ആദ്യത്തെ കൃത്രിമ റബ്ബർ?

പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം, ആദ്യത്തെ കൃത്രിമ റബ്ബർ,

റബ്ബറിനെ ലയിപ്പിക്കുന്ന ദ്രാവകം?

1. മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ചേർക്കുന്ന വിഷവസ്തു?
Ans: ഫോർമാൽഡിഹൈഡ് 


2. ജാം, സ്ക്വാഷ് തുടങ്ങിയവ കേടുകൂടാതിരിക്കാൻ ചേർക്കുന്ന രാസവസ്തു?
  Ans: ബെൻസോയിക് ആസിഡ്

3. അജിനോമോട്ടോയുടെ ശാസ്ത്രീയ നാമം?
  Ans: മോണോസോഡിയം ഗ്ലൂട്ടാമേറ്റ്
✅ ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസവസ്തു.

4. അജിനോമോട്ടോ ആദ്യമായി ഉപയോഗിച്ച രാജ്യം?
  Ans: ജപ്പാൻ.


5. വെടിമരുന്ന് കത്തുമ്പോൾ ഓറഞ്ച് നിറം ലഭിക്കാനായി ചേർക്കുന്നത്?
  Ans: കാൽസ്യം.

✅ ചുവപ്പ് നിറം കിട്ടാൻ ചേർക്കുന്നത്?.
  Ans:സ്ട്രോൺഷ്യം.

✅ പച്ചനിറം കിട്ടാൻ ചേർക്കുന്നത്? 
    ബേരിയം

6. മീനമാതാ രോഗം (മാർജ്ജാരനൃത്ത രോഗം.) ഏതു മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു?
  Ans: മെർക്കുറി

✅ ഫ്ലൂറോസിസ് ഫ്ലൂറിനുമായും സിലിക്കോസിസ് സിലിക്കണുമായിട്ടും ബന്ധപ്പെട്ടിരിക്കുന്നു.

✅ പ്ലംബിസം രോഗം - Pb - ലെഡുമായി ബന്ധപ്പെട്ടിരിക്കുന്നു.

7. കാഡ്മിയം വിഷബാധ മൂലം ഉണ്ടാകുന്ന രോഗം ഏത്?
  Ans: ഇതായ് ഇതായ് രോഗം.


✅ വിൽസൺസ് രോഗം ഏതു ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു?
   ചെമ്പ് (Cu) ആധിക്യം.

8. ഹൈപ്പോകലേമിയ എന്ന രോഗം ഏത് മൂലകവുമായി ബന്ധപ്പെട്ടിരി ക്കുന്നു?
  Ans: പൊട്ടാസ്യം.
   (Low Potassium).


✅ ബ്ലാക്ക് ഫുട്ട് രോഗം 
ഏത് മൂലകവുമായി ബന്ധപ്പെട്ടിരി ക്കുന്നു?
       ആഴ്സനിക്.

9. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര?
  Ans: സുക്രോസ്.

10. ഏറ്റവും ലഘുവായ പഞ്ചസാര?
  Ans: ഗ്ലൂക്കോസ്.

✅ പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര?
    ഗ്ലൂക്കോസ്.

11. ആദ്യത്തെ കൃത്രിമ പഞ്ചസാര?
   Ans: സാക്കറിൻ.

12. പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?
  Ans: അസ്പാർട്ടേം.

13. പഴങ്ങളിലെ പഞ്ചസാര?
  Ans: ഫ്രക്ടോസ്.

✅ പാലിലെ പഞ്ചസാര?   ലാക്ടോസ്.
✅ രക്തത്തിലെ പഞ്ചസാര?
   ഗ്ലൂക്കോസ്.

14. റബ്ബറിനെ ലയിപ്പിക്കുന്ന ദ്രാവകം?
  Ans: ടർപന്റയിൻ.

15. റബ്ബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ സൾഫർ ചേർത്ത് ചൂടാക്കുന്ന പ്രക്രിയ?
 Ans: വൾക്കനൈസേഷൻ.


✅ വൾക്കനൈസേഷൻ കണ്ടുപിടിച്ചതാര്?
   ചാൾസ് ഗുഡ് ഇയർ.

16. ആദ്യത്തെ കൃത്രിമ റബ്ബർ?
  Ans: നിയോപ്രീൻ.

17. റബ്ബർ പാലിൽ അടങ്ങിയിട്ടുള്ള അടിസ്ഥാന പദാർത്ഥം?
  Ans: ഐസോപ്രീൻ.

18. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം?
  Ans: സെല്ലുലോസ്.

✅ സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്.
✅ കടലാസ് രാസപരമായി - സെല്ലുലോസ് ആണ്.

19. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?
  Ans: ബേക്കലൈറ്റ്.


✅ ബേക്കലൈറ്റിന്റെ മോണോമെറുകൾ?
  Ans: ഫിനോൾ & ഫോർമാൽഡിഹൈഡ്

20. പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം?
  Ans: ക്ലോറോഫോം.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments