Metals and their Uses | Kerala PSC | Previous Questions

സസ്യങ്ങളിൽ പദാർത്ഥവിനിമയം, മനുഷ്യരിൽ കൂടുതലായി കാണപ്പെടുന്ന,ഹിരോഷിമ,നാഗസാക്കിയിൽ,ഐസോടോണുകൾ,ഐസോമറുകൾ,കാസ്സിറ്ററൈറ്റ്,മോണോസൈറ്റ്,

രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം? 

1. സസ്യങ്ങളിൽ പദാർത്ഥവിനിമയം തിരിച്ചറിയാൻ ട്രെയ്സറായി ഉപയോഗിക്കുന്ന ഐസോടോപ്പ്? 
  Ans: ഫോസ്ഫറസ് - 31


2. മനുഷ്യരിൽ കൂടുതലായി കാണപ്പെടു ന്ന റേഡിയോ ആക്ടീവ് മൂലകം?
  Ans: പൊട്ടാസ്യം - 40

3. ക്യാൻസർ, ട്യൂമർ രോഗചികിത്സയിൽ ഉപയോഗിക്കുന്ന ഐസോടോപ്പുകൾ?
  Ans: അയഡിൻ - 131, കോബാൾട്ട് - 60

4. ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഐസോ ടോപ്പ്?
  Ans: U - 235 
( സമ്പുഷ്ട യുറേനിയം)
✅ ഹിരോഷിമ അണുബോംബിലും ഉപയോഗിച്ചത്?
  Ans:  U - 235

5. നാഗസാക്കിയിൽ വർഷിച്ച അണു ബോംബിലെ റേഡിയോ ആക്റ്റീവ് ഐസോടോപ്?
  Ans: പ്ലൂട്ടോണിയം - 239

6. തുല്ല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ളവ?
  Ans: ഐസോടോണുകൾ.

7. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങളാണ്?
  Ans: ഐസോമറുകൾ.
[Eg: ഗ്ലൂക്കോസ് & ഫ്രക്ടോസ്.]

8. കാസ്സിറ്ററൈറ്റ് എന്തിന്റെ അയിരാണ്?
  Ans: ടിൻ

9. മോണോസൈറ്റ് എന്തിന്റെ അയിരാണ്?
     Ans: തോറിയം
✅ മഗ്നീഷ്യത്തിന്റെ അയിരുകൾ?
Ans: ഡോളമൈറ്റ്, കാൽസൈറ്റ്

10. മൂലകം എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്, നിർവചിച്ചതാര്?
  Ans: റോബർട്ട് ബോയിൽ.

11. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
  Ans: ദിമിത്രി മെൻഡലിയേവ്.
[ അറ്റോമിക മാസ്സിന്റെ അടിസ്ഥാനത്തിൽ ആവർത്തന പട്ടിക തയ്യാറാക്കി.]

12. ആരാണ് ആധുനിക ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്?
  Ans: ഹെൻറി മോസ് ലി.
[ഹെൻറി മോസ് ലി ആറ്റോമിക സംഖ്യയുടെ അടിസ്ഥാനത്തിൽ ആവർത്തന പട്ടിക തയ്യാറാക്കി.]

💥 ആവർത്തനപ്പട്ടികയിലെ ആകെ പീരിയഡുകൾ - 7, ഗ്രൂപ്പുകൾ - 18

13.  ലോഹങ്ങളിൽ വച്ച് ഏറ്റവും  ഭാരം കുറഞ്ഞ ലോഹം?
  Ans: ലിഥിയം.

ഏറ്റവും ലഘുവായ ലോഹം, ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം, മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം?
  Ans: ലിഥിയം.

✅ ലോഹങ്ങളിൽ ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
  Ans: ഓസ്മിയം.

14. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?
  Ans: സോഡിയം & പൊട്ടാസ്യം.

✅ വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ & രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ലോഹങ്ങൾ?
  Ans:  സോഡിയം & പൊട്ടാസ്യം.

15. കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം?
  Ans: സോഡിയം.


16. ആർത്രൈറ്റിസ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം?
  Ans: പൊട്ടാസ്യം.

17. അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?
  Ans: സീസിയം.

18. 'രാസ സൂര്യൻ' എന്നറിയപ്പെടുന്ന ലോഹം?
  Ans: മഗ്നീഷ്യം.
✅ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം? 
 Ans: മഗ്നീഷ്യം.

19. ഏത് ലോഹമാണ്  മനുഷ്യശരീരത്തിലും മൃഗങ്ങളിലും കൂടുതലായി കാണപ്പെടുന്നത്?
  Ans: കാൽസ്യം.
✅ എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?
 Ans: കാൽസ്യം.

20. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
  Ans: അലൂമിനിയം.

അലൂമിനിയത്തിന്റെ മറ്റുപയോഗങ്ങൾ:

✅ ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം.
✅ വൈദ്യുത കമ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം.
✅ സിഡികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം.
✅ സിഗരറ്റ് റാപ്പറുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം. 
      Ans: അലൂമിനിയം

21. കളിമണ്ണിൽ ധാരാളം അടങ്ങിയിട്ടുള്ള ലോഹം?
  Ans:  അലൂമിനിയം.
✅അലൂമിനിയത്തിന്റെ അയിരുകൾ?
 Ans: ബോക്സൈറ്റ്, ക്രയോലൈറ്റ്.

 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments