VFA | LGS | LDC | 10th Preliminary Important and Expected GK

VFA | LGS | LDC | 10th Preliminary Important and Expected GK പ്രവൃത്തിയുടെ യൂണിറ്റ്,ദേശീയ ഗാനമായ ജനഗണമന എഴുതപ്പെട്ട ഭാഷ,ബ്രിട്ടീഷ് ഗവൺമെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം,മീനമാതാ രോഗത്തിന് കാരണമായ മൂലകം?

ലോക് നായക് എന്ന പേരിൽ അറിയപ്പെടുന്നതാര്?

1. ബ്രിട്ടീഷ് ഗവൺമെന്റ് ഡൽഹി തലസ്ഥാനമാക്കി യ വർഷം?
  Ans: 1911.

ഡൽഹിയുടെ ശില്പി ?
   Ans: എഡ്വിൻ ലുട്ട്യൻസ് & ഹെർബർട്ട് ബേക്കർ
✅ 1911 ൽ ജോർജ് അഞ്ചാമൻ രാജാവ് ആണ് പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി ന്യൂ ഡല്‍ഹി ഉദ്ഘാടനം ചെയ്യ്തത് 1931-ലാണ്.

2. ലോക് നായക് എന്ന പേരിൽ അറിയപ്പെടുന്നതാര്?
  Ans: ജയപ്രകാശ് നാരായണൻ
ജെ. പി. എന്ന പേരിലും ലോക് നായക് എന്ന പേരിലും അറിയപ്പെടുന്നത്?
     ജയപ്രകാശ് നാരായണൻ.

മൂക് നായക് എന്നറിയപ്പെടുന്നത്?
     Ans:  ബി ആർ അംബേദ്കർ

3. സാരേ ജഹാം സേ അച്ഛാ എന്നു തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ്?
  Ans: ഉറുദുവിൽ.
✅ സാരേ ജഹാം സേ അച്ഛാ രചിച്ചത്?
 Ans:  മുഹമ്മദ് ഇക്ബാൽ 
         ( ഉറുദു കവി).

✅ ദേശീയ ഗാനമായ ജനഗണമന എഴുതപ്പെട്ട ഭാഷ?
  Ans:   ബംഗാളി 
 ( by രവീന്ദ്രനാഥ ടാഗോർ)
✅ വന്ദേമാതരം (by ബങ്കിം ചന്ദ്ര ചാറ്റർജി) രചിച്ച ഭാഷ?
  Ans: ബംഗാളി

4. UGC നിലവിൽ വന്ന വർഷം?
   Ans: 1953
✅ സ്വതന്ത്ര ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷനായ ഡോ: എസ് രാധാകൃഷ്ണൻ കമ്മീഷന്റെ ശുപാർശപ്രകാരമാണ് യുജിസി നിലവിൽ വന്നത്.

✅ യുജിസിയുടെ ആപ്തവാക്യം?
  Ans: ഗ്യാൻ വിജ്ഞാൻ വിമുക്തയെ.

✅ യു. ജി. സി. യുടെ ആസ്ഥാനം?
 Ans: ന്യൂഡൽഹി.


5. പ്രാഥമിക വർണങ്ങൾ ആയ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്?
             Ans: മഞ്ഞ.

6. പ്രവൃത്തിയുടെ യൂണിറ്റ്?
  Ans: ജൂൾ.
🛡 പ്രവർത്തിയുടെയും ഊർജ്ജത്തിന്റെയും യൂണിറ്റ്?
 Ans:  ജൂൾ.

✅ പവർ എന്നത് പ്രവൃത്തി / സമയം ആയതുകൊണ്ട്, പവറിന്റെ യൂണിറ്റ് ജൂൾ/ സെക്കൻഡ് അഥവാ വാട്ട് ആയിരിക്കും.

7. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം?
  Ans: പ്ലൂട്ടോ.
✅ പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടപ്പെട്ടത്?
  Ans:  2006 ൽ. ( 24 ആഗസ്റ്റ് ).

✅ ഇപ്പോൾ പ്ലൂട്ടോ ഒരു കുള്ളൻ ഗ്രഹമാണ്.
✅ എന്നാൽ ഏറ്റവും വലിയ കുള്ളൻ ഗ്രഹം?
 Ans: ഇറിസ് (Eris)

8. സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി?
  Ans: 20 Hz നും 20000 Hz നും ഇടയിൽ.
     (Or 20 Hz to 20 KHz).
✅ ശബ്ദത്തെ കുറിച്ചുള്ള പഠനം?
 Ans:  അക്കോസ്റ്റിക്സ്       
               (Acoustics).

✅ സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദ വേഗത എത്ര?
  Ans: 340 m/s.

9. ഒരു പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏതാണ്?
   Ans: ഈഥീൻ.
Plythene = Poly ethene = Polyethylene = Poly ethylene
Ethene = Ethylene.

✅ ഏറ്റവുമധികം ഉപയോഗിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക് ഏത്?
 Ans: പോളിത്തീൻ.

✅ കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ പ്ലാസ്റ്റിക്?
  Ans:  ബേക്കലൈറ്റ്.

10. ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ചാർജ്ജില്ലാത്ത കണം?
  Ans: ന്യൂട്രോൺ.

✅ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും ഒരുമിച്ചുചേർത്ത് ന്യൂക്ലിയോണുകൾ എന്നു വിളിക്കുന്നു.
✅ പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ.

11. ആധുനിക ആവർത്തന പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ?
  Ans: മോസ് ലി.

✅ എന്നാൽ ആവർത്തന പട്ടികയുടെ പിതാവ് ?
 Ans: ഡിമിത്രി മെൻഡലിയേവ്.
(ഇദ്ദേഹം ആറ്റോമിക മാസ്സിന്റെ ആരോഹണക്രമത്തിൽ മൂലകങ്ങളെ ക്രമീകരിച്ചു.)

ആധുനിക ആവർത്തന പട്ടികയുടെ പിതാവ്
  Ans:
ഹെൻറി മോസ്‌ലി
(ഇദ്ദേഹം അറ്റോമിക് നമ്പറിന്റെ ആരോഹണക്രമത്തിൽ മൂലകങ്ങളെ ക്രമീകരിച്ചു.)

12. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ്?
   💥  Ans: പ്ലാസ്മ
✅ ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസ് ഐൻസ്റ്റീൻ പാർട്ടിക്കിൾ കണ്ടൻസേറ്റ്, ഫെർമിയോണിക് കണ്ടൻസേറ്റ്, ക്വാർക്ക്-ഗ്ലുവോൺ പ്ലാസ്മ
✅ സൂര്യനിലും നക്ഷത്രത്തിലും പ്രപഞ്ചത്തിൽ കൂടുതലായും പദാർത്ഥങ്ങൾ കാണപ്പെടുന്നത് പ്ലാസ്മ അവസ്ഥയിലാണ്.

13. ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറി ഇനം ഏത്?
  Ans: കാബേജ്.

14. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
  Ans: പന്നിയൂർ.

15. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം?
  Ans: ചിന്നാർ.
ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വന്യജീവി സങ്കേതമാണ്?
Ans: ചിന്നാർ  വന്യജീവി സങ്കേതം.

🛡 ചിന്നാർ  വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം?
  Ans: 1984.
✅ ചിന്നാറിൽ കൂടി ഒഴുകുന്ന നദി?
  Ans:  പാമ്പാർ.

✅ ചമ്പൽ മലയണ്ണാനെ കാണാൻ കഴിയുന്ന വന്യജീവി സങ്കേതമാണ്?
  Ans:  ചിന്നാർ  വന്യജീവി സങ്കേതം.

16.
ഇതായ് ഇതായ് എന്ന രോഗത്തിന് കാരണമായ മൂലകം?
  Ans: കാഡ്മിയം.
മീനമാതാ രോഗത്തിന്  കാരണമായ മൂലകം? 
 Ans: മെർക്കുറി.

🛡 പ്ലംബിസം (Plumbism) രോഗത്തിന്  കാരണമായ മൂലകം?  
  Ans: Pb - ലെഡ്.
(from the Latin plumbum) 
🛡  വിൽസൺസ് രോഗത്തിന് കാരണമായ മൂലകം? 
 Ans: ചെമ്പ്.

🛡 ശരീരത്തിൽ കൂടുതലായി വരുന്ന ചെമ്പ് പുറത്തു കളയാൻ പറ്റാത്ത അവസ്ഥ?
Ans: വിൽസൺസ് രോഗം.
🛡 ഫ്ലൂറോസിസ് രോഗത്തിന് കാരണമായ മൂലകം? 
  Ans: ഫ്ലൂറിൻ.

🛡 സിലിക്കോസിസ് രോഗത്തിന് കാരണമായ മൂലകം?
Ans: സിലിക്കൺ.

17. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം?
  Ans: പാൻക്രിയാസ്.
✅ പാൻക്രിയാസ് ഒരേസമയം അന്ത:സ്രാവിഗ്രന്ഥിയും ബഹിർസ്രാവി ഗ്രന്ഥിയുമാണ്. 
 (Endocrine and Exocrine gland).

✅ പാൻക്രിയാസ് ദഹനപ്രക്രിയയിൽ പ്രധാന പങ്ക് വഹിക്കുന്നു (So,  ബഹിർസ്രാവി ഗ്രന്ഥി).

      പാൻക്രിയാസ് ഇൻസുലിൻ, ഗ്ലൂക്കോജൻ, എന്നീ ഹോർമോണുകൾ രക്തത്തിൽ കലർത്തി ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിക്കുന്നു. (So, Endocrine Gland).

      Ductless glands or നാളീരഹിത ഗ്രന്ഥി എന്നറിയപ്പെടുന്നത് അന്തസ്രാവി ഗ്രന്ഥികളാണ്. ie Endocrine Glands


18. ഗ്ലൂക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?
  Ans: കണ്ണ്.

✅ ദൃഷ്ടിഗോളത്തിനുള്ളിലെ അറകളിലെ ദ്രാവകമര്‍ദം കൂടുന്നതുമൂലം കാഴ്ചനാഡിക്കു കേടുസംഭവിക്കുകയും അത് അന്ധതയ്ക്കു കാരണമാവുകയും ചെയ്യുന്നതാണ്?
Ans:  ഗ്ലൂക്കോമ.

ട്രക്കോമ (കണ്‍പോളയ്ക്കകത്തുള്ള പാടയില്‍ കുരുക്കളുണ്ടാകുന്നതാണ്)

അസ്റ്റിഗ്മാറ്റിസം, (ഈ രോഗമുള്ളവര്‍ക്ക് ദൂരേയും അടുത്തുമുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിഞ്ഞെന്നു വരില്ല), സിലിൺഡ്രിക്കല്‍ ലെന്‍സുള്ള കണ്ണടയുപയോഗിച്ച് ഇത് പരിഹരിക്കാം.


19. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ ഏത്?
  Ans: വൈറ്റമിൻ ഡി.

✅ ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ?
Ans:   B & C.

✅ കൊഴുപ്പിൽ ലയിക്കുന്നവ വൈറ്റമിനുകൾ?
Ans:  A, D, E, K.

20. വൈറ്റമിൻ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
  Ans: കാസിമർ ഫങ്ക്.
      (Casimir Funk.)

21. ഇലക്കറികളിലും പാലിലും സുലഭമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ?
   Ans:  വൈറ്റമിൻ A.

22.  ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ? 
  Ans:വൈറ്റമിൻ സി.

23. വൈറ്റമിൻ ഡി യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം?
Ans:  റിക്കറ്റ്സ്. (കണ.)

24. വൈറ്റമിൻ സി യുടെ കുറവുമൂലമുണ്ടാകുന്ന രോഗം?
Ans: സ്കർവി. (Scurvy.)

25. രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ്?
   Ans: ഹീമോഫീലിയ.
✅ രക്തം കട്ടപിടിക്കാതിരിക്കുന്ന ഒരു പാരമ്പര്യ രോഗമാണ്?
 Ans: ഹീമോഫീലിയ.

രാജകീയരോഗം എന്നും ക്രിസ്മസ് രോഗം എന്നും വിളിക്കുന്ന രോഗമാണ്?
Ans: ഹീമോഫീലിയ.

26. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ?
    Ans: ഫൈബ്രിനോജൻ.
✅ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ?
 Ans: വൈറ്റമിൻ K.

✅ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മൂലകം?
  Ans:  കാൽസ്യം.
✅ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം? 
  Ans: പ്ലേറ്റ്ലെറ്റുകൾ.
✅ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന രാസവസ്തു?
  Ans:  ഹെപ്പാരിൻ.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments