Kerala PSC മനുഷ്യ ശരീരം പ്രധാന വസ്തുതകൾ

മനുഷ്യ ശരീരം പ്രധാന വസ്തുതകൾ, ഓട്ടോളജി, ഓട്ടോലാരിങ്കോളജി, ശരീരത്തിലെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവമാണ്, മാലിയസ്,ഇൻകസ്,

മനുഷ്യ ശരീരം പ്രധാന വസ്തുതകൾ

ചെവി

1
. ചെവിയെ കുറിച്ചുള്ള പഠനമാണ്?
🟥  ഓട്ടോളജി.
✅ ചെവി പരിശോധിക്കുന്ന ഉപകരണം?  
🟥 ഓട്ടോസ്കോപ്പ്.
✅ ചെവി-മൂക്ക്-തൊണ്ട എന്നിവയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?
🟥  ഓട്ടോലാരിങ്കോളജി (Otolaryngology)

 
ശരീരത്തിലെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവമാണ് - ചെവി.

2. യൂസ്റ്റേക്കിയൻ (യൂസ്റ്റേഷിയൻ) നാളി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
🟥 ചെവി.
✅ ശബ്ദതരംഗങ്ങൾക്ക് അനുസരിച്ച് കമ്പനം ചെയ്യുന്ന ചെവിയിലെ സ്തരം?
🟥 കർണപടം
✅ കർണ പടത്തിന് ഇരുവശത്തുമുള്ള വായുമർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത്?
🟥 യൂസ്റ്റേഷിയൻ നാളി.

 
4. ശ്രവണത്തിത്തിനു സഹായിക്കുന്ന ചെവിയിലെ ഭാഗമേത്?
🟥 കോക്ലിയ.
(ശബ്ദ ഗ്രാഹികൾ സ്ഥിതി ചെയ്യുന്ന ഭാഗം.)
✅ കോക്ലിയയുടെ ആകൃതി?
🟥 ഒച്ചിന്റെ ആകൃതി.
✅ കോക്ലിയയിൽ നിറഞ്ഞിരിക്കുന്ന ദ്രവം? 
🟥 പെരിലിംഫ്.

5. മനുഷ്യന്റെ ശ്രവണ പരിധി എത്ര?
  🟥 20Hz - 20K Hz. (20Hz - 20000Hz വരെ)

മൂക്ക്

6. മൂക്കിനെ കുറിച്ചുള്ള പഠനം?
  🟥 റിനോളജി (Rhinology).
✅ ഗന്ധ ഗ്രഹണവുമായി ബന്ധപ്പെട്ട നാഡിയേത്? 
  🟥 ഓൾഫാക്ടറി നെർവ്.

7.  ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥയാണ്?
  🟥 അനോസ്മിയ.
✅ മൂക്കിൽ നിന്നുള്ള രക്തസ്രാവം ഏത് പേരിലറിയപ്പെടുന്നു?
  🟥 എപ്പിസ്റ്റാക്സിസ്.


ത്വക്ക്

8. ത്വക്കിനെ കുറിച്ചുള്ള പഠനമാണ്?
🟥  ഡെർമറ്റോളജി.
✅ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം, ശരീരത്തിലെ ഏറ്റവും വലിയ അവയവം?
🟥 ത്വക്ക്.
✅ ശരീരത്തിന്റെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?
🟥 ത്വക്ക്.

9. ത്വക്കിലെ വിസർജ്ജന ഗ്രന്ഥികൾ?
Ans: സ്വേദഗ്രന്ഥികളും സെബേഷ്യസ് ഗ്രന്ഥികളും.

10. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകമാണ്?
  🟥 സെബം.

11. ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തുവേത്? മെലാനിൻ.
📢 അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നത്?
  🟥 മെലാനിൻ.
📢 മെലാനിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ്?
 🟥 ആൽബിനിസം.

12. അരിമ്പാറക്ക് കാരണമാകുന്ന സൂക്ഷ്മ ജീവി?
  🟥 വൈറസ്.

13. അധിചർമ്മത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗമാണ്?
  🟥 സോറിയാസിസ്.

14. ത്വക്കിനെ ബാധിക്കുന്ന മറ്റു രോഗങ്ങൾ?
Ans: ഡെർമറ്റൈറ്റിസ്, ക്യാൻഡിഡയസിസ്, മെലനോമ, എക്സിമ.


നാഡീ വ്യവസ്ഥ

ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് - നാഡീവ്യവസ്ഥ.

15. ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകളാണ്?
🟥 ഉദ്ദീപനങ്ങൾ.

16. നാഡീ വ്യവസ്ഥയുടെ രണ്ടു വിഭാഗങ്ങൾ:
a) മസ്തിഷ്കവും സുഷുമ്നയും ചേർന്ന - കേന്ദ്ര നാഡീവ്യവസ്ഥ.
b) 12 ജോഡി ശിരോനാഡികളും 31 ജോഡി സുഷുമ്നാനാഡികളും ചേർന്ന പെരിഫറൽ നാഡീ വ്യവസ്ഥ.

17. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്?
  🟥 നാഡീകോശം. (ന്യൂറോൺ).

സ്വയം വിഭജിക്കാൻ കഴിവില്ലാത്ത കോശങ്ങളാണ് നാഡീകോശങ്ങൾ.

18. നാഡീകോശ ശരീരത്തിൽ നിന്നും പുറത്തേക്ക് നീണ്ടുനിൽക്കുന്ന നാഡീകോശ ഭാഗം?
  🟥 ഡെൻഡ്രോൺ.

19. നാഡീകോശ ശരീരത്തിൽ നിന്നുള്ള നീളം കൂടിയ തന്തു?
  🟥 ആക്സോൺ.

20. കോശ ശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്ക് വലിച്ചു കൊണ്ടു പോകുന്നത്?
  🟥 ആക്സോണുകൾ.

21.  ആക്സോണിനെ വലയം ചെയ്തിരിക്കുന്നത്?
  🟥 ഷ്വാൻ കോശം, മയലിൻ ഷീത്ത്.

22. മയലിൻ ഷീത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന സവിശേഷ കോശങ്ങൾ?
🟥 ഒളിഗോഡെൻഡ്രോസൈറ്റുകൾ

 

മസ്തിഷ്കം

27. നാഡീ വ്യവസ്ഥയുടെ കേന്ദ്രമാണ്?
🟥 മസ്തിഷ്കം.
✅ ഏറ്റവും കൂടുതൽ ന്യൂറോണുകൾ ഉൾക്കൊള്ളുന്ന ഭാഗമാണ്?
🟥 മസ്തിഷ്കം.

28. തലയോട്ടിയിലെ കട്ടിയുള്ള ചർമ്മം?
🟥 സ്കാൽപ്.

29. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകമാണ്?
🟥 കപാലം (Cranium).

30. കപാലത്തെ കുറിച്ചുള്ള പഠനമാണ്?
🟥 ക്രാനിയോളജി.

31. മനുഷ്യന്റെ തലച്ചോറിന്റെ ഏകദേശ ഭാരമെത്ര?
🟥 1400 gm.

32. ഏറ്റവും വലിയ തലച്ചോറുള്ള ജീവിയാണ്?
🟥 സ്പേം വെയിൽ.

33. ഏറ്റവും വലിയ തലച്ചോറുള്ള കരയിലെ ജീവിയാണ്?
🟥 ആന.

34. തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞു കാണുന്ന ആവരണമേത്?
🟥 മെനിഞ്ജസ്.

35. മെനിഞ്ചസിനുണ്ടാകുന്ന അണുബാധയുടെ പേര്?
🟥 മെനിഞ്ജൈറ്റിസ്.

36. മെനിഞ്ചസിനുള്ളിലും സുഷുമ്നക്കുള്ളിലും നിറഞ്ഞിരിക്കുന്ന ദ്രവമേത്?
🟥 സെറിബ്രോസ്പൈനൽ ദ്രവം.

സെറിബ്രം

37. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമേത്?
🟥 സെറിബ്രം.

ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയെ നിയന്ത്രിക്കുന്നതുമായ മസ്തിഷ്ക ഭാഗമാണ്? സെറിബ്രം.
✅ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം, ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം? സെറിബ്രം.

38. സെറിബ്രത്തിന്റെ ബാഹ്യഭാഗം ഏതു പേരിൽ അറിയപ്പെടുന്നു? കോർട്ടക്സ്
✅ സെറിബ്രത്തിന്റെ ആന്തര ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു? മെഡുല്ല

39. സെറിബ്രത്തിന്റെ ഇടത്-വലത് അർദ്ധ ഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകലയേത്?
Ans: കോർപ്പസ് കലോസം.

40. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗമാണ്?
🟥 ബ്രോക്കാസ് ഏരിയ.
✅ അതുകൊണ്ടാണ് തലയ്ക്ക് ക്ഷതമേറ്റ ആളുടെ സംസാരശേഷി തകരാറിലാകാൻ കാരണം.

41. പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ അതിന്റെ ചിത്രം മനസ്സിൽ തെളിയാൻ സഹായിക്കുന്ന സെറിബ്രത്തിലെ ഭാഗമേതാണ്?
Ans: വെർണിക്സ് ഏരിയ.

 
 
 
46. നടത്തം, ഓട്ടം തുടങ്ങിയവയിലെ ദ്രുതഗതിയിലുള്ള ആവർത്തന ചലനം ഏകോപിപ്പിക്കുന്നത്?
🟥 സുഷുമ്ന.
✅ ഉദ്ദീപനങ്ങൾ അനുസരിച്ച് ആകസ്മികമായി നടക്കുന്ന റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്?
🟥 സുഷുമ്ന.

47. ഒരു സെറിബ്രൽ റിഫ്ലക്സിന് ഉദാഹരണമാണ്?
Ans: കണ്ണിൽ പ്രകാശം പതിക്കുമ്പോൾ കണ്ണുചിമ്മുന്നത്.
✅ സെറിബ്രത്തിന്റെ നിയന്ത്രണത്തിലുള്ള reflex ആണ് cerebral reflex

48. തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം ഉണ്ടാകുന്ന രോഗം?
🟥 അപസ്മാരം ( എപ്പിലെപ്സി).

49. സ്മൃതിനാശ രോഗം എന്നറിയപ്പെടുന്നത്?
🟥 അൽഷിമേഴ്സ്.

✅ മസ്തിഷ്കത്തിലെ ന്യൂറോണുകൾ നശിക്കുന്നത് വഴി ഉണ്ടാകുന്ന രോഗം?
🟥 അൽഷിമേഴ്സ്.

അലൂമിനിയത്തിന്റെ അധിക സാന്നിധ്യമാണ് അൽഷിമേഴ്സിന്റെ ഒരു കാരണം.

50. തലച്ചോറിൽ ഡോപാമിൻ എന്ന നാഡീയ പ്രേക്ഷകത്തിന്റെ ഉൽപാദനം കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗമേത്?
🟥 പാർക്കിൻസൺസ് രോഗം.

✅ മസ്തിഷ്കത്തിലെ ചില ഗാംഗ്ലിയോണുകളുടെ നാശം സംഭവിക്കുന്നത് വഴി ഉണ്ടാകുന്ന രോഗാവസ്ഥ?
🟥 പാർക്കിൻസൺസ് രോഗം.

✅ 'ഷേക്കിങ് പാൾസി' എന്നറിയപ്പെടുന്ന രോഗം?
🟥 പാർക്കിൻസൺസ് രോഗം.

51. മസ്തിഷ്ക ധമനികളിൽ രക്തം കട്ടപിടിക്കുന്നതു വഴി രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണ്?
🟥 സെറിബ്രൽ ത്രോംബോസിസ്.

✅ മസ്തിഷ്ക രക്തക്കുഴലുകൾ പൊട്ടി രക്തപ്രവാഹം ഉണ്ടാകുന്ന അവസ്ഥ?
🟥  സെറിബ്രൽ ഹെമറേജ്.

52. പേവിഷബാധ ബാധിക്കുന്ന ശരീര ഭാഗം?
🟥 കേന്ദ്ര നാഡീ വ്യവസ്ഥ.

53. മുഖങ്ങൾ തിരിച്ചറിയാൻ കഴിയാത്ത മസ്തിഷ്കത്തിന്റെ അവസ്ഥയാണ്?
🟥 പ്രോസോപഗ്നോസിയ.  (Prosopagnosia) Face Blindness

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments