Kerala PSC ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും

ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും, കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന ജീവകം, ഇലക്കറികളിലും പാലിലും സുലഭമായുള്ള ജീവകം,

മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ഏത് ജീവകത്തിൻറെ അഭാവം മൂലമാണ്?

1. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന ജീവകം?
Ans:  ജീവകം A (റെറ്റിനോൾ).

✅ ഇലക്കറികളിലും പാലിലും സുലഭമായുള്ള ജീവകം - ജീവകം A
✅ പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ? ജീവകം A

2. പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
Ans: ബീറ്റാ കരോട്ടിൻ.

3. ജീവകം എന്ന പദം നാമകരണം ചെയ്തത്?
Ans: കാസിമർ ഫങ്ക്

4. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ? B, C
✅ കൊഴുപ്പിൽ ലയിക്കുന്നവ? A, D, E, K

5. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?
Ans: ജീവകം D

6. ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം?
Ans: ജീവകം D
✅ എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം? ജീവകം D

7. ഹോർമോണായി കണക്കാക്കുന്ന ജീവകം?
Ans: ജീവകം E
✅ പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനാവശ്യമായ ജീവകം? ജീവകം E
✅ ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം? ജീവകം E
✅ മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം? ജീവകം E

8. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം? ജീവകം K
✅ കോയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്? ജീവകം K

9. തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം?
Ans: ജീവകം B1

10. പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം?
Ans: റൈബോഫ്ലാവിൻ (B2)
✅ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം ആണ് റൈബോഫ്ലാവിൻ.
✅ വൈറ്റമിൻ G എന്നറിയപ്പെടുന്ന ജീവകം? വൈറ്റമിൻ B2.

11. രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം?
Ans: ജീവകം B9.

12. കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകമേത്?
Ans: ജീവകം B12.
✅ ജീവകം B12 ന്റെ മനുഷ്യ നിർമ്മിത രൂപമേത്? സയനോ കൊബാലമിൻ.
✅ ശരീരത്തിൽ കോബാൾട്ടിന്റെ പ്രധാന ധർമ്മം? ഇരുമ്പിനെ ആഗിരണം ചെയ്യുക

13. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?
Ans: ജീവകം C
✅ ആഹാരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം - ജീവകം C
✅ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം - ജീവകം C
✅ ജലദോഷത്തിന് ഉത്തമ ഔഷധം - ജീവകം C
✅ രോഗ പ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം - ജീവകം C
✅ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം C

14. മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ഏത് ജീവകത്തിൻറെ അഭാവം മൂലമാണ്?
Ans: ജീവകം C
✅ ജീവകം C യുടെ അഭാവം മോണയിലെ രക്തസ്രാവത്തിന് കാരണമാകുന്നു
✅ ജീവകം C യുടെ സ്രോതസ്സ്: ഓറഞ്ച്, നാരങ്ങ, നെല്ലിക്ക

15. അപര്യാപ്തത രോഗങ്ങൾ
ജീവകം A - നിശാന്ധത, സിറോഫ്താൽമിയ
ജീവകം B1 - ബെറിബെറി
ജീവകം B3 - പെല്ലഗ്ര
ജീവകം C - സ്കർവി
ജീവകം D - കണ (റിക്കറ്റ്സ്)
ജീവകം E - വന്ധ്യത
ജീവകം K - രക്തസ്രാവം

16. ഫോളിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം ഏത്?
Ans: ജീവകം B9
✅ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തിന് സഹായിക്കുന്നത് - ഫോളിക് ആസിഡ് (B9)

17. ജീവകങ്ങളും രാസനാമങ്ങളും
ജീവകം A - റെറ്റിനോൾ
ജീവകം B1 - തയാമിൻ
ജീവകം B2 - റൈബോഫ്ലാവിൻ
ജീവകം B3 - നിയാസിൻ ( നിക്കോട്ടിനിക് ആസിഡ്)
ജീവകം B5 - പാന്റോതെനിക് ആസിഡ്
ജീവകം B6 - പിരിഡോക്സിൻ
ജീവകം B7 - ബയോട്ടിൻ
ജീവകം B7 - ബയോട്ടിൻ
ജീവകം B9 - ഫോളിക് ആസിഡ്
ജീവകം B12 - സയനോ കൊബാലമിൻ
ജീവകം C - അസ്കോർബിക് ആസിഡ്
ജീവകം D - കാൽസിഫെറോൾ
ജീവകം E - ടോക്കോഫെറോൾ
ജീവകം K - ഫില്ലോക്വിനോൺ

18. ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?
Ans: വൈറ്റമിൻ C
✅ ആന്റിറാക്കറ്റിക് വൈറ്റമിൻ, സൺഷൈൻ വൈറ്റമിൻ, സ്റ്റിറോയ്ഡ് വൈറ്റമിൻ - D
✅ ബ്യൂട്ടി വൈറ്റമിൻ, ആൻറി സ്റ്റെബിലിറ്റി വൈറ്റമിൻ, ഹോർമോൺ വൈറ്റമിൻ - E
✅ കോയാഗുലേഷൻ വൈറ്റമിൻ - K
✅ ആൻറി പെല്ലഗ്ര വൈറ്റമിൻ - B3
                
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

2 Comments