ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോൺ?

ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോൺ, വിത്തു മുളക്കാനും ഇലകൾ വിരിയാനും സഹായിക്കുന്ന സസ്യ ഹോർമോൺ,ഗിബ്ബറിലിൻ,ചാൾസ് നിയമം, കേരളത്തിലെ കുരുമുളക്,

ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോൺ?

1. ഊതിവീർപ്പിച്ച ഒരു ബലൂൺ അൽപസമയം വെയിലത്ത് വെച്ചാൽ വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത്?

Ans: ചാൾസ് നിയമം.

2. ഒരു സസ്യ ഹോർമോൺ ആണ് ______?
Ans: ഗിബ്ബറിലിൻ.

3. സസ്യഹോർമോണുകളുടെ മറ്റൊരു പേര്?
Ans: ഫൈറ്റോ ഹോർമോണുകൾ.

4. സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന ഹോർമോൺ?

Ans: ഗിബ്ബറിലിൻ

5. വിത്തു മുളക്കാനും ഇലകൾ വിരിയാനും സഹായിക്കുന്ന സസ്യ ഹോർമോൺ ഏത്?
Ans: ഗിബ്ബറിലിൻ.

6. മുന്തിരിങ്ങ വേഗത്തിൽ പാകമാകാൻ തളിയ്ക്കുന്ന ഹോർമോൺ ലായനി?
Ans: ഗിബ്ബറിലിൻ.

7. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാകുന്ന സസ്യഹോർമോൺ?
Ans: ഫ്ലോറിജൻ.

8. ചലനം, സസ്യവളർച്ച എന്നിവയെ സ്വാധീനിക്കുന്ന പ്രധാന സസ്യ ഹോർമോൺ ഏത്?
Ans: ഓക്സിൻ.

9. കാണ്ഡങ്ങളുടെ നീളം കൂടുന്നതിനും തായ് വേരും പാർശ്വ വേരുകളം രൂപപ്പെടുന്നതിനും കാരണമാകുന്ന സസ്യഹോർമോൺ ഏത്?
Ans: ഓക്സിൻ.

10. വിത്തില്ലാത്ത മുന്തിരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഹോർമോണേതാണ്?
Ans: ഓക്സിൻ.

11. ഫലം പാകമാകുന്നതിന് സഹായിക്കുന്ന വാതകാവസ്ഥയിലുള്ള സസ്യ ഹോർമോൺ ഏത്?
Ans: എഥിലിൻ.

12. പാകമായ ഫലങ്ങളും ഇലകളും കൊഴിയാൻ കാരണമായ ഇലകളിൽ നിർമ്മിക്കപ്പെടുന്ന സസ്യ ഹോർമോൺ ഏത്?
Ans: അബ്സെസിക് ആസിഡ്.

13. തണ്ടിൽ വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ ലായനി ഏത്?
Ans: നാഫ്തലീൻ അസറ്റിക്കാസിഡ്.

14. ഏതു വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ് പന്നിയൂർ-1
Ans: കുരുമുളക്.

15. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം?
Ans: പന്നിയൂർ ( കണ്ണൂർ )

16. കുരുമുളക് കൃഷിയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം? കേരളത്തിന് (95%).

17. കേരളത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്നത്?
Ans: ഇടുക്കി.

18. മഴവെള്ളം മൂലം പരാഗണം നടക്കുന്ന ഒരു ചെടിയാണ്?
Ans: കുരുമുളക്.

19. പൂവിടുന്ന സമയത്തെ മഴ, മികച്ച വിളവ് നൽകുന്നത് ഏതു കൃഷിയിലാണ്?
Ans: കുരുമുളക് കൃഷിയിൽ

20. തലച്ചോറിനെയും സുഷുമ്നയെയും ആവരണം ചെയ്തു കാണുന്ന സ്തരം?

Ans: മെനിഞ്ചസ്.

21. മെനിഞ്ചസ് പാളികൾക്കിടയിലും മസ്തിഷ്ക അറകളിലും നിറഞ്ഞിരിക്കുന്ന ദ്രവം?
Ans: സെറിബ്രോ സ്പൈനൽ ദ്രവം.
✅ മസ്തിഷ്കത്തിനുള്ളിലെ മർദ്ദം ക്രമീകരിക്കുന്നു)

22. മെഡുല്ല ഒബ്ലാംഗേറ്റയുടെ തുടർച്ചയായി കാണുന്ന ഭാഗമാണ്?
Ans: സുഷുമ്ന

23. സുഷുമ്ന സ്ഥിതിചെയ്യുന്ന നട്ടെല്ലിലെ ഭാഗമാണ്?
Ans:  ന്യൂറൽ കനാൽ

24. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്?
Ans: ന്യൂറോൺ.

25. ന്യൂറോണുകളിൽനിന്ന് ആവേഗങ്ങളെ പുറത്തേക്ക് സംവഹിക്കുന്നത്?
Ans: ആക്സോണുകൾ ( ന്യൂറോണുകളിലെ നീണ്ട തന്തു)

26. ആക്സോണുകളെ വലയം ചെയ്തു കാണുന്ന കോശങ്ങളാണ്?
Ans: ഷ്വാൻ കോശങ്ങൾ.

27. ആവർത്തിച്ചുള്ള ഷ്വാൻ കോശ വലയങ്ങൾക്ക് പറയുന്ന പേര്?
Ans: മയിലിൻ ഷീത്ത്

28. ശ്വാസകോശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഇരട്ട സ്തരമാണ്?
Ans: പ്ലൂറ

29. ശ്വാസകോശങ്ങളെ കുറിച്ചുള്ള പഠനം?
Ans: പ്ലൂറോളജി or പൾമണോളജി

30. പേശികളില്ലാത്ത അവയവം ഏത്?

Ans: ശ്വാസകോശം.

31. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമാണ്?
Ans: പെരികാർഡിയം.

32. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി എന്നറിയപ്പെടുന്നത്?
Ans: ഹൃദയപേശികൾ.

33. ഹൃദയത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?
Ans: പേസ് മേക്കർ

34. ഹൃദയത്തിന്റെ പേസ്മേക്കർ എന്നറിയപ്പെടുന്നത്?
Abs: SA Node.

35. അസ്ഥികളിലെ പ്രധാന ഘടക വസ്തുവായ രാസപദാർത്ഥം?
Ans: കാൽസ്യം ഫോസ്ഫേറ്റ്

36. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans: കാൽസ്യം

37. മനുഷ്യശരീരത്തിലും (മൃഗങ്ങളിലും) ഭൂമിയിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം?
Ans: ഓക്സിജൻ.

38. ചോക്ക്, കക്ക, ചിപ്പി, ഒച്ച്, മുട്ട എന്നിവയുടെ പുറംതോട്?
Ans: കാൽസ്യം. കാർബണേറ്റ്

39. ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം?
Ans: കാൽസ്യം ഹൈപ്പോക്ലോറൈറ്റ്.

40. ചുണ്ണാമ്പുകല്ല്, കക്ക എന്നിവ ചൂടാക്കുമ്പോൾ പുറത്തു പോകുന്ന വാതകം?
Ans: കാർബൺ ഡയോക്സൈഡ്

41. നീറ്റുകക്കയുടെ രാസനാമം?
Ans: കാൽസ്യം ഓക്സൈഡ്.

42. ലൈം, ക്വിക്ക് ലൈം എന്നറിയപ്പെടുന്നത്?
Ans: കാൽസ്യം ഓക്സൈഡ്

43. നീറ്റ് കക്കയിലേക്ക് വെള്ളം ചേർക്കുമ്പോൾ ലഭിക്കുന്നത്?
Ans: സ്ലേക്കഡ് ലൈം

44. സ്ലേക്കഡ് ലൈമിന്റെ രാസനാമം?
Ans: കാൽസ്യം ഹൈഡ്രോക്സൈഡ്.

45. മാനി ഹോട്ട് യൂട്ടിലിസിമ ഏതിന്റെ ശാസ്ത്രീയനാമമാണ്?

Ans: മരച്ചീനി

46. കണിക്കൊന്ന - കാസിയ ഫിസ്റ്റുല (Cassia fistula)
നീലക്കുറിഞ്ഞി - സ്ട്രോബിലാന്തസ് കുന്തിയാന.
ചന്ദനം - സന്റാലം ആൽബം.
കുരുമുളക് - പെപ്പർ നൈഗ്രാം.
മാവ് - മാഞ്ചിഫെറ ഇൻഡിക്ക.
കൈതച്ചക്ക - അനാനസ് കോമോസസ് (Ananas comosus).
റബ്ബർ - ഹെവിയ ബ്രസീലിയൻസിസ്.
തേങ്ങ - കൊക്കോസ് ന്യൂസിഫെറ.
നെല്ല് - ഒറൈസ സറ്റൈവ.
ഗോതമ്പ് - ട്രിറ്റിക്കം എസ്റ്റൈവം.

47. ലോക ആരോഗ്യ ദിനമായി ആചരിക്കുന്നത് എന്ന്?
Ans: ഏപ്രിൽ 7.

48. WHO സ്ഥാപിതമായതെന്ന്?
Ans: 1948 ഏപ്രിൽ 7.

49. ലോകത്ത് ആദ്യ വാക്സിൻ കണ്ടുപിടിച്ചതാര്?
Ans: എഡ്വേർഡ് ജെന്നർ

50. ലോകത്തിലെ ആദ്യ വാക്സിൻ Small Pox വാക്സിൻ (വസൂരി വാക്സിൻ) കണ്ടുപിടിച്ചത്?
Ans: എഡ്വേർഡ് ജെന്നർ.

51. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് or father of immunology?
Ans: എഡ്വേർഡ് ജെന്നർ

52. മൈക്രോ ബയോളജിയുടെ പിതാവ്?
Ans: ലൂയി പാസ്റ്റർ.

53. cholera, anthrax, rabies വാക്സിനുകൾ കണ്ടുപിടിച്ചതാര്?

Ans: ലൂയി പാസ്റ്റർ

54. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര്?
Ans: കാൾ ലാൻഡ് സ്റ്റെയ്നർ
🧿 Rh ഫാക്ടർ കണ്ടുപിടിച്ചതും കാൾ ലാൻഡ് സ്റ്റെയ്നർ.

55. രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത്?
Ans: വില്യം ഹാർവി.

56. സിറോഫ്താൽമിയ ഏത് വിറ്റാമിന്റെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ്?
Ans: വിറ്റാമിൻ A.
🧿 വൈറ്റമിൻ എ യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് സിറോഫ്താൽമിയയും നൈറ്റ് ബ്ലൈൻഡ്നെസ്സും.

57. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനം ജീവകം?
Ans: വൈറ്റമിൻ എ.

58. വൈറ്റമിൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?
Ans: കാസിമർ ഫങ്ക്.

59. ഇലക്കറികളിൽ ധാരാളം അടങ്ങിയിരിക്കുന്ന വൈറ്റമിൻ?
Ans: വൈറ്റമിൻ എ

60. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ?
Ans: വൈറ്റമിൻ K.

61. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിൻ?
Ans: വൈറ്റമിൻ സി
✅ നാരങ്ങ, ഓറഞ്ച്, നെല്ലിക്ക എന്നിവയിൽ അടങ്ങിയിരിക്കുന്നു

62. ഭക്ഷണപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെയും മൂത്രത്തിലൂടെയും നഷ്ടപ്പെടുന്ന വൈറ്റമിൻ?
Ans: വൈറ്റമിൻ C

63. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്നതും ജലദോഷത്തിന് ഉത്തമവുമായ ഔഷധമാണ് ........?
Ans: വൈറ്റമിൻ C.

64. ഏതു ജീവകത്തിന്റെ കുറവുമൂലമാണ് മോണയിൽനിന്ന് രക്തസ്രാവവും സ്കർവി എന്ന രോഗവും പിടിപെടുന്നത്?
Ans: വൈറ്റമിൻ C

65. അൾട്രാവയലറ്റ് രശ്മികളുടെ സഹായത്താൽ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന വൈറ്റമിൻ?
Ans: വൈറ്റമിൻ D.

66. എല്ലിന്റെയും പല്ലിന്റെയും വളർച്ചക്കാവശ്യമായ വൈറ്റമിൻ?

Ans: വൈറ്റമിൻ D
✅ കാരണം കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം

67. മുതിർന്നവരേക്കാൾ കുട്ടികൾക്ക് ആവശ്യമായ വൈറ്റമിൻ?
Ans: വൈറ്റമിൻ D.

68. വന്ധ്യതയ്ക്കു കാരണമാകുന്നത് ഏത് വൈറ്റമിന്റെ അഭാവമാണ്?
Ans: വൈറ്റമിൻ E

69. ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത്?
Ans: ത്വക്ക്.

✅ മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, സീറോസിസ് എന്നിവ കരളിനെ ബാധിക്കുമ്പോൾ, ഗ്ലൂക്കോമ, ട്രക്കോമ, എന്നിവ കണ്ണിനെ ബാധിക്കുന്നു.

സാർസ്, ന്യൂമോണിയ രോഗങ്ങൾ ശ്വാസകോശത്തെ ബാധിക്കുന്നു. എന്നാൽ ടൈഫോയിഡ് കുടലിനെ ബാധിക്കുന്നു.
ആർത്രൈറ്റിസ് സന്ധികളെ ബാധിക്കുമ്പോൾ, പയോറിയ, പല്ല്, മോണ എന്നിവയെ ബാധിക്കുന്നു. 

Post a Comment

0 Comments