Kerala PSC | Previous Questions| GK

കേരളത്തിൽ ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം, പറങ്കിപ്പടയാളി എന്ന കൃതി രചിച്ചതാര്, ആധുനിക പോലീസ് സംവിധാനത്തിന് തുടക്കം കുറിച്ച രാജ്യം,നൽസരോവർ,

കേരളത്തിൽ ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം?

1. നവീകരണ പ്രസ്ഥാനം തുടങ്ങിയ രാജ്യം?
Ans: ജർമ്മനി


2. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി നേടിയ മലയാളി?
Ans: പി. ജെ. ആന്റണി. ( ചിത്രം: നിർമ്മാല്യം)

3. പറങ്കിപ്പടയാളി എന്ന കൃതി രചിച്ചതാര്?
Ans: സർദാർ കെ. എം. പണിക്കർ.

4. ഏത് പ്രദേശമാണ് കേരളത്തിൽ ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായിട്ടുള്ളത്? 
Ans: നെല്ലിയാമ്പതി, പാലക്കാട്.

5. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്ന ശരീരഭാഗം?
Ans: കേന്ദ്ര നാഡീവ്യവസ്ഥ.

6. ആധുനിക പോലീസ് സംവിധാനത്തിന് തുടക്കം കുറിച്ച രാജ്യം?
Ans: ബ്രിട്ടൺ

7. ഏതു നവോത്ഥാന നായകനാണ് ആത്മവിദ്യാസംഘം എന്ന സംഘടന സ്ഥാപിച്ചത്? 
      Ans: വാഗ്ഭടാനന്ദൻ

8. ആദിഭാഷ എന്ന ഗ്രന്ഥം രചിച്ചതാര്?
     Ans: ചട്ടമ്പിസ്വാമികൾ.


9. ആദ്യമായി പരമവീരചക്രത്തിന് അർഹനായതാര്?
Ans: മേജർ സോമനാഥ ശർമ്മ.

10. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായ വ്യക്തി?
Ans: എൻ. ഡി. തിവാരി.

11. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്നതെവിടെ? മുംബൈ (ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം)

12. നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്ന മാസം ഏത്?
Ans: ഒക്ടോബർ

13. സാൻമാരീനോ എന്ന രാജ്യം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്തിനുള്ളിലാണ്?
Ans: ഇറ്റലി

14. ഇന്ത്യയിൽ എഞ്ചിനിയേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
Ans: എം വിശ്വേശ്വരയ്യ

15. നൽസരോവർ പക്ഷിസങ്കേതം ഏത് ഇന്ത്യൻ സംസ്ഥാനത്ത്?
Ans: ഗുജറാത്ത്

16. ഏത് സാമൂഹിക പരിഷ്കർത്താവാണ് നായർ സർവീസ് സൊസൈറ്റി എന്ന സമുദായ സംഘടന സ്ഥാപിച്ചത്?
Ans: മന്നത്ത് പത്മനാഭൻ


17. പരിസ്ഥിതി മലിനീകരണത്തിന്റെ അപകടങ്ങൾ തുറന്നുകാട്ടുന്ന റേച്ചൽ കഴ്സൺന്റെ കൃതി ഏത്?
Ans: നിശബ്ദ വസന്തം (Silent Spring)

18. പാരഡൈസ് ലോസ്റ്റ് എന്ന കൃതി രചിച്ചതാര്?
Ans: ജോൺ മിൽട്ടൺ

19. ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
Ans: കാൽസ്യം കാർബൈഡ്

20. ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക പ്രവിശ്യ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതാര്?
Ans: മുഹമ്മദ് ഇഖ്ബാൽ

21. ഇന്ത്യയിൽ മുഗൾ ഭരണകാലത്ത് ഔദ്യോഗിക ഭാഷ ഏതായിരുന്നു?
Ans: പേർഷ്യൻ

22. ഗുജറാത്തിലെ അഹമ്മദാബാദിൽ അന്ത്യവിശ്രമം കൊള്ളുന്ന മുൻ ഇന്ത്യൻ പ്രധാനമന്ത്രി?
   Ans: മൊറാർജി ദേശായി.
               ( അഭയഘട്ട് )

23. അക്വാഫോർട്ടിസ് എന്നുകൂടി അറിയപ്പെടുന്ന ആസിഡ്?
Ans: നൈട്രിക് ആസിഡ്

24. മനുഷ്യ ശരീരത്തിൽ അശുദ്ധ രക്തം വഹിക്കുന്ന ഒരേയൊരു ധമനി ഏത്?
Ans: പൾമണറി ധമനി

25. മനുഷ്യ ശരീരത്തിൽ ശുദ്ധ രക്തം വഹിക്കുന്ന ഒരേയൊരു സിര?
Ans: പൾമണറി സിര

26. മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ?
Ans: വൈറ്റമിൻ K

27. ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ ആഭ്യന്തര മന്ത്രി?
Ans: കെ കരുണാകരൻ

28. ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി?
Ans: സി അച്യുതമേനോൻ

29. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം?
    Ans: 2695 മീ.

30. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ഉൾക്കൊള്ളുന്ന ആനന്ദമഠം എന്ന നോവൽ എഴുതിയതാര്?
Ans: ബങ്കിം ചന്ദ്ര ചാറ്റർജി

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments