പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു?

വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്,പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ക്യാൻസറിന് കാരണമാകുന്ന തെർമോസെറ്റിങ് പ്ലാസ്റ്റിക്,അജിനോമോട്ടോയുടെ ശാസ്ത്രീയ,

പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?

1. ചൂടാക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്?
  Ans: തെർമോസെറ്റിങ് പ്ലാസ്റ്റിക്
Eg: ബേക്കലൈറ്റ്, പോളിയെസ്റ്റർ.

2. ചൂടാക്കുമ്പോൾ ഭൗതികമാറ്റം മാത്രം സംഭവിക്കുന്ന പ്ലാസ്റ്റിക്?
  Ans: തെർമോപ്ലാസ്റ്റിക്
Eg: പോളിത്തീൻ, PVC, നൈലോൺ.

3. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ക്യാൻസറിന് കാരണമാകുന്ന വിഷവാതകം?
  Ans: ഡയോക്സിൻ.

4. ഏറ്റവുമധികം ഉൽപാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്?
  Ans: പോളിത്തീൻ.

✅ പോളിത്തീന്റെ മോണോമർ?
  Ans: ഈതീൻ or എഥിലീൻ.

5. മത്സ്യബന്ധന വലകൾ, പാരച്യൂട്ട്, ചരടുകൾ, എന്നിവ നിർമിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?
  Ans: നൈലോൺ.

6. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?
  Ans: ടെഫ് ലോൺ.
✅ നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങിനുപയോഗിക്കുന്ന പ്ലാസ്റ്റിക്?
 Ans: ടെഫ് ലോൺ.

7. പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു?
  Ans: നാഫ്തലിൻ.

8. ബുള്ളറ്റ് പ്രൂഫ് വസ്ത്ര നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം?
  Ans: കെവ് ലാർ.

9. ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും കൂടിയ സാന്ദ്രതയുള്ള താപനില?
  Ans: 4°C.
✅ ജലത്തെ 0°C ൽ നിന്നും 100°C ലേക്ക് ചൂടാക്കുമ്പോൾ അതിന്റെ വ്യാപ്തം ആദ്യം കുറയും പിന്നെ കൂടും.

10. X-ray, MRI സ്കാൻ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന സംയുക്തം?
  Ans: ബേരിയം സൾഫേറ്റ്.

11. വേദന കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഔഷധം?
  Ans: അനാൾജസിക്കുകൾ
Eg: ആസ്പിരിൻ.

12. ശരീരതാപനില കുറക്കുന്നതിന് ഉപയോഗിക്കുന്നവ?
  Ans: ആന്റി പൈററ്റിക്കുകൾ.
Eg: പാരസെറ്റമോൾ.

13. സൂക്ഷ്മാണുക്കളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്നവ?
  Ans: ആന്റി സെപ്റ്റിക്കുകൾ.
Eg: ടിങ്ചർ അയഡിൻ.

14. ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു?
  Ans: സിലിക്ക.
✅ സൂപ്പർ കൂൾഡ് ലിക്വിഡ് - ഗ്ലാസ്സ്.

15. ലബോറട്ടറി ഉപകരണങ്ങൾ ( തെർമോമീറ്റർ) നിർമ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ്സ്?
  Ans: പൈറക്സ് ഗ്ലാസ്സ്.
( ബോറോ സിലിക്കേറ്റ് ഗ്ലാസ്സ്.)

16. ഇലക്ട്രിക് ബൾബ്, ലെൻസുകൾ, പ്രിസങ്ങൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
  Ans: ഫ്ളിന്റ് ഗ്ലാസ്സ്.

17. ബോട്ടുകൾ, ഹെൽമറ്റുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ്സ്?
  Ans: ഫൈബർ ഗ്ലാസ്സ്.

18. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്?
  Ans: സേഫ്റ്റി ഗ്ലാസ്സ്.

19. UV രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ്?
  Ans: ക്രൂക്സ് ഗ്ലാസ്സ്.

20. പഴങ്ങളുടെയും പൂക്കളുടെയും സുഗന്ധമുള്ള ഓർഗാനിക് സംയുക്തം?
  Ans: എസ്റ്ററുകൾ.
□ പഠിച്ചു വെക്കേണ്ട പ്രധാന എസ്റ്ററുകൾ
✅ മുന്തിരിയുടെ ഗന്ധം - മീതൈൽ ആന്ത്രാനിലേറ്റ്.
✅ സ്ട്രോബറി - മീതൈൽ സിനമേറ്റ്.
✅ മുല്ലപ്പൂവ് - ബെൻസൈൽ അസറ്റേറ്റ്.
✅തേൻ - മീതൈൽ ഫിനൈൽ അസറ്റേറ്റ്.
✅ ഏത്തപ്പഴം - അമൈൽ അസറ്റേറ്റ്.
✅ പൈനാപ്പിൾ - ഈതൈൽ ബ്യൂട്ടറേറ്റ്.

21. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?
  Ans: പ്ലാസ്മ.

✅ ദ്രവ്യത്തിന്റെ അവസ്ഥകൾ:  ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്, ഫെർമിയോണിക് കണ്ടൻസേറ്റ്, ക്വാർക്ക്-ഗ്ലൂവോൺ പ്ലാസ്മ.

✅ ഉയർന്ന താപനിലയിൽ അയോണികരിക്കപ്പെട്ട പദാർത്ഥത്തിന്റെ അവസ്ഥ?
  Ans: പ്ലാസ്മ.

22. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
  Ans: പ്ലാസ്മ.

✅ തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ?
  Ans: പ്ലാസ്മ.

23. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ?
  Ans: ക്വാർക്ക്.

24. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?
  Ans: പിണ്ഡം.

✅ ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം?   Ans: ഹിഗ്സ് ബോസോൺ

25. ദൈവകണം എന്നറിയപ്പെടുന്നത്?
  Ans: ഹിഗ്സ് ബോസോൺ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments