PSC Science GK | Metals ans Uses |Previous Questions

ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം,ഏതു ലോഹമാണ് മനുഷ്യന് ഏറ്റവും ഹാനികരമായത്,ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം,പെട്രോളിൽ ആന്റി നോക്കിങ് ഏജന്റ്,

വാഹനങ്ങളിൽ നിന്നുള്ള പുകയിൽ അടങ്ങിയിട്ടുള്ള ലോഹം

1. പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം? 
  Ans: ലെഡ്.

2. ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?.
  Ans: ലെഡ്.

3. ഏതു ലോഹമാണ് മനുഷ്യന് ഏറ്റവും ഹാനികരമായത്?
  Ans: ലെഡ്.

4. ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം?
 Ans: വൃക്ക.

5. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റ് ആയി ചേർക്കുന്നത്?
  Ans: ലെഡ്.

6. വാഹനങ്ങളിൽ നിന്നുള്ള പുകയിൽ അടങ്ങിയിട്ടുള്ള ലോഹം?
  Ans: ലെഡ്.

7. സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം?
  Ans: ലെഡ്.

8. ഗലീന, സെറുസൈറ്റ്, ലിതാർജ് എന്നിവ എന്തിന്റെ അയിരാണ്?
    Ans: ലെഡ്.

9. ഏതു ലോഹമാണ് ഭാവിയുടെ ലോഹം, അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?
  Ans: ടൈറ്റാനിയം.


10. വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?
  Ans: ടൈറ്റാനിയം.

11. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?
  Ans: ടൈറ്റാനിയം.

12. പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നത്?
          Ans: യുറേനിയം.

13. ആറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം, ഏറ്റവും സങ്കീർണമായ സ്വാഭാവിക മൂലകം?
 Ans: യുറേനിയം.

14. യുറേനിയത്തിന്റെ അയിര്?
  Ans: പിച്ച്ബ്ലെൻഡ്.

15. ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതലായി കാണപ്പെടുന്ന ലോഹം?
  Ans: ഇരുമ്പ്.

16. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം?
  Ans: ഇരുമ്പ്.

17. ഇരുമ്പിന്റെ അയിരുകൾ? 
  Ans: ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ്.

18. ഏതു ലോഹമാണ് ഇൻസുലിനിൽ അടങ്ങിയിരിക്കുന്നത്?
   Ans: സിങ്ക്. (നാകം.)


19. ഏതു ലോഹമാണ് കണ്ണുനീരിൽ അടങ്ങിയിരിക്കുന്നത്? 
  Ans: സിങ്ക്.

20. ഇരുമ്പിൻ മേൽ സിങ്ക് പൂശുന്ന പ്രക്രിയയാണ്?
   Ans: ഗാൽവനൈസേഷൻ.

21. ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?   
  Ans: സിങ്കിന്റെ.

22. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം?
  Ans: മെർക്കുറി.
 ( ഫ്രാൻസിയം, സീസിയം, ഗാലിയം also).

23. മെർക്കുറി ചേർത്ത ലോഹസങ്കരങ്ങൾക്ക് പറയുന്ന പേര്?
  Ans: അമാൽഗം.

24. അസാധാരണ ലോഹം, ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്?
  Ans: മെർക്കുറി.

25. എന്തിന്റെ അയിരാണ് സിന്നാബാർ?   
  Ans:  മെർക്കുറിയുടെ.

26. ഏറ്റവും കുറഞ്ഞ തിളനിലയും ഏറ്റവും കുറഞ്ഞ ദ്രവണാങ്കവുമുള്ള ലോഹം?
  Ans: മെർക്കുറി.


27. ഏറ്റവും കൂടിയ തിളനിലയും ഏറ്റവും കൂടിയ ദ്രവണാങ്കവുമുള്ള ലോഹം?
  Ans: ടങ്സ്റ്റൺ.

28. ലിറ്റിൽ സിൽവർ, വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത്?
  Ans: പ്ലാറ്റിനം.

29. പ്രതിപ്രവർത്തനം ഏറ്റവും കുറവുള്ള ലോഹം?
  Ans: പ്ലാറ്റിനം.

30. ഏറ്റവും കാഠിന്യം കൂടിയ ലോഹം?
  Ans: ക്രോമിയം

31. ദ്രവിക്കലിനെ ഏറ്റവും നന്നായി പ്രതിരോധിക്കുന്ന ലോഹം?
  Ans: ഇറിഡിയം.

32. മഴവിൽ ലോഹം എന്നറിയപ്പെടുന്നത്?
  Ans: ഇറിഡിയം.


33. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം?
  Ans: ടെക്നീഷ്യം.
( അറ്റോമിക് നമ്പർ - 43.)


34. ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം?
  Ans: വെള്ളി.

35. അലോഹങ്ങളിൽ ഏറ്റവും സാന്ദ്രത കൂടിയതേത്?
  Ans: അയഡിൻ.

36. അലോഹങ്ങളിൽ ഏറ്റവും സാന്ദ്രത കുറഞ്ഞത്?
  Ans: ഹൈഡ്രജൻ.

37.  ഏത് അലോഹമാണ് സാധാരണ ഊഷ്മാവിൽ  ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്നത്?
  Ans: ബ്രോമിൻ.

38. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹമേത്?
  Ans: ചെമ്പ്.

39. 'കോപ്പറിന്റെ ശത്രു' എന്നറിയപ്പെടുന്ന മൂലകം?
 Ans:  സൾഫർ.

(ഗന്ധകം, ബ്രിംസ്റ്റോൺ എന്നിങ്ങനെ അറിയപ്പെടുന്നതും സൾഫർ.)

40. ചെമ്പിന്റെ അയിരുകൾ? 
  Ans: മാലകൈറ്റ്, ചാൽക്കോലൈറ്റ്.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments