ആറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചതാര്?

ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ളവയാണ്, ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റമിക നമ്പറും ഉള്ളവയാണ്,ആറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചതാര്,

ഏറ്റവും ലഘുവായ ആറ്റം?

1. ആറ്റം എന്ന പദം ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ?          
  Ans: ഓസ്റ്റ് വാൾഡ്.

✅ ഒരു പദാർത്ഥത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന രാസപപരമായ ഏറ്റവും ചെറിയ കണിക - ആറ്റം

✅ ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്, മൂലകങ്ങൾ ആറ്റങ്ങൾ നിർമ്മിതമാണെന്ന് കണ്ടുപിടിച്ചത്, ആറ്റം കണ്ടുപിടിച്ചത്?
 Ans: ജോൺ ഡാൾട്ടൺ.

✅ ആറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചതാര്? 
  Ans: ജോൺ ഡാൾട്ടൺ.

2. ആറ്റത്തിന്റെ പ്ലം-പുഡ്ഡിങ് മാതൃക അവതരിപ്പിച്ചതാര്?
  Ans: J J തോംസൺ.


✅ ആറ്റത്തിന്റെ സൗരയൂഥ മാതൃക, ന്യൂക്ലിയർ മാതൃക അവതരിപ്പിച്ചതാര്?
  Ans: റൂഥർഫോർഡ്.

✅ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?
 J J തോംസൺ.

✅ പ്രോട്ടോൺ & ന്യൂക്ലിയസ് കണ്ടുപിടിച്ചത്?  
  Ans: റൂഥർഫോർഡ്.

✅ ന്യൂട്രോൺ കണ്ടുപിടിച്ചത്? 
  Ans: ജെയിംസ് ചാഡ്‌വിക്.

3. ആധുനിക ആറ്റം മാതൃക അവതരിപ്പിച്ചത്?
 Ans: നീൽസ് ബോർ.
✅ അടിസ്ഥാനം - ക്വാണ്ടം തിയറി

4. ആറ്റത്തിലെ ഭാരം കൂടിയ കണം?
  Ans: ന്യൂട്രോൺ.

✅ ഭാരം കുറഞ്ഞ കണം?
  Ans: ഇലക്ട്രോൺ.

✅ ആറ്റത്തിന്റെ ഐഡന്റിറ്റി കാർഡ്, ഫിംഗർ പ്രിൻറ് എന്നിങ്ങനെ അറിയപ്പെടുന്ന കണം?.
  Ans: പ്രോട്ടോൺ.

5. ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാരപാതയുടെ പേര്?
  Ans: ഓർബിറ്റുകൾ.
          (ഷെല്ലുകൾ.)

6. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക?
  Ans: മാസ്സ് നമ്പർ.


✅ ന്യൂക്ലിയസ്സിനുള്ളിലെ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും പൊതുവേ പറയുന്ന പേര്? 
  Ans: ന്യൂക്ലിയോണുകൾ.

7. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
 Ans: മില്ലികൻ.

8. ഇലക്ട്രോണുകൾക്ക് ദ്വൈതസ്വഭാവം ഉണ്ടെന്ന് നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ?
  Ans: ഡീ ബ്രോഗ്ളി.

9. ആറ്റത്തിന്റെ അനിശ്ചിതത്വ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
  Ans: ഹെയ്സൻ ബർഗ്.

10. ഏറ്റവും ലഘുവായ ആറ്റം?
  Ans: ഹൈഡ്രജൻ.

✅ ഏറ്റവും ചെറിയ ആറ്റം?
  Ans:  ഹീലിയം.

✅ ഏറ്റവും വലിയ ആറ്റം?
  Ans:  ഫ്രാൻസിയം.

11. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ളവയാണ്?
  Ans: ഐസോടോപ്പുകൾ.


✅ ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റമിക നമ്പറും ഉള്ളവയാണ്?
  Ans:  ഐസോ ബാറുകൾ.

12. ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ്?
  Ans: ട്രിഷിയം.

ഹൈഡ്രജന്റെ ഐസോടോപുകൾ : പ്രോട്ടിയം, ഡ്യുട്ടീരിയം, ട്രിഷിയം.

✅ പ്രോട്ടിയം - ഹൈഡ്രജന്റെ സാധാരണ ഐസോടോപ്പ്.

✅ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - ഡ്യുട്ടീരിയം.

13. ട്രിഷിയത്തിന്റെ അർദ്ധായുസ്സ്?
  Ans: 12.35 വർഷങ്ങൾ.

14. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബണിന്റെ ഐസോടോപ്?
  Ans: C - 12.

15. ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന കാർബണിക ഐസോടോപ്പ്?
  Ans: C - 14.


✅C - 14 ൻറെ അർദ്ധായുസ്സ്?
  Ans:  5730 വർഷങ്ങൾ.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments