ്യം ഏത്?
☎️ ചൈന

7. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം?
☎️ ഭൂട്ടാൻ

8. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത്?
☎️ മാലിദ്വീപ്

9. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം ഏത്?
☎️ ബംഗ്ലാദേശ് 
    (4096.7 Km)

10. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയു ള്ള രാജ്യം?
☎️ അഫ്ഗാനിസ്ഥാൻ
      (106 Km മാത്രം)

11. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രണ്ടാമത്തെ രാജ്യം ഏത്?
☎️ ചൈന (3488 Km)

12. രാജ്യത്തിന്റെ മൂന്നുവശവും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏതൊക്കെ?
☎️ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്

13. ഏതു പർവ്വതത്തിലാണ് ഇന്ത്യ, ചൈന, മ്യാന്മാർ എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തി സംഗമിക്കുന്നത്?
☎️ ഹക്കാബൊറാസി

14. അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന എത്ര ഇന്ത്യൻ സംസ്ഥാനങ്ങളുണ്ട്?
☎️ 16
✅ ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് ബീഹാർ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, സിക്കിം, അസം, അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ.

15. അയൽ രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ എത്ര?
☎️ 2 എണ്ണം
✅ ജമ്മു ആൻഡ് കാശ്മീർ & ലഡാക്ക്

16. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
☎️ ഉത്തർപ്രദേശ്
✅ ഉത്തർപ്രദേശ് - 8 സംസ്ഥാനങ്ങളുമായും ഡൽഹിയുമായും അതിർത്തി പങ്കിടുന്നു

17. ഏതെങ്കിലും ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതൊക്കെ?
☎️ സിക്കിം 
( പശ്ചിമബംഗാളുമായി മാത്രം) 
& മേഘാലയ 
( അസം സംസ്ഥാനവുമായി മാത്രം)

18. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്?
☎️ രാജസ്ഥാൻ

19. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനം?
☎️ രാജസ്ഥാൻ

20. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനം?
☎️ സിക്കിം

21. ഏറ്റവും കൂടുതൽ ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം?
☎️ പശ്ചിമബംഗാൾ

22. ഏറ്റവും കുറവ് ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം?
☎️ നാഗാലാൻഡ്

23. മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
☎️ ത്രിപുര
✅ ബംഗ്ലാദേശിലേക്ക് ഇറങ്ങിയിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
☎️ ത്രിപുര

24. ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ ഏത്?
☎️ റാഡ്ക്ലിഫ് ലൈൻ
✅ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി രേഖ നിർണയിച്ചതാര്?
☎️ സിറിൽ റാഡ്ക്ലിഫ്

25. ഇന്ത്യ ചൈന അതിർത്തി രേഖയുടെ പേര്?
☎️ മക്മോഹൻ ലൈൻ

26. പാക് കടലിടുക്ക്, ഗൾഫ് ഓഫ് മാന്നാർ എന്നിവ ഇന്ത്യയെ ഏത് രാജ്യത്തിൽ നിന്ന് വേർതിരിക്കുന്നു?
☎️ ശ്രീലങ്ക

27. ഇന്ത്യയെ മാലിദ്വീപിൽ നിന്ന് വേർതിരിക്കുന്നത്?
☎️ 8° ചാനൽ

28. പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തി രേഖ?
☎️ ഡ്യൂറന്റ് ലൈൻ 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

2 Comments