Kerala PSC കേരളാ ഭൂമി ശാസ്ത്രം പ്രത്യേകതകൾ

കേരളാ ഭൂമി ശാസ്ത്രം പ്രത്യേകതകൾ

കേരളാ ഭൂമി ശാസ്ത്രം പ്രത്യേകതകൾ,കേരളത്തിന്റെ ഊട്ടി, കേരളത്തിന്റെ മിനി ഊട്ടി, പാവങ്ങളുടെ ഊട്ടി, പാലക്കാടൻ കുന്നുകളുടെ രാജ്ഞി,നെല്ലിയാമ്പതി,

1. 'കേരളത്തിന്റെ ഊട്ടി' എന്നറിയപ്പെടുന്ന പ്രദേശം?
       Ans: റാണിപുരം 
 ( കാസർഗോഡ് ജില്ല) 

2.  'കേരളത്തിന്റെ മിനി ഊട്ടി' എന്നറിയപ്പെടുന്നത്?
       Ans: അരിമ്പ്ര മല.
                 (മലപ്പുറം)

3.  'പാവങ്ങളുടെ ഊട്ടി', 'പാലക്കാടൻ കുന്നുകളുടെ രാജ്ഞി' എന്നറിയപ്പെടുന്നത്?
       Ans: നെല്ലിയാമ്പതി
            (പാലക്കാട് ജില്ല) 

4.   ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം ഏത്?
       Ans: നെല്ലിയാമ്പതി

5.  'മലപ്പുറത്തെ ഊട്ടി' എന്നറിയപ്പെടുന്ന പ്രദേശം?
      Ans: കൊടികുത്തിമല.

6. ഇന്ത്യയിലെ ആദ്യ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
      Ans: പാറാട്ടുകോണം
    (തിരുവനന്തപുരം ജില്ല)

7. പ്രാചീന കാലത്ത് ചൈനയുമായി വിപുലമായ വ്യാപാര ബന്ധമുണ്ടായിരുന്ന സ്ഥലം ഏത്?
       Ans: കൊല്ലം.

8.  ചീന കൊട്ടാരം സ്ഥിതി ചെയ്യുന്നതെവിടെ?
       Ans: കൊല്ലം.

9. കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം?
    Ans: ആര്യങ്കാവ് ചുരം.
    ( പുനലൂർ- ചെങ്കോട്ട)

10. കൊല്ലം ചെങ്കോട്ട റെയിൽ പാത കടന്നു പോകുന്ന ചുരമേത്?
    Ans: ആര്യങ്കാവ് ചുരം.

11. ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത?
          Ans: NH 744.

12. ദക്ഷിണേന്ത്യയിലെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ചുരം?
   Ans: പാലക്കാട് ചുരം.

13. പശ്ചിമഘട്ടത്തിലെ, (കേരളത്തിലെ) ഏറ്റവും വലിയ ചുരം?
   Ans: പാലക്കാട് ചുരം.

14.  പാലക്കാടിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
      Ans: പാലക്കാട് ചുരം.

15. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ ജില്ല?
    Ans: പാലക്കാട്.

16. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലം?
      Ans: പുനലൂർ (കൊല്ലം)

17.  പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
      Ans: NH 544.

18. വയനാട് ചുരം (താമരശ്ശേരി ചുരം) സ്ഥിതി ചെയ്യുന്ന ജില്ല?
      Ans: കോഴിക്കോട്.

19. താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി ആര്?
        Ans: കരിന്തണ്ടൻ.

20. കോഴിക്കോടിനെ വയനാടുമായോ or കോഴിക്കോടിനെ മൈസൂറുമായോ ബന്ധിപ്പിക്കുന്ന ചുരമാണ്?
      താമരശ്ശേരി ചുരം.

21. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?
     Ans: ലാറ്ററൈറ്റ് മണ്ണ്.
          (ചെങ്കൽ മണ്ണ്)

22. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല, കരിമ്പ് എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?
          Ans: പാലക്കാട്

23. കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?
         Ans: പാലക്കാട്.

24. പരുത്തി കൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് കാണപ്പെടുന്നതെവിടെ?
    Ans:  കേരളത്തിൽ പാലക്കാട് ജില്ലയിൽ മാത്രം.

25. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
     Ans: പത്തനംതിട്ട.

26. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?
     Ans: പത്തനംതിട്ട ജില്ല.
          (പമ്പ നദീതീരത്ത്)

27.  കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമതസമ്മേളനം ചെറുകോൽപ്പുഴ നടക്കുന്നത്?
     Ans: പത്തനംതിട്ട ജില്ല. 
           (പമ്പ നദീതീരത്ത്)

28. പ്രാചീന കാലത്ത് ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരമുണ്ടായിരുന്ന ജില്ല?
        Ans: ആലപ്പുഴ.

29. ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്യുന്നത്?
    Ans: ആലപ്പുഴ ജില്ലയിൽ.

30.  കരുമാടിക്കുട്ടൻ ബുദ്ധവിഗ്രഹം കണ്ടെടുത്ത സ്ഥലം?
     Ans: കരുമാടി.
 (അമ്പലപ്പുഴക്കടുത്ത്.)

31. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം?
     Ans: കുട്ടനാട്.

32.  കേരളത്തിലെ നെതർലൻഡ്സ്, കേരളത്തിന്റെ ഡച്ച്, കേരളത്തിന്റെ നെല്ലറ, പമ്പയുടെ ദാനം എന്നിങ്ങനെ അറിയപ്പെടുന്നത്?
        Ans: കുട്ടനാട്

33. ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്ന് വിശേഷിപ്പിച്ചതാര്?
       Ans: കഴ്സൺ പ്രഭു.

34.  കൊച്ചിയെ 'അറബിക്കടലിന്റെ റാണി' എന്ന് വിശേഷിപ്പിച്ചതാര്?
     Ans: ആർ. കെ. ഷൺമുഖം ചെട്ടി.

35. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ജില്ല?
       Ans: കോട്ടയം.

36.  കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല, ഇന്ത്യയിലെ ആദ്യ ചുമർചിത്ര നഗരി, സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം / ആദ്യ മുൻസിപ്പാലിറ്റി?
         Ans: കോട്ടയം.

37.  അക്ഷരനഗരം എന്നറിയപ്പെടുന്ന പട്ടണം?
        Ans: കോട്ടയം.

38. എന്നാൽ ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ല?
         Ans: എറണാകുളം.

39. കേരളത്തിലെ ആദ്യ കോളേജ്?
     Ans: സി. എം. എസ്. കോളേജ്, കോട്ടയം.

40. കേരളത്തിലെ ആദ്യ പ്രസ്സ്?
     Ans: സി. എം. എസ്. പ്രസ്സ്. 

41. കേരളത്തിലെ ആദ്യ പ്രെസ്സ്, സി. എം. എസ്. പ്രസ്സ് സ്ഥാപിച്ചതാര്?
     Ans:  ബെഞ്ചമിൻ ബെയ്ലി.

42. മലയാളി മെമ്മോറിയലിന് തുടക്കംകുറിച്ചത് എവിടെവച്ച്?
     Ans: കോട്ടയം പബ്ലിക് ലൈബ്രറിയിൽ വെച്ച്.

43. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത് ഏത്?
     Ans: ഇടമലക്കുടി.

44. ഇടമലക്കുടിയിലെ ആദിവാസിവിഭാഗം?
      Ans: മുതുവാൻ ട്രൈബൽ ഫാമിലികൾ.

45. പൂർണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം?
      Ans: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

46. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല?
      Ans: എറണാകുളം.

47. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?
      Ans: വെങ്ങാനൂർ.
       (തിരുവനന്തപുരം)

48.  ഇന്ത്യയിലെ ആദ്യ ശിശു സൗഹൃദ സംസ്ഥാനം?
       Ans: കേരളം 

49. ശിശുമരണനിരക്ക് കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
    Ans: കേരളം

50. കേരളത്തിലെ ഏറ്റവും വലിയ ആർക്കയോളജിക്കൽ മ്യൂസിയം?
       Ans: തൃപ്പൂണിത്തുറ ഹിൽ പാലസ്

51. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം?
        Ans: കുമ്പളങ്ങി.

52.  കേരളത്തിലെ ആദ്യ മത്സ്യ ബന്ധന ഗ്രാമം?
       Ans: കുമ്പളങ്ങി.

53. കേരളത്തിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉല്പാദിപ്പിക്കുന്ന ജില്ല?
      Ans: എറണാകുളം.

54. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്?
     Ans: വെല്ലിങ്ടൺ ദ്വീപ്.

55. കൊച്ചി തുറമുഖ നിർമാണത്തിന് വേണ്ടി കൊച്ചിക്കായലിൽ ആഴം കൂട്ടാനായി എടുത്ത് മണ്ണും ചെളിയും നിക്ഷേപിച്ചു നിർമ്മിച്ച ദ്വീപ് ഏത്?
    Ans: വെല്ലിങ്ടൺ ദ്വീപ്.

56. ഇന്ത്യയിലെ ഏറ്റവും പഴയ ജൂതപ്പള്ളി സ്ഥിതിചെയ്യുന്നതെവിടെ?
     Ans: മട്ടാഞ്ചേരി.

57. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
       Ans: തൃശൂർ.

58. ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന നദിയേത്?
        Ans: ചാലക്കുടിപ്പുഴ.

59. കേരളത്തിലെ ആദ്യ വനിതാ ജയിൽ?
       Ans: നെയ്യാറ്റിൻകര.

60. കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ?
       Ans: പൂജപ്പുര.

61.   കേരളത്തിലെ ഏറ്റവും വലിയ ജയിൽ?
     Ans: പൂജപ്പുര സെൻട്രൽ ജയിൽ.

62. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ?
   Ans: നെട്ടുകാൽത്തേരി.
                (കാട്ടാക്കട)

63. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ്?
  Ans: വരവൂർ. 
       (തൃശ്ശൂർ ജില്ല)

64. കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ സ്ഥാപിച്ചതെവിടെ?
      Ans: മലമ്പുഴ.
          (പാലക്കാട്)

65. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്, കേരളത്തിന്റെ വൃന്ദാവനം?
     Ans: മലമ്പുഴ.

66. മലമ്പുഴ റോക്ക് ഗാർഡന്റെ ശില്പി?
     Ans: നെക്ക് ചന്ദ്.

67. കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത്?
          Ans: കണ്ണാടി. 
        (പാലക്കാട് ജില്ല)

68. ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് ജില്ല?
       Ans: പാലക്കാട്.

69. കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി അക്ഷയ, കുടുംബശ്രീ പദ്ധതി എന്നിവ ആദ്യം നടപ്പിലാക്കിയ ജില്ല?
       Ans: മലപ്പുറം.

70. കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്?
        Ans: നിലമ്പൂർ.

71. ആദ്യ പുകയില വിമുക്ത നഗരം?
        Ans: കോഴിക്കോട്.

72. കേരളത്തിലെ ആദ്യ ഖാദി വില്ലേജ്?
      Ans: ബാലുശ്ശേരി.
     ( കോഴിക്കോട് ജില്ല)

73. കേരളത്തിലെ ആദ്യ സമ്പൂർണ നേത്ര ദാന ഗ്രാമം?
     Ans: ചെറുകുളത്തൂർ.
           ( കോഴിക്കോട്)

74. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
         Ans: വയനാട്.

75. ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം?
      Ans: വയനാട്.

76. കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം?
     Ans: പനമരം (വയനാട്).

77. കേരളത്തിലെ ആദ്യ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല?
     Ans: വയനാട്.

78. ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് മത്സരം നടന്ന സ്ഥലം?
        Ans: തലശ്ശേരി.

79. കേരളത്തിൽ ആദ്യ ബേക്കറി സ്ഥാപിതമായ സ്ഥലം?
      Ans: തലശ്ശേരി.

80.  കേരളത്തിൽ സർക്കസ് കലയുടെ കേന്ദ്രം എന്നറിയപ്പെട്ടത്?
        Ans: തലശ്ശേരി.

81.  കേരളത്തിന്റെ പാരിസ് എന്നറിയപ്പെടുന്ന സ്ഥലം?
        Ans: തലശ്ശേരി.

82. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?
   Ans: കണ്ണൂർ.

83. 'കേരളത്തിന്റെ കിരീടം' എന്ന വിശേഷണമുള്ള ജില്ല?
     Ans: കണ്ണൂർ.

84. കേരളത്തിൽ തെക്കു-പടിഞ്ഞാറൻ മൺസൂൺ അറിയപ്പെടുന്നത്?
Ans: കാലവർഷം, ഇടവപ്പാതി, വർഷകാലം.
( ജൂൺ, സെപ്റ്റംബർ.) 

85. വടക്ക്-കിഴക്കൻ മൺസൂൺ?
     Ans: തുലാവർഷം.
( ഒക്ടോബർ-നവംബർ) 

86. മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?
      Ans: കേരളം.

87. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
      Ans: കോഴിക്കോട്.

88. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?
     Ans: തിരുവനന്തപുരം.

89.  കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം?
Ans: ലക്കിടി. (വയനാട്).

90. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം?
Ans: ലക്കിടി.

91. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
       
Ans: നേര്യമംഗലം.
      (എറണാകുളം ജില്ല.)

92.  ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
     Ans: ചിന്നാർ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

2 Comments